Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടകരയിൽ ചെങ്കൊടി പാറിച്ചേ മതിയാകൂ; മുല്ലപ്പള്ളി പോയപ്പോൾ നല്ല സ്ഥാനാർത്ഥിയില്ലാതെ വലഞ്ഞ് കോൺഗ്രസ്; പഴയ കോട്ട തിരിച്ച് പിടിക്കാൻ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി; പി ജയരാജനെ രംഗത്തിറക്കണമെന്ന് ആവശ്യവുമായി പ്രാദേശിക ഘടകങ്ങൾ; വടകര മണ്ഡലത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചർച്ചകൾ തുടരുന്നു

വടകരയിൽ ചെങ്കൊടി പാറിച്ചേ മതിയാകൂ; മുല്ലപ്പള്ളി പോയപ്പോൾ നല്ല സ്ഥാനാർത്ഥിയില്ലാതെ വലഞ്ഞ് കോൺഗ്രസ്; പഴയ കോട്ട തിരിച്ച് പിടിക്കാൻ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി; പി ജയരാജനെ രംഗത്തിറക്കണമെന്ന് ആവശ്യവുമായി പ്രാദേശിക ഘടകങ്ങൾ; വടകര മണ്ഡലത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചർച്ചകൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

വടകര: വടകര മണ്ഡലം തിരിച്ച് പിടിക്കാനൊരുങ്ങി സിപിഎം. സിറ്റിങ് എം. പി. കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സര രംഗത്തു നിന്നും പിന്മാറാൻ ശ്രമിച്ചതോടെ കൈവിട്ടു പോയ വടകര മണ്ഡലം തിരിച്ച് പിടിക്കാൻ സർവ്വ ശക്തിയുമുപയോഗിച്ച് സിപിഎം. തയ്യാറെടുപ്പ് ആരംഭിച്ചു. സി.പി. എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ വടകരയിൽ നിർത്തി മണ്ഡലം പിടിച്ചെടുക്കുക എന്ന വിധത്തിൽ സിപിഎം. ആലോചിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളും ചേർന്നതാണ് വടകര ലോകസഭാ മണ്ഡലം. സിപിഎം. ലെ എ.എൽ. ഷംസീറിനെ 2014 ലെ തെരഞ്ഞെടുപ്പിൽ 3306 വോട്ടിനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തിയത്. 2009 ലെ തെരഞ്ഞെടുപ്പിൽ സിപിഎം. സ്ഥാനാർത്ഥിയായ പി. സതീദേവിയെ 50,000 ൽ പരം വോട്ടുകൾക്കാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തിയത്. 

എന്നാൽ ഇത്തവണ മുല്ലപ്പള്ളി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ പഴയ സിപിഎം. കോട്ട തിരിച്ച് പിടിക്കണമെന്ന വാശിയിലാണ് പാർട്ടി. അതിന് അവരുടെ മുന്നിൽ പി.ജയരാജൻ എന്ന പേരിനാണ് മുൻതൂക്കം. ജയരാജനെ സംബന്ധിച്ച് വടകര ലോകസഭാ മണ്ഡലത്തിലെ വടകര ,കുറ്റ്യാടി, നാദാപുരം, എന്നീ നിയമസഭാ മണ്ഡലങ്ങൽ കാര്യമായ സ്വാധീനമുണ്ട്. മാത്രമല്ല കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് മേഖല സംഘടനാ തലത്തിൽ ജയരാജന്റെ കൈപ്പിടിയിലുമാണ്. 2004 ൽ ജയരാജന്റെ സഹോദരി കൂടിയായ പി.സതീദേവി തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു വടകര മണ്ഡലം. പിന്നീട് തുടർച്ചയായി സിപിഎം. ന് നഷ്ടപ്പെടുകയായിരുന്നു. 2009 ൽ ആർ.എം. പി. രൂപീകരിക്കപ്പെടുകയും ടി.പി. ചന്ദ്രശേഖരൻ മത്സരിക്കുകയും ചെയ്തപ്പോൾ ആർ.എം. പി.ക്ക് 21, 833 വോട്ടുകൾ ലഭിക്കുകയും ചെയ്തു. ചന്ദ്രശേഖരൻ വധത്തിന് ശേഷം തത്വത്തിൽ ആർ.എം. പി. സൗഹൃദ മത്സരം മാത്രമാണ് നടത്തിയത്. എന്നാൽ ആർ. എം. പി.യുടെ പഴയ ആധിപത്യം ഇപ്പോൾ വടകരയിൽ ഇല്ലെന്നാണ് സിപിഎം. ന്റെ കണക്കു കൂട്ടൽ.

വടകരയുടെ ഭാഗമായ കൂത്തുപറമ്പ് ,തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 46,000 ലേറെ വോട്ടുകൾ സിപിഎം. സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. പി.ജയരാജൻ മത്സരത്തിനിറങ്ങിയാൽ അത് അരലക്ഷം കടക്കുമെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമില്ല. കോഴിക്കോട് ജില്ലയിലെ നിമയസഭാ മണ്ഡലങ്ങളായ നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, വടകര, എന്നിവയെല്ലാം ഇടതു മുന്നണി എംഎൽഎ മാർ പ്രതിനിധീകരിക്കുന്നതാണ്. ഇവിടെ നിന്ന് 30,000 ലേറെ ഭൂരിപക്ഷം നേടാൻ കഴിയുമെന്നാണ് കരുതുന്നത്. കുറ്റ്യാടി നിയമസഭാ മണ്ഡലം മാത്രമാണ് യു.ഡി.എഫ് അനുകൂലം. എന്നാൽ അവിടെ യു.ഡി.എഫിന്റെ ലീഡ് 2000 ത്തോളം മാത്രമേ ഉയരാൻ സാധ്യതയുള്ളൂ.. ഈ സാഹചര്യത്തിൽ വടകരയെ വീണ്ടും ചുവപ്പിക്കാൻ സിപിഎം. ന് കഴിയുമെന്നാണ് കണക്കു കൂട്ടൽ.

വടകര മണ്ഡലത്തിൽ സ്വാധീനമുള്ള പി.ജയരാജന് ഇക്കാരണത്താൽ തന്നെ സീറ്റ് അനുവദിച്ചേക്കുമെന്നാണ് പാർട്ടി അണികളുടെ കണക്കു കൂട്ടൽ. ജയരാജന്റെ വ്യക്തിപരമായ സ്വാധീനം മണ്ഡലത്തിലെ വിജയം എളുപ്പമാക്കാൻ കഴിയുമെന്നും പാർട്ടി കണക്കു കൂട്ടുന്നു. മുല്ലപ്പള്ളിയെപ്പോലെ വ്യക്തിപ്രഭാവമുള്ള മറ്റൊരാൾ വടക്കേ മലബാറിലെ കോൺഗ്രസ്സിൽ ഇല്ലാത്തതും സിപിഎം. ന് അനുകൂല ഘടകമാണ്. മാത്രമല്ല കോൺഗ്രസ്സ് കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ട് ടി. സിദ്ദിഖിനെ മത്സര രംഗത്തിറക്കാൻ ആലോചിച്ചെങ്കിലും അദ്ദേഹം താത്പര്യക്കുറവ് കെപിസിസി. യെ അറിയിച്ചുവെന്നാണ് സൂചന. അതുകൊണ്ടു തന്നെ മറ്റൊരു സ്ഥാനാർത്ഥിയ വടകരയിൽ നിർത്താൻ കോൺഗ്രസ്സ് തെരയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP