Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ശബരിമല യുവതീപ്രവേശന വിഷയം ഇളക്കി മറിച്ച് പ്രചരണം നടത്തിയാലും കേരളത്തിൽ നിന്ന് ലോക്‌സഭയിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സർവ്വേഫലം; ഭക്തരോഷം യുഡിഎഫിന് തുണയാകുമ്പോൾ എൽഡിഎഫ് തകർന്നടിയുമെന്നും പ്രവചനം; 16 സീറ്റുകൾ യുഡിഎഫ് നേടുമ്പോൾ ഇടതു മുന്നണിക്ക് ലഭിക്കുക നാല് സീറ്റ് മാത്രം; ബംഗാളിലും ഇടതുപക്ഷം തകർന്നടിയുമെന്നം സീ വോട്ടർ

ശബരിമല യുവതീപ്രവേശന വിഷയം ഇളക്കി മറിച്ച് പ്രചരണം നടത്തിയാലും കേരളത്തിൽ നിന്ന് ലോക്‌സഭയിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സർവ്വേഫലം; ഭക്തരോഷം യുഡിഎഫിന് തുണയാകുമ്പോൾ എൽഡിഎഫ് തകർന്നടിയുമെന്നും പ്രവചനം; 16 സീറ്റുകൾ യുഡിഎഫ് നേടുമ്പോൾ ഇടതു മുന്നണിക്ക് ലഭിക്കുക നാല് സീറ്റ് മാത്രം; ബംഗാളിലും ഇടതുപക്ഷം തകർന്നടിയുമെന്നം സീ വോട്ടർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന വേളയിൽ കേരളത്തിൽ പ്രധാന വിഷയമായി മാറിയിരിക്കുന്നത് ശബരിമലയിലെ യുവതീപ്രവേശനമാണ്. ഈ വിഷയത്തിൽ പിണറായി സർക്കാറിനെതിരെയാണ് ബിജെപിയും കോൺഗ്രസും നിലകൊണ്ടിരിക്കുന്നത്. ശബരിമല യുവതീ പ്രവേശനം വിഷയമാണ് ബിജെരിയുടെ കേരളത്തിലെ തുറുപ്പുഗുലാൻ. ശബരിമല പ്രക്ഷോഭം നടയിച്ചവരെ അടക്കം സ്ഥാനാർത്ഥികളാക്കി മത്സരിപ്പിക്കാൻ ഒരുങ്ങുകയാണ് ബിജെപി. ഇതിനിടെ ബിജെപി പ്രതീക്ഷകൾ അസ്ഥാനത്താക്കി കൊണ്ടുള്ള സർവേഫലമാണ് പുറത്തുവരുന്നത്.

കേരളത്തിൽ ഇടുപക്ഷത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിച്ച് സീ വോട്ടർ സർവേ ഫലം പുറത്തുവന്നു. ദേശീയ രാഷ്ട്രീയത്തിലെ ദിശാസൂചിക നോക്കി കേരളം വോട്ടു ചെയ്യുമ്പോൾ നേട്ടമുണ്ടാക്കുക യുഡിഎഫ് ആണെന്ന് സർവേ പറയുന്നു. 40.1 ശതമാനം വോട്ടുകൾ നേടി യുപിഎക്ക് 16 സീറ്റുകൾ ലഭിക്കുമെന്നാണ സർവേ വ്യക്തമാക്കുന്നത്. എന്നാൽ 19.7 ശതമാനം വോട്ട് നേടിയാലും എൻഡിഎക്ക് ഒരു സീറ്റിലും വിജയിക്കാനാവില്ല. എൽഡിഎഫിന് 29.3 ശതമാനം വോട്ടുകൾ മാത്രമെ ലഭിക്കുകയുള്ളൂ.

ബിജെപി ശക്തമായ പ്രചരണം നടത്തുന്നത് ശബരിമല വിഷയം മുൻനിർത്തിയാണ്. എന്നാൽ, ഇതൊന്നും ബിജെപിക്ക് തുണയാകില്ലെന്നാണ് വിലയിരുത്തൽ. മോദിയെ അകറ്റി നിർത്താൻ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇത് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന സൂചനയാണ് സർവേയിലൂടെ പുറത്തുവരുന്നത്. നിലവിൽ 12 സീറ്റുകൾ യുഡിഎഫും എട്ട് സീറ്റുകൾ എൽഡിഎഫും ആണ് കൈവശം വച്ചിരിക്കുന്നത്. എൽഡിഎഫിന്റെ എട്ട് സീറ്റിൽ പകുതിയും യുഡിഎഫ് പിടിച്ചെടുക്കും എന്ന പ്രവചനാണ് ഇപ്പോൾ വരുന്നത്.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 സീറ്റുകളും ഡിഎംകെ- കോൺഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് സർവ്വേ പ്രവചനം. പശ്ചിമ ബംഗാളിലും ഇടതുപക്ഷം തകർന്നടിയുമെന്ന് എബിപി-സി വോട്ടർ സർവേ ഫലം പറയുന്നു. ഇവിടെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനുള്ള മൃഗീയ ആധിപത്യം തുടരും. ആകെയുള്ള 42 സീറ്റിൽ 34 സീറ്റുകൾ തൃണമൂൽ നേടുമെന്നാണ് റിപ്പോർട്ട്. അതേസമയം സിപിഎം തകർന്നടിയുമെന്നാണ് പ്രവചനം. നിലവിൽ തൃണമൂലിന് ബംഗാളിൽ 34 സീറ്റാണുള്ളത്. അതേ സമയം ശക്തമായ മത്സരം കാഴ്‌ച്ചവെക്കുമെന്ന് കരുതിയ ബിജെപിക്ക് ഏഴ് സീറ്റുകളിൽ കൂടുതൽ നേടാനാവില്ല. കോൺഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങും.

ബിഹാറിൽ മഹാസഖ്യമായി മത്സരിക്കുന്ന കോൺഗ്രസ് ജെഡിയു സഖ്യത്തിന് കനത്ത തിരിച്ചടിയാണ് സർവേ പ്രവചിക്കുന്നത്. അഞ്ച് സീറ്റിൽ കൂടുതൽ മഹാസഖ്യം നേടില്ല. അതേ സമയം ബിജെപി-ജെഡിയു സഖ്യം 40-ൽ 35 സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു. എന്നാൽ ഉത്തർപ്രദേശിൽ ബിജെപിക്കാണ് കനത്ത തിരിച്ചടി ഉണ്ടാകുക. എസ്‌പി-ബിഎസ്‌പി സഖ്യം 80-ൽ 51 സീറ്റുകൾ നേടും. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് 25 സീറ്റുകളിൽ കൂടുതൽ ഇവിടെ നിന്ന് ലഭിക്കില്ല. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിൽ നാല് സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു.

2019 ലോക്സഭയിൽ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് സീവോട്ടർ സർവേ ഫലം സൂചിപ്പിക്കുന്നത്. എൻഡിഎക്ക് മൊത്തം 233 സീറ്റുകളാണ് പ്രവചിക്കുന്നത്. യുപിഎക്ക് 167 സീറ്റുകളും മറ്റുള്ളവർക്ക് 143 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP