Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലായിൽ ഞാൻ മത്സരിക്കുന്നില്ല; മാണിക്കു കുറച്ചു വോട്ടെങ്കിലും കിട്ടിക്കോട്ടെയെന്ന് ഉഴവൂർ വിജയൻ; നായകരെ കിട്ടാത്തതിനാൽ ബിജെപി വില്ലന്മാരെ തേടി ഇറങ്ങിയെന്നും എൻസിപി നേതാവ്

പാലായിൽ ഞാൻ മത്സരിക്കുന്നില്ല; മാണിക്കു കുറച്ചു വോട്ടെങ്കിലും കിട്ടിക്കോട്ടെയെന്ന് ഉഴവൂർ വിജയൻ; നായകരെ കിട്ടാത്തതിനാൽ ബിജെപി വില്ലന്മാരെ തേടി ഇറങ്ങിയെന്നും എൻസിപി നേതാവ്

മലപ്പുറം: രസകരമായ പ്രഭാഷണങ്ങളിലൂടെ അണികളെ ആവേശം കൊള്ളിക്കുന്ന എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ ഇന്നു പരിഹസിച്ചത് കേരള കോൺഗ്രസ് എം നേതാവ് കെ എം മാണിയെ. പാലായിൽ സ്ഥാനാർത്ഥിയായി താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു പറഞ്ഞായിരുന്നു പരിഹാസം.

മാണിക്ക് കുറച്ചു വോട്ടെങ്കിലും കിട്ടാൻ വേണ്ടിയാണ് താൻ മത്സരത്തിൽ നിന്നും പിന്മാറുന്നതെന്നും ഉഴവൂർ വിജയൻ പറഞ്ഞു. നാലു സീറ്റിലാണ് എൻസിപി മത്സരിക്കുന്നത്. പാലായ്ക്കു പുറമെ കോട്ടക്കൽ, കുട്ടനാട്, എലത്തൂർ എന്നിവിടങ്ങളിലാണ് എൻസിപി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.

അതിനിടെ ബിജെപിക്കും കൊട്ടുകൊടുക്കാൻ ഉഴവൂർ വിജയൻ മറന്നില്ല. നായകന്മാരെ മത്സരിക്കാൻ കിട്ടാത്തതിനാൽ ബിജെപി ഇപ്പോൾ വില്ലന്മാരെ തേടി ഇറങ്ങിയിരിക്കുകയാണ്. ഭീമൻ രഘുവൊക്കെയാണ് മത്സരിക്കുന്നത്.- വിജയൻ പറഞ്ഞു.

കെപിസിസി ഓഫീസിൽ വി എം സുധീരൻ എന്ന പേരെഴുതി ഒരു കൊട്ട വച്ചിരിക്കുകയാണ് ഇപ്പോൾ. സുധീരനു മാത്രം കത്തെഴുതി ഇടാനാണ് പെട്ടി വച്ചിട്ടുള്ളത്. എൻസിപിയിലേക്കു വന്നാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു തരാമെന്നു താൻ അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്. ഇവിടെയാകുമ്പോൾ തമ്മിൽ തല്ലില്ല. അടിയും പിടിയുമില്ല. സ്വസ്ഥമായി ഇരിക്കാം. പിന്നെ ഇതാണല്ലോ യഥാർത്ഥ കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് കോൺഗ്രസ് ആണോ എന്നും ഉഴവൂർ വിജയൻ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP