Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് ഭൂരിപക്ഷം കുത്തനെ കുറഞ്ഞ വയനാടിൽ ചെങ്കൊടി പാറുമെന്ന് വിശ്വസിച്ച് എൽഡിഎഫ്; പൊതുസമ്മതനെന്ന നിലയിൽ പരിഗണിക്കുന്നത് നഴ്‌സുമാരുടെ നേതാവ് ജാസ്മിൻ ഷായെ; മാലാഖമാർക്കും കുടുംബത്തിനും അമ്പതിനായിരത്തോളം വോട്ടുള്ളത് ജാസ്മിന് തുണയാകുമെന്ന് വിലയിരുത്തി സിപിഐ; ഔദ്യോഗികമായിട്ടോ അല്ലാതെയോ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മറുനാടനോട് പ്രതികരിച്ച് ജാസ്മിനും

യുഡിഎഫ് ഭൂരിപക്ഷം കുത്തനെ കുറഞ്ഞ വയനാടിൽ ചെങ്കൊടി പാറുമെന്ന് വിശ്വസിച്ച് എൽഡിഎഫ്; പൊതുസമ്മതനെന്ന നിലയിൽ പരിഗണിക്കുന്നത് നഴ്‌സുമാരുടെ നേതാവ് ജാസ്മിൻ ഷായെ; മാലാഖമാർക്കും കുടുംബത്തിനും അമ്പതിനായിരത്തോളം വോട്ടുള്ളത് ജാസ്മിന് തുണയാകുമെന്ന് വിലയിരുത്തി സിപിഐ; ഔദ്യോഗികമായിട്ടോ അല്ലാതെയോ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മറുനാടനോട് പ്രതികരിച്ച് ജാസ്മിനും

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക സീറ്റാണ് വയനാട്. 2009ൽ രൂപീകരിച്ച മണ്ഡലത്തിൽ രണ്ട് തവണയും കോൺഗ്രസിന്റെ എംഐ ഷാനവാസാണ് വിജയിച്ച് കയറിയത്. 2009ൽ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ 2014ൽ സത്യൻ മോകേരിക്ക് എതിരെ ലഭിച്ചത് നേരിയ ഭൂരിപക്ഷമായ 20870 മാത്രം. ഒന്ന് ആഞ്ഞ് പിടിച്ചാൽ മണ്ഡലത്തിൽ അട്ടിമറി നടത്താം എന്ന കണക്കുകൂട്ടലിലാണ് ഇടത്പക്ഷവും സീറ്റിൽ മത്സരിക്കുന്ന സിപിഐയും. ഇങ്ങനെ ഒരു ചിന്ത ഇപ്പോൾ എത്തി നിൽക്കുന്നത് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായിലാണ്. മണ്ഡലത്തിൽ നഴ്‌സുമാരും അവരുടെ കുടുംബവും എന്നിങ്ങനെ അമ്പതിനായിരത്തോളം വോട്ടുകളുണ്ട്. ഇത് ജാസ്മിൻ വഴി ഇടത് പാളയത്തിലെത്തുമെന്നും മണ്ഡലത്തിൽ ചെങ്കൊടി പാറിക്കാമെന്നുമാണ് ഇടത് പക്ഷം കരുതുന്നത്.

പൊതുസമ്മതനായ സ്ഥാനാർത്ഥിയിട്ടാണ് ജാസ്മിൻ ഷായെ സിപിഐ കാണുന്നത്.കാലങ്ങളായി വയനാട് യുഡിഎഫിന്റെ കോട്ടയാണ്. പക്ഷേ കഴിഞ്ഞ തവണ എം ഐ ഷാനവാസിന്റെ ഭൂരിപക്ഷത്തിന് ഇടിവ് തട്ടിയിരുന്നു. ഇതാണ് സിപിഐയ്ക്ക് പ്രതീക്ഷ പകരുന്നത്. ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ നഴ്സുമാർ സംഘടിച്ചിരുന്നു. തങ്ങളുടെ പ്രശ്നങ്ങൾ പൊതുസമക്ഷം അവർക്ക് അവതരിപ്പിക്കാനായി സാധിച്ചതിന് പിന്നിൽ ജാസ്മിൻ ഷായുടെ മികവാണ്. മികച്ച പ്രാസംഗികൻ കൂടിയായ ജാസ്മിൻ സ്ഥാനാർത്ഥിയാകുമ്പോൾ യുവാക്കൾക്കിടയിലും വലിയ സ്വാധീനം ചെലുത്താനാകുമെന്നും സിപിഐ വിലയിരുത്തുന്നു. സിപിഐ യുഎൻഎയുടെ സമരങ്ങളെ പിന്തുണച്ചിരുന്നു. ഏകദേശം 50,000 വോട്ടുകളാണ് നഴ്സുമാർക്കും കുടുംബത്തിനും മണ്ഡലത്തിലുള്ളത്. ഇതും ജാസ്മിൻ ഷായക്ക് അനുകൂല ഘടകമാണ്.

2016ൽ സംസ്ഥാന നിയമസഭിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തങ്ങളുടെ ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിക്കളുടെ പട്ടിക തയ്യാറാക്കിയപ്പോൾ ജാസ്മിൻ ഷായെയും സിപിഐ പരിഗണിച്ചിരുന്നു. എന്നാൽ അവസാന റൗണ്ടുകളിൽ ഇത് നടക്കാതെ പോവുകയായിരുന്നു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും സ്വതന്ത്രനായി ജനവിധി തേടിയ ജാസ്മിൻ ഷായക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി അടുത്ത ബന്ധവുമുപണ്ട്. ഈ വരുന്ന 14ന് യുഎൻഎ നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ കൈമാറ്റത്തിന് കാനം എത്തുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്ന് ജാസ്മിൻ ഷാ മറുനാടനോട് പറഞ്ഞു. ഔദ്യോഗികമായോ അനൗദ്യോഗികമായോ ആരും തന്നെ ഇത് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ജാസ്മിൻ പറഞ്ഞു.

നഴ്‌സുമാരുടെ വിഷയം സജീവമായി നിർത്തുന്നതിനും അത് അധികാരികളിലേക്ക് എത്തിക്കുന്നതിനും സംഘടിതരല്ലായിരുന്ന സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ സംഘടിപ്പിച്ച് വലിയ മുന്നേറ്റം നടത്താനും കഴിഞ്ഞതിന് പിന്നിലെ ജാസ്മിന്റെ നേതൃപാഠവമാണ് സിപിഐ ജാസ്മിനെ പരിഗണിക്കാൻ കാരണം. സിപിഐ പരിഗണിക്കുന്നവരുടെ പട്ടികയിൽ ജാസ്മിൻ ഉണ്ട്. അതേസമയം ഇതിനെക്കുറിച്ച് അറിയിപ്പ് ഒന്നും തന്നെ ലഭിക്കാത്ത സാഹചര്യത്തിൽ ആ വിഷയത്തെക്കുരിച്ച് കൂടുതൽ അഭിപ്രായം പറയാനില്ലെന്നാണ് ജാസ്മിന്റെ പക്ഷം. യുഎൻഎ എന്ന സംഘടന എന്ത് തീരുമാനിക്കുന്നു എന്നതും ഈ വിഷയത്തിൽ നിർണായകമാകും.

വിവധ രാഷ്ട്രീയ അഭിപ്രായങ്ങളുള്ള ആളുകൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന സംഘടനയാണ് യുഎൻഎ. അപ്പോൾ അംഗങ്ങളുടെ അഭിപ്രായവും പ്രധാനമാണ്. സംഘടനയിലെ അംഗങ്ങളും നേതാക്കളും അധികാര കേന്ദ്രങ്ങളിൽ എത്തണം എന്ന വികാരം യുഎൻഎയിലെ ഒരു വിഭാഗത്തിനിടയിൽ ശക്തമാണ്. ഇതെ തുടർന്നാണ് നഴ്‌സിങ് കൗൺസിൽ തെരഞ്ഞടുപ്പിൽ ഉൾപ്പടെ മത്സരിക്കുന്നതിന് യുൻഎ തീരുമാനിച്ചത്. പൊതുവെ കോൺഗ്രസ് അനായാസം ജയിക്കുന്ന വയനാട് മണ്ഡലത്തിൽ എംപിയായിരുന്ന ഷാനവാസിന്റെ വിയോഗം മൂലം പാർട്ടിക്ക് അനുകൂലമായ സഹതാപ തരംഗമുണ്ടെന്ന് കോൺഗ്രസ് വിലയിരുത്തുന്നത്. ടി സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ എന്നിവരെയാണ് ഇവിടെ പരിഗണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP