Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

ജയിച്ച് എംഎൽഎയായ ശേഷം മറുകണ്ടം ചാടിയ നേതാവിന് പണി കൊടുത്ത് സമാജ് വാദി പാർട്ടി; ബിജെപിയിലേക്ക് പോയ ദാരാ സിങ് ചൗഹാനെ ഉപതിരഞ്ഞെടുപ്പിൽ തറപറ്റിച്ച് എസ്‌പി; യുപിയിൽ ഘോസിയിലെ ഫലം ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തിന്റെ പ്രതിഫലനമോ?

ജയിച്ച് എംഎൽഎയായ ശേഷം മറുകണ്ടം ചാടിയ നേതാവിന് പണി കൊടുത്ത് സമാജ് വാദി പാർട്ടി; ബിജെപിയിലേക്ക് പോയ ദാരാ സിങ് ചൗഹാനെ ഉപതിരഞ്ഞെടുപ്പിൽ തറപറ്റിച്ച് എസ്‌പി; യുപിയിൽ ഘോസിയിലെ ഫലം ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തിന്റെ പ്രതിഫലനമോ?

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ബിജെപിയിൽ ചേർന്ന തങ്ങളുടെ മുൻനേതാവിനെ ഉപതിരഞ്ഞെടുപ്പിൽ തറപറ്റിച്ച് സമാജ്വാദി പാർട്ടി. യുപിയിലെ ഘോസി മണ്ഡലത്തിൽ, എസ്‌പി സ്ഥാനാർത്ഥി സുധാകർ സിങ് എതിരാളിയായ ബിജെപി സ്ഥാനാർത്ഥി ദാരാ സിങ് ചൗഹാനെ 42,759 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. 1,24,427 വോട്ടുനേടിയാണ് എസ്‌പി സീറ്റ് നിലനിർത്തിയത്. ദാരാ സിങ് ചൗഹാന് 81,668 വോട്ടുകൾ കിട്ടി.

ഘോസിയിൽ 50.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2002 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌പി ടിക്കറ്റിൽ ജയിച്ചുകയറിയ ദാരാ ചൗഹാൻ പിന്നീട് ബിജെപിയിൽ ചേരാനായി രാജി വയ്ക്കുകയായിരുന്നു. 2022 ൽ ദാരാ സിങ് ചൗഹാൻ ബിജെപിയുടെ വിജയ് കുമാർ രാജ്ഭറിനെ 22,216 വോട്ടുകൾക്ക് തോൽപ്പിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പിൽ, ബിജെപി സ്ഥാനാർത്ഥിക്ക് എൻഡിഎ ഘടകക്ഷികളായ അപ്‌നാദൾ, നിഷാദ് പാർട്ടി. എസ്ബിഎസ്‌പി എന്നിവയുടെ പിന്തുണയുണ്ടായിരുന്നു. സുധാകർ സിങ്ങിനാകട്ടെ, ഇന്ത്യ സഖ്യത്തിലെ കോൺഗ്രസ്, സിപിഎം, സിപിഐ, ആർഎൽഡി, എഎപി, സിപിഎംഎൽ ലിബറേഷൻ, സുഹൽദേവ് സ്വാഭിമാൻ പാർട്ടി എന്നിവരുടെ പിന്തുണയുണ്ടായിരുന്നു.

403 അംഗ സഭയിൽ നല്ല ഭൂരിപക്ഷമുള്ള ബിജെപി സർക്കാരിന് ഉപതിരഞ്ഞെടുപ്പ് ഫലം ഭീഷണിയേയല്ല. എന്നിരുന്നാലും, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഇന്ത്യ സഖ്യത്തിന് ഒന്നിച്ചുനിന്നാൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞേക്കും എന്നതിന്റെ സൂചന കൂടിയാണ് ഈ ഫലം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP