Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന എംപിക്ക് ഞങ്ങളുടെ കന്നി വോട്ട്; കൊച്ചിയിൽ വനിതാ ബസും രാത്രികാലങ്ങളിൽ സ്വതന്ത്ര സഞ്ചാരവും ഉറപ്പാക്കാൻ എംപിക്ക് കഴിയണം; സ്ത്രീകൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുമെങ്കിൽ വോട്ട് ഉറപ്പ്: സെന്റ് തേരേസാസ് കോളജിലെ വിദ്യാർത്ഥികൾ മറുനാടനോട് പങ്കുവയ്ക്കുന്നത് സ്ഥാനാർത്ഥികളിലുള്ള ആത്മവിശ്വാസം; തിരഞ്ഞെടുപ്പ് ഗോദയിൽ കൗമാര വോട്ടുകൾ പിടിക്കാൻ വിദ്യാർത്ഥി സംഘടനകളെ കളത്തിലിറക്കി ഇടത് വലത് മുന്നണികൾ

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന എംപിക്ക് ഞങ്ങളുടെ കന്നി വോട്ട്; കൊച്ചിയിൽ വനിതാ ബസും രാത്രികാലങ്ങളിൽ സ്വതന്ത്ര സഞ്ചാരവും ഉറപ്പാക്കാൻ എംപിക്ക് കഴിയണം; സ്ത്രീകൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുമെങ്കിൽ വോട്ട് ഉറപ്പ്: സെന്റ് തേരേസാസ് കോളജിലെ വിദ്യാർത്ഥികൾ മറുനാടനോട് പങ്കുവയ്ക്കുന്നത് സ്ഥാനാർത്ഥികളിലുള്ള ആത്മവിശ്വാസം; തിരഞ്ഞെടുപ്പ് ഗോദയിൽ കൗമാര വോട്ടുകൾ പിടിക്കാൻ വിദ്യാർത്ഥി സംഘടനകളെ കളത്തിലിറക്കി ഇടത് വലത് മുന്നണികൾ

എം.എസ് ശംഭു

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം പൂർണമായതോടെ അരയും തലയും മുറുക്കി കൊച്ചിയിലെ ഇടത് വലത് രാഷ്ട്രീയ മുന്നണികൾ രംഗത്തെത്തിക്കഴിഞ്ഞു. ഇത്തവണ നവ വോട്ടർമാരുടെ വോട്ടു ബാങ്കുകൾ തന്നെയാണ് സ്ഥാനാർത്ഥികളുടെ ശ്രദ്ധാ കേന്ദ്രവും. കൊച്ചിയിൽ ഐക്യമുന്നണി സ്ഥാനാർത്ഥിയായി രംഗത്തെത്തിയിരിക്കുന്നത് സിറ്റിങ് എംഎ‍ൽഎ ഹൈബി ഈഡനാണെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി.രാജീവാണ്. ബിജെപിക്ക് കാര്യമായി എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വോട്ടുനേടാൻ കഴിയില്ലെങ്കിലും അൽഫോൻസ് കണ്ണന്താനത്തിന്റെ ചിത്രം എൻ.ഡി.എ സഖ്യത്തിൽ എത്തിയതോടെ ബിജെപി കേന്ദ്രവും ആവേശത്തിലാണ്.

സ്ഥാനാർത്ഥികളുടെ പര്യടനങ്ങൾ വിവിധ കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും വ്യാവസായിക കേന്ദ്രങ്ങൾ സന്ദർശിച്ചും പുരോഗമിക്കുമ്പോൾ കൊച്ചിയിൽ കൗമാരക്കാരായ വോട്ടർമാരുടെ അഭിപ്രായങ്ങളും വ്യത്യസ്തമായവ തന്നെ. ഇത്തരത്തിൽ കൊച്ചി സെന്റ് തെരേസസ് കോളജിലെ വിദ്യാർത്ഥികൾ മറുനാടനോട് പ്രതികരിച്ചത് തങ്ങളുടെ എംപി എങ്ങനെയുള്ള ആളായിരിക്കണമെന്നാണ്. കൊച്ചിയിൽ കൗമാരക്കാരക്കായ വോട്ടർമാരുടെ പ്രതീക്ഷകൾ വിജയിച്ച് കയറുന്ന ജനപ്രതിനിധി മണ്ഡലത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളാണ്്. സ്ത്രീ ശാക്തികരണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുവരണമെന്ന് ചിലർ പറയുമ്പോൾ. രാഷ്ട്രീയ പാർട്ടികളുടെ കൊടി മാറ്റി നിർത്തി വ്യക്തികളെ തിരഞ്ഞെടുത്ത് പാർലമെന്റിലേക്ക് അയക്കണമെന്ന് ചില വിദ്യാർത്ഥിനികൾ പ്രതികരിക്കുന്നു.

കന്നിക്കാരായ വോട്ടർന്മാരുടെ പ്രതികരണം കൊച്ചിയുടെ സമഗ്ര വികസനവും സ്ത്രികൾക്ക് കൂടുതൽ തൊഴിൽ സാധ്യതയും കൊണ്ടുവരുന്നതിനെ കുറിച്ചാണ്. സെമസ്റ്റർ പരീക്ഷകൾ തകൃതിയായി നടക്കുമ്പോഴും കന്നി വോട്ടർമാരായ പെൺപടകൾക്ക് അവരുടെ ആവശ്യങ്ങൾ ഏറെയുമുണ്ട് പറയാൻ. രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പുവരുത്തുന്ന രീതിയിൽ പൊലീസ് എയിഡ് പോസ്റ്റുകൾ നടപ്പിലാക്കുക. തെരുവ് വിളക്കുകൾ എല്ലായിടത്തും വെട്ടിത്തിളങ്ങി നിൽക്കുക. സത്രീ പ്രാതിനിധ്യം സമസ്ത മേഖലയിലും ഉറപ്പാക്കുക തുടങ്ങി ആവശ്യങ്ങൾ ഏറെയാണ്.

ഇലക്ഷൻ കഴിഞ്ഞാൽ വന്ന വഴി മറക്കുന്ന ജനപ്രതിനിധികൾക്ക് തങ്ങളുടെ വോട്ടുകൾ നൽകില്ലെന്നാണ് സെന്റ് തെരേസസിലെ വിദ്യാർത്ഥികൾ മറുനാടനോട് പ്രതികരിച്ചത്. ശബരിമല വിഷയം കാര്യമായി തിരഞ്ഞെടുപ്പിനെ സ്വീധീനിക്കില്ലെന്ന് തന്നെയാണ് കൊച്ചിയിൽ വനിതാ വോട്ടർമാർ പറയുന്നത്. മതം പറഞ്ഞുള്ള രാഷ്ട്രീയവും വിശ്വാസത്തെ വ്രണപ്പെടുത്തിയുള്ള രാഷ്ട്രീയവും ഒരുപോലെ ഒഴിവാക്കേണ്ടവയാണെന്ന് വിദ്യാർത്ഥിനികൾ പ്രതികരിക്കുന്നു. സ്്ത്രീകൾക്ക് മാത്രമായി ബസ് സർവീസുകൾ കൊച്ചി നഗരത്തിൽ പകലും രാത്രിയിലും നടപ്പിലാക്കുക, വിദ്യാർത്ഥികൾക്ക് ബസുകളിൽ സീറ്റ് സംവരണം നിയമമാക്കുക, കൊച്ചി നഗരത്തിൽ വാക്ക് വേ നടപ്പിലാക്കുക തുടങ്ങി ആവശ്യങ്ങൾ ഏറെയുണ്ട് പെൺകുട്ടികൾക്ക്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കെ കൊച്ചിയിലെ നവ വോട്ടർമാരെ സ്വാധീനിക്കാൻ വിദ്യാർത്ഥി സംഘടനകളും തിരക്കിട്ട ക്യാമ്പയിനുമായി രംഗത്തെത്തി കഴിഞ്ഞു. എസ്.എഫ്.ഐക്ക് മുന്നേറ്റമുള്ള മഹാരാജാസ് കോളജിൽ സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ച് എസ്.എഫ്.ഐ ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. യുഡി.എഫ് ചേരിയിലേക്ക് വോട്ട് ആകർഷിക്കാൻ സിറ്റിങ് എംഎ‍ൽഎ കൂടിയായ ഹൈബി മണ്ഡലത്തിലെ പ്രവർത്തന മികവ് ഉയർത്തിക്കാട്ടിയാണ് രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP