Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുല്ലപ്പള്ളി പിന്മാറിയതോടെ വടകര സീറ്റിനെ ചൊല്ലി കോൺഗ്രസിൽ ആശങ്ക; ഉമ്മൻ ചാണ്ടിയും സുധീരനുമടക്കമുള്ള കരുത്തരായ നേതാക്കൾ വേണമെന്ന് അണികൾ; സീറ്റ് മോഹികളായി ടി സിദ്ധീഖും കെഎം അഭിജിത്തും മുതൽ അഡ്വ.പിഎം സുരേഷ്ബാബു വരെയുള്ള നിരവധിപേർ; പി ജയരാജൻ എകെ ബാലൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കളിൽ ആരെങ്കിലും മൽസരിക്കണമെന്ന് സിപിഎം അണികൾ; വടകരയിൽ ഇത്തവണ പോരാട്ടം മുറുകും

മുല്ലപ്പള്ളി പിന്മാറിയതോടെ വടകര സീറ്റിനെ ചൊല്ലി കോൺഗ്രസിൽ ആശങ്ക; ഉമ്മൻ ചാണ്ടിയും സുധീരനുമടക്കമുള്ള കരുത്തരായ നേതാക്കൾ വേണമെന്ന് അണികൾ; സീറ്റ് മോഹികളായി ടി സിദ്ധീഖും കെഎം അഭിജിത്തും മുതൽ അഡ്വ.പിഎം സുരേഷ്ബാബു വരെയുള്ള നിരവധിപേർ; പി ജയരാജൻ എകെ ബാലൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കളിൽ ആരെങ്കിലും മൽസരിക്കണമെന്ന് സിപിഎം അണികൾ; വടകരയിൽ ഇത്തവണ പോരാട്ടം മുറുകും

ടി.പി.ഹബീബ്

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായതോടെ വടകരയിൽ ആര് സ്ഥാനാർത്ഥിയാകുമെന്ന ചർച്ച പൊടിപൊടിക്കുന്നു.കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികളാണ് രംഗത്തുള്ളതെങ്കിൽ രണ്ട് തവണ കൈവിട്ട് പോയ സീറ്റ് ഏത് വിധേനയും തിരിച്ച് പിടിക്കണമെന്ന വാശിയിലാണ് സിപിഎം.അതുകൊണ്ട് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ആര് എന്നതിനെ ആശ്രയിച്ചായിരിക്കും സിപിഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.

മുല്ലപ്പള്ളി രാമചന്ദ്രൻ മൽസരിച്ചാൽ മാത്രമേ സീറ്റ് നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നാണ് യു.ഡി.എഫ്.പ്രവർത്തകർ വിശദീകരിക്കുന്നത്.മുല്ലപ്പള്ളിയുടെ ക്ലീൻ ഇമേജിന് അത്രമേൽ സ്വാധീനം പ്രവർത്തകർക്കിടയിലുണ്ട്.വടകര ലോകസഭാ മണ്ഡലത്തിലെ ഒരോ മുക്കും മൂലയും ക്യത്യമായി അറിയുന്ന മുല്ലപ്പള്ളി പ്രവർത്തകരുമായുള്ള അടുപ്പവും ബന്ധവും ഏറെ ആവേശകരമായ അനുഭവമാണ്. കെപിസിസി.പ്രസിഡണ്ടാണെങ്കിലും മൽസരിക്കണമെന്ന നിലപാടാണ് പ്രാദേശിക ലീഗ് നേത്യത്വങ്ങൾക്കുമുള്ളത്.

ഡി.സി.സി.പ്രസിഡന്റ് അഡ്വ:ടി.സിദ്ധീഖ്, കെ.എസ്.യു.സംസ്ഥാന പ്രസിഡന്റ്് കെ.എം.അഭിജിത്ത്, കെപിസിസി.ജനറൽ സെക്രട്ടറി അഡ്വ:കെ.പ്രവീൺകുമാർ,അഡ്വ:പി.എം.സുരേഷ്ബാബു തുടങ്ങിയ നിരവധി പേരുകളാണ് അന്തരീക്ഷത്തിലുള്ളത്.കഴിഞ്ഞ വർഷം നേരിയ വോട്ടിന് പരാജയപ്പെട്ട കെ.പ്രവീൺകുമാർ രണ്ട് വർഷമായി നാദാപുരം നിയോജക മണ്ഡലത്തിൽ സജീവമാണ്.

ഉമ്മൻ ചാണ്ടി,വി എം.സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കളെ വടകരയിലേക്ക് മൽസരിപ്പിക്കണമെന്ന ആശയവും ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്.മുല്ലപ്പള്ളിക്ക് പകരം ദേശീയ നേത്യത്വത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നവർ വടകരയിലെത്തിയാൽ മാത്രമേ സീറ്റ് നിലനിർത്താൻ സാധിക്കുകയുള്ളഉവെന്ന പൊതുവികാരം വടകരയിൽ ശക്തമാണ്. വൃന്ദാകാരട്ടിനെപോലുള്ള അഖിലേന്ത്യാ നേതാക്കളെ സിപിഎം.ഇറക്കിയേക്കുമെന്ന പ്രചരണം ശക്തമായിട്ടുണ്ട്. അതുമല്ലെങ്കിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനുവേണ്ടിയാണ് അണികളുടെ മറുവിളി.

സിപിഎം.സൈബർ പോരാളികൾ വടകര സീറ്റ് പിടിച്ചെടുക്കുന്നതിന്റെ ഭാഗമായുള്ള പ്രചരണങ്ങൾ സൈബർ ലോകത്ത് ശക്തമാക്കിയിട്ടുണ്ട്.മന്ത്രി എ.കെ.ബാലൻ മൽസരിപ്പിക്കണമെന്ന ആവശ്യം വടകരയിലെ ചില പാർട്ടി കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്.നാദാപുരം സ്വദേശിയായ ബാലന് വടകരയിൽ രാഷ്ട്രീയത്തേക്കാളുപരി നല്ല ബന്ധമുണ്ട്. എന്നാൽ മന്ത്രി എന്ന നിലയിൽ തിളക്കമുള്ള പ്രകടനം കാഴ്ചവെക്കുന്ന ബാലനെ മൽസരിപ്പിക്കുന്നതിന് പാർട്ടി അനുകൂലമല്ലെന്നാണ് അറിവ്. മന്ത്രിമാർ ആരും മൽസരിക്കേണ്ടെന്ന തീരുമാനം നേരത്തെ പാർട്ടി എടുത്തതും ഈ തീരുമാനത്തിന് വിലങ്ങ് തടിയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് ശക്തമായ മുൻതൂക്കമുണ്ടാക്കുമെന്ന സർവ്വെ ഫലങ്ങളും വടകരയിലെ സീറ്റ് മോഹികളുടെ എണ്ണം വർധിപ്പിക്കാനിടയാക്കുന്നുണ്ട്.വിവിധ പാർട്ടി പരിപാടികളിൽ ക്ഷണിക്കാതെ എത്തുന്ന സ്ഥാനമോഹികളുടെ എണ്ണവും വടകരയിൽ വർധിച്ചിട്ടുണ്ട്.ചില നേതാക്കൾ കല്ല്യാണ വീട് ,മരണ വീട്,പൊതുയോഗങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നത് സജീവമായിട്ടുണ്ട്.വടകര ഭാഗത്ത് യു.ഡി.എഫിൽ സ്വാധീനമുള്ള നേതാക്കളെ വന്ന് കാണുന്ന പതിവും ചില നേതാക്കൾ ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP