Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജയന്റെ തലയിൽ നല്ല മുടിയുണ്ടെങ്കിലും തലയ്ക്കുള്ളിൽ ഒന്നുമില്ല! രമയുടെ കണ്ണീരും ഷുഹൈബിന്റെയും ഷുക്കൂറിന്റെയും ഉമ്മമാരുടെ രോദനവും മറക്കാൻ കഴിയില്ല; കാസർകോട്ടെ കൃപേഷിനെയും ശരത്ത് ലാലിനെയും എന്തിന്റെ പേരിലാണ് വെട്ടിനുറുക്കിയതെന്നും എല്ലാവർക്കും അറിയാം; തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പിണറായിയുടെ നവോത്ഥാനം ഫ്രീസറിലാകും; യുഡിഎഫ് സ്ഥാനാർത്ഥികൾ പുലിക്കുട്ടികളും; വീട്ടമ്മമാരുടെ മനം കവർന്ന് പത്മജ; ചേട്ടന് വേണ്ടി അനുജത്തിയുടെ തേരോട്ടം; വടകര 'ലീഡർ' പ്രഭാവത്തിൽ

വിജയന്റെ തലയിൽ നല്ല മുടിയുണ്ടെങ്കിലും തലയ്ക്കുള്ളിൽ ഒന്നുമില്ല! രമയുടെ കണ്ണീരും ഷുഹൈബിന്റെയും ഷുക്കൂറിന്റെയും ഉമ്മമാരുടെ രോദനവും മറക്കാൻ കഴിയില്ല; കാസർകോട്ടെ കൃപേഷിനെയും ശരത്ത് ലാലിനെയും എന്തിന്റെ പേരിലാണ് വെട്ടിനുറുക്കിയതെന്നും എല്ലാവർക്കും അറിയാം; തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പിണറായിയുടെ നവോത്ഥാനം ഫ്രീസറിലാകും; യുഡിഎഫ് സ്ഥാനാർത്ഥികൾ പുലിക്കുട്ടികളും; വീട്ടമ്മമാരുടെ മനം കവർന്ന് പത്മജ; ചേട്ടന് വേണ്ടി അനുജത്തിയുടെ തേരോട്ടം; വടകര 'ലീഡർ' പ്രഭാവത്തിൽ

സജീവൻ വടക്കുമ്പാട്

തലശ്ശേരി : അക്രമരാഷ്ട്രീയത്തിന്റെ നേർകാഴ്ചകൾ വരച്ചുകാട്ടിയും അമ്മമാരുടെ കണ്ണീരിന്റെ കഥന കഥകൾ പറഞ്ഞും ലീഡറുടെ മകളുടെ തേരോട്ടം. വടകര ലോകസഭ മണ്ഡലത്തിൽ മത്സരിക്കുന്ന യു. ഡി. എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി മുരളിയുടെ സഹോദരിയും കെ. പി. സി. സി ജനറൽ സെക്രട്ടറിയുമായ പത്മജ വേണുഗോപാൽ തലശ്ശേരി മേഖലയിലെ കുടുംബ യോഗങ്ങളിൽ സംബന്ധിക്കാനെത്തിയത്. ഇതോടെ വടകരയിൽ ലീഡർ പ്രഭാവത്തിലാകുകയാണ്. കെ കരുണാകന്റെ മകളാണ് താനെന്നും ഇന്റെ ചേട്ടനാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെന്നും പറഞ്ഞാണ് പത്മജ വോട്ട് ചോദിക്കുന്നത്. അതുകൊണ്ട് തന്നെ ലീഡറുടെ വികാരം കോൺഗ്രസുകാർക്കിടയിൽ കത്തിയറ്റുകയാണ് പത്മജ.

അക്രമരാഷ്ട്രീയത്തെക്കുറിച്ച് വടകരക്കാരോട് പറയേണ്ട ആവശ്യമില്ല. കെ. കെ രമയുടെ കണ്ണീരും ഷുഹൈബിന്റെയും ഷുക്കൂറിന്റെയും ഉമ്മമാരുടെ രോദനവും നമുക്ക് മറക്കാൻ കഴിയില്ല. കാസർക്കോട്ടെ കൃപേഷിനെയും ശരത്ത് ലാലിനെയും എന്തിന്റെ പേരിലാണ് വെട്ടിനുറിക്കിയതെന്നും നമുക്കെല്ലാവർക്കും അറിയാം. അക്രമരാഷ്ട്രീയത്തെക്കുറിച്ചു തന്നെയാണ് നാല് കുടുംബയോഗങ്ങളിലെും പ്രസംഗങ്ങളിലും പത്മജ ഊന്നിയൂന്നി പറഞ്ഞത്. വടകരയിൽ മുരളീധരനും ചർച്ചകളിൽ നിറയക്കുന്നത് അക്രമ രാഷ്ട്രീയമാണ്. ചേട്ടനൊപ്പമാണ് താനെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് വടകരയിലെ പത്മജയുടെ വോട്ട് അഭ്യർത്ഥന. മണ്ഡലത്തിൽ വരും ദിവസങ്ങളിലും നിറഞ്ഞു നിൽക്കാനാണ് പത്മജയുടെ തീരുമാനം.

പത്മജയുടെ പ്രസംഗം കേട്ടു നിന്ന വീട്ടമ്മമാരുടെ മനസിരുത്തി ചിന്തിക്കുന്നനിലയിലായിരുന്നു. അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യ മന്ത്രിയാണ് പിണറായി വിജയനെന്നും വിജയന്റെ തലയിൽ നല്ല മുടിയുണ്ടെങ്കിലും തലയ്ക്കുള്ളിൽ ഒന്നുമില്ലെന്നും പിണറായി സർക്കാർ രണ്ടു വർഷം കൂടി ഭരിച്ച് നാറിപുളിച്ച് ഭരണത്തെ ജനങ്ങൾ തന്നെ വലിച്ചു താഴെയിടുമെന്ന പത്മജയുെ ടവാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് കുടുംബയോഗത്തിനെത്തിയവർ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനമാണ് പ്ത്മജ വടകരയിൽ നടത്തുന്നത്. ഇതിനും വലിയ കൈയടി കിട്ടുന്നുണ്ട്. ഇതോടെ കരുണാകരന്റെ രണ്ട് മക്കളും വടകരയിൽ താരമാവുകയാണ്.

നവോത്ഥാനം പറഞ്ഞ് മതിലു കെട്ടുന്നവർ ചെയ്യുന്നത് ഏറ്റവും വലിയ വിഢിത്വമാണ് ചെയ്യുന്നത്. സ്നേഹത്തിന്റെ പാലങ്ങളാണ് നാം കെട്ടേണ്ടത് മതിലുകളല്ല. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പിണറായിയുടെ നവോത്ഥാനം ഫ്രീസറിൽ വെക്കേണ്ട അവസ്ഥയിലാവുമെന്നും പത്മജ പരിഹസിച്ചു. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ മത്സരിക്കുന്ന യു. ഡി. എഫ് സ്ഥാനാർത്ഥികൾ പുലിക്കുട്ടികൾ തന്നെയാണ്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനാറങ്ങിയപ്പോൾ അമേഠിയിലെ പരാജയം കൊണ്ടാണെന്ന് സി. പി. എം, ബി. ജെ. പി നേതാകക്കളുടെ പ്രസ്ഥാവന ശുദ്ധ അസംബന്ധമാണ്. സി. പി. എം നേതാക്കളായ എ. കെ. ജിയും വി. എസ് അച്യതാനന്ദനും ഒക്കെ മണ്ഡലം മാറി മത്സരിച്ചത് പേടിച്ചോടിയിട്ടാണോയെന്ന് സി. പി. എം വ്യക്തമാക്കണം. കഴിഞ്ഞ തവണ നരേന്ദ്ര മോദി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചത് എന്തിനാണെന്ന് അവർപറയണമെന്നും പത്മജ പറഞ്ഞു.

ആറ്റിങ്ങലെ യു. ഡി. എഫ് സ്ഥാനാർത്ഥിയും ദളിത് പെൺകുട്ടിയുമായ രമ്യ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയ എ. വിജയരാഘവൻ അഡൽസ് ഓൺലി വിജയരാഗവനാണെന്നും വിജയരാഘവൻ പറഞ്ഞ പണി സി. പി. എമ്മിന്റെ ഓഫീസുകളിലാണ് നടക്കുന്നതെന്നും പത്മജ പരിഹസിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നു എന്നു പറഞ്ഞപ്പോൾ തന്നെ പിണറായി വിജയനും നരേന്ദ്ര മോദിക്കും ഭ്രാന്ത് പിടിച്ചിരിക്കുകയാണ്.

ധൈര്യമുണ്ടെങ്കിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബി. ജെ. പി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണം. അല്ലാതെ ഉഷാർ പോയ തുഷാർ വെള്ളാപ്പള്ളിയെയല്ല മത്സരിപ്പിക്കേണ്ടതെന്നും പത്മജ പറഞ്ഞു.കണ്ണൂർ ജില്ലയിൽ സിപിഎം പയറ്റുന്ന കളിള വോട്ടിനെ തടയാൻ കെ.കരുണാകരന്റെ മകനെ ആരും പഠിപ്പിക്കേണ്ടെന്നും മുരളീധരന്റെ വിജയം നൂറ് ശതമാനം ഉറപ്പെന്നും പത്മജ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച വടകര മണ്ഡലത്തിലെ കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ കുടുംബ യോഗങ്ങളിൽ പത്മജ പങ്കെടുക്കും.

ഇല്ലിക്കുന്ന് 50, 51 വാർഡുകളിൽ നടന്ന കുടംബ സംഗമത്തിൽ മണ്ണയാട് ബാലകൃഷ്ണൻ അധ്യക്ഷനായി മുൻ എംഎൽഎ. ടി. വി ചന്ദ്രമോഹൻ മുഖ്യ പ്രഭാഷണം നടത്തി. വി. രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ. സി. ടി സജിത്ത്, എം. പി അരവിന്ദാക്ഷൻ, കെ രാമകൃഷ്ണൻ സംസാരിച്ചു. ഇല്ലത്ത് താഴെയിൽ നടന്ന കുടുംബ സംഗമത്തിൽ കെ. സി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. എ ലത്തീഫ്, ശശി മാസ്റ്റർ, പി. വി രാധാകൃഷ്ണൻ, ഇ. വിജയകൃഷ്ണൻ, പി. എൻ പങ്കജാക്ഷൻ, എ. വി ശൈലജ സംസാരിച്ചു. കോടിയേരി തൃക്കൈക്കൽ ശിവ ക്ഷേത്രത്തിനു സമീപം ചിറക്കൽ തറവാട്ടിൽ നടന്ന കുംടുംബ സംഗമത്തിൽ അബ്ദുൾ റഹ്മാൻ മാസ്റ്റഅധ്യക്ഷത വഹിച്ചു. സി. പി പ്രസിൽബാബു, വി. സി പ്രസാദ്, അഡ്വ. സി. ടി സജിത്ത്, ആബൂട്ടി ഹാജി, എൽ മഹമൂദ് സംബന്ധിച്ചു.

എരഞ്ഞോളിയിൽ നടന്ന കുടംബ സംഗമത്തിൽ സുശീൽ ചന്ദ്രോത്ത്ധ്യക്ഷത വഹിച്ചു. എ. കെ മഹമൂദ്, എം. പി അസൈനാർ, കുമാരൻ വടക്കുമ്പാട്, കെ. ജി ഗിരീഷ്, സുധീർ ബാബു, പഞ്ചായത്തംഗം എ. പ്രസന്ന, കെ. ഇ പവിത്രരാജ് സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP