Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് ഇന്ത്യ ടുഡേ; തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താമര വിരിയും; കേരളത്തിൽ യുഡിഎഫ് തരംഗം; രാഹുൽ ഗാന്ധിയും സംഘവും കേരളത്തിൽ 16 സീറ്റ് വരെ നേടിയേക്കാം; സിപിഎം മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ മാത്രമായി തകർന്നടിയും; കോൺഗ്രസ് തരംഗത്തിൽ ഇടത് കോട്ടകൾ തകരുമെന്ന് സൂചന നൽകി മാതൃഭൂമി എക്‌സിറ്റ് പോളും; കേരളത്തിൽ ഇടത് മുന്നേറ്റമെന്ന് ന്യൂസ് 18 എക്‌സിറ്റ് പോൾ

കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് ഇന്ത്യ ടുഡേ; തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താമര വിരിയും; കേരളത്തിൽ യുഡിഎഫ് തരംഗം; രാഹുൽ ഗാന്ധിയും സംഘവും കേരളത്തിൽ 16 സീറ്റ് വരെ നേടിയേക്കാം; സിപിഎം മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ മാത്രമായി തകർന്നടിയും; കോൺഗ്രസ് തരംഗത്തിൽ ഇടത് കോട്ടകൾ തകരുമെന്ന് സൂചന നൽകി മാതൃഭൂമി എക്‌സിറ്റ് പോളും; കേരളത്തിൽ ഇടത് മുന്നേറ്റമെന്ന് ന്യൂസ് 18 എക്‌സിറ്റ് പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 17ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ പുറത്ത് വരു്‌നന എക്‌സിറ്റ് പോളുകൾ എല്ലാം തന്നെ ബിജെപിക്ക് അനുകൂലമെനന് പ്രവചിക്കുമ്പോൾ കേരള്തതിലെ ഫലങ്ങൾ വിരൽ ചൂണ്ടുന്നത് യുഡിഎഫ് തരംഗമെന്ന് തന്നെ. ഇന്ത്യ ടുഡേ പുറത്ത് വിട്ട എക്‌സിറ്റ് പോളിൽ യുഡിഎഫിന് 13 മുതൽ 15 വരേയും സിപിഎം 3 മുതൽ 5 വരേയും എൻഡിഎ 0 മുതൽ ഒന്ന് വരെ നേടി അക്കൗണ്ട് തുറന്നേക്കാം എന്നുമാണ് സർവ്വേ ഫലം. ഇടത് കോട്ടകൾ സംസ്ഥാനത്ത് നിലംപൊത്തുമെന്നാണ് സൂചന.

മാതൃഭൂമി ഇപ്പോൾ പുറത്ത് വിട്ടുകൊണ്ടിരിക്കുന്ന സർ്വവേ ഫലങ്ങളിലും യുഡിഎഫ് തരംഗത്തിന്റെ സൂചനകൾ തന്നെയാണ്.കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ ജയിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേർന്ന് നടത്തിയ സർവേ ഫലത്തിലാണ് പ്രവചനം. യുഡിഎഫിന് 46 ശതമാനം വോട്ടുകൾ നേടും, 33 ശതമാനം വോട്ടുകൾ എൽഡിഎഫിനും, ബിജെപിക്ക് 18 ശതമാനം വോട്ടുകൾ നേടുമെന്നും സർവേ പറയുന്നു. പെരിയ ഇരട്ട കൊലപാതകം വലിയ തിരിച്ചടിയാണ് ജനകീയനായ സതീഷ് ചന്ദ്രനെ രംഗത്തിറക്കിയിട്ടും സിപിഎമ്മിന് നേരിടേണ്ടി വരിക എന്നാണ് സൂചന.

കണ്ണൂരിൽ 43 ശതമാനം വോട്ടുകൾ നേടി സുധാകരൻ വിജയിക്കും എന്നാണ് സൂചന. ശ്രീമതിക്ക് 41 ശതമാനവും പത്മനാഭന് 12 ശതമാനം വോട്ടും ലഭിക്കും എന്നാണ് സൂചന. വടകരയിൽ സിപിഎമ്മിന്റെ ശക്തനായ സ്ഥാനാർത്ഥി പി ജയരാജന് കാലിടറും എന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്. 47 ശതമാനം വോട്ടുകളുമായി കെ മുരളീധരൻ വിജയിക്കുമെന്നും ബിജെപി ഇവിടെ വെറും ഒൻപത് ശതമാനം വോട്ടിലേക്ക് ഒതുങ്ങും എന്നുമാണ് സൂചന.വയനാട്ടിൽ പ്രതക്ഷിച്ചത് പോലെ രാഹുൽ ഗാന്ധി വലിയ വിജയം നേടും. 51 ശതമാനം വോട്ടുകളുമായി രാഹുൽ ഒന്നാമത് എത്തുമ്പോൾ സുനീറിന് 33 ശതമാനവും തുഷാറിന് 12 ശതമാനവുമാണ് വിലയിരുത്തൽ

മലപ്പുറത്തും പൊന്നാനിയിലും ലീഗിന്റെ കോട്ടകൾക്ക് പ്രതീക്ഷിച്ചത് പോലെ തന്നെ വിള്ളലൊന്നും ഇല്ല എന്നതാണ് പുറത്ത് വരുന്ന ഫലം. എന്നാൽ കോഴിക്കോടിന് പിന്നാലെ പാലക്കാടും ഇടത്തേക്ക് തന്നെ. സിറ്റിങ് എംപി എംബി രാജേഷ് മൃഗീയ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് സർവ്വേ ഫലം. സംസ്ഥാനത്ത് യുഡിഎഫ് തരംഗമെങ്കിലും പാലക്കാട് മണ്ഡലത്തിൽ വികെ ശ്രീകണ്ഠൻ മൂന്നാമത് പോകും എന്നാണ് മാതൃഭൂമി ഫലം സൂചിപ്പിക്കുന്നത്.

കേരളത്തിൽ എൽഡിഎഫ് മുന്നേറുമെന്ന് News18-IPSOS എക്‌സിറ്റ് പോൾ പ്രവചനം. ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്നും ഫലം പറയുന്നു.11-13 സീറ്റുകൾ എൽഡിഎഫ് നേടുമെന്നാണ് പ്രവചനം. യുഡിഎഫ് ഏഴു മുതൽ ഒമ്പത് സീറ്റുകൾ വരെ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്നും സർവേയിൽ വ്യക്തമാക്കുന്നു. എൽഡിഎഫിന് ലഭിക്കുന്ന 11-13 സീറ്റുകളെല്ലാം സിപിഎമ്മിന് ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിൽ നാലു മുതൽ ആറ് സീറ്റ് വരെ കോൺഗ്രസിനും രണ്ട് സീറ്റുകൾ വരെ മുസ്ലിം ലീഗിനും ഒരു സീറ്റ് ആർ.എസ്‌പിക്കും ലഭിക്കുമെന്നാണ് പ്രവചനം.

ഇടത് കോട്ടയായ ആലത്തൂരിൽ സിപിഎമ്മിന്റെ സിറ്റിങ് എംപി പികെ ബിജുവിനെ അട്ടിമറിച്ച് രമ്യഹരിദാസ് ലോക്സഭയിലെത്തുമെന്നാണ് മാതൃഭൂമി എക്സിറ്റ് പോൾ. 48 ശതമാനം വോട്ടുകൾ രമ്യക്ക് ലഭിക്കുമ്പോൾ വെറും 37 ശതമാനത്തിൽ ബിജു ഒതുങ്ങുമെന്നും മണ്ഡലം കോൺഗ്രസ് തിരിച്ച് പിടിക്കുമെന്നുമാണ് മാതൃഭൂമി ഫലം സൂചിപ്പിക്കുന്നത്. പ്രചാരണത്തിൽ വളരെ മുന്നിലെത്തിയ രമ്യഹരിദാസ് വോട്ടിങ് പാറ്റേണിലംു ആ മേൽക്കൈ നിലനിർത്തുന്നു എന്ന് വേണം എക്സിറ്റ് പോൾ ഫലത്തിൽ നിന്ന് മനസ്സിലാക്കാൻ.

തൃശ്ശൂരിലും ചാലക്കുടിയിലും യുഡിഎഫ് വിജയിക്കും എന്ന് തന്നെയാണ് മാതൃഭൂമി എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. തൃശ്ശൂരിൽ 38 ശതമാനം വോട്ടുമായി പ്രതാപൻ ഒന്നാമതും 35 ശതമാനവുമായി രാജാജി രണ്ടാമതും എത്തുമ്പോൾ പ്രചാരണത്തിൽ വളരെ മുന്നിൽ പോയ സുരേഷ് ഗോപി പക്ഷേ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്നാണ് മനസ്സിലാക്കേണ്ടത്. ചാലക്കുടിയിൽ ഇന്നസെന്റും പരാജയപ്പെടും. ശക്തമായ മത്സരം നടന്ന എറണാകുളത്ത് പി രാജിവിനെ ഹൈബി ഈഡൻ മലർത്തിയടിക്കും എന്നാണ് സൂചന. കോട്ടയത്ത് ചാഴിക്കാടന് അനായാസ ജയം തന്നെയാണ് എക്‌സിറ്റ് പോൾ പ്രവചനം.

മാവേലിക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് 47 ശതമാനം വോട്ടുനേടി വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. എൽ.ഡി.എഫിന് 39 ശതമാനം വോട്ടുകളും എൻ.ഡി.എയ്ക്ക് 09 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നു.

പത്തനംതിട്ടയിൽ ആന്റോ ആന്റണി വിജയിക്കുമെന്നാണ് പ്രവചനം. രണ്ടാം സ്ഥാനം കെ. സുരേന്ദ്രന് ലഭിക്കുമെന്ന് ഫലം പറയുന്നു. യുഡിഎഫ് 34, എൻഡിഎ 31, എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് 29 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. തിരുവനന്തപുരത്ത് താമര വിരിയുമെന്നാണ് പ്രവചനം. രണ്ടാമത് ശശി തരൂരും മൂന്നാമത് സി ദിവാകരനും എത്തുമെന്നാണ് പ്രവചനം. എൻഡിഎ 37 യുഡിഎഫ് 34 എൽഡിഎഫ് 26 ശതമാനം വോട്ടുകളും കിട്ടുമെന്നാണ് പ്രവചനം.

ഇടുക്കിയിൽ 47 ശതമാനം വോട്ടുകൾ നേടി യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വിജയിക്കുമെന്നാണ് പ്രവചനംയ എൽ.ഡി.എഫിന് 39 ശതമാനം വോട്ടുകളും എൻ.ഡി.എയ്ക്ക് 12 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ 48 ശതമാനം വോട്ടുകൾ നേടി വിജയിക്കുമെന്നും എൽ.ഡി.എഫിന് 39 ശതമാനം വോട്ടുകളും എൻ.ഡി.എയ്ക്ക് 11 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് എക്സിറ്റ്പോൾ ഫലം പറയുന്നു.

ആലപ്പുഴ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം ആരിഫ് 45 ശതമാനം വോട്ടുനേടി വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. യു.ഡി.എഫിന് 42 ശതമാനം വോട്ടുകളും എൻ.ഡി.എയ്ക്ക് 10 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നു.
ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി സമ്പത്തിന് വിജയം പ്രവചിക്കുന്നത്. എൽഡിഎഫിന് 42 ശതമാനം വോട്ടും യുഡിഎഫിന് 39ഉം ബിജെപയ്ക്ക് 16 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം.

കൊല്ലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ എൻ.കെ പ്രേമചന്ദ്രൻ 48 ശതമാനം വോട്ടുനേടി വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ ബാലഗോപാലിന് 39 ശതമാനം വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി സാബു വർഗ്ഗീസിന് 12 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.

ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധൻ വ്യക്തമായ വിജയം നേടുമെന്ന് എക്സിറ്റ് പോൾ ഫലം. 47% വോട്ട് കെ മുരളീധരനും 41 % പി ജയരാജനും നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു. ബിജെപിക്ക് 9 ശതമാനം വോട്ടാണ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്.

ചാലക്കുടിയിൽ ബെന്നി ബെഹ്നാന് 46 ശതമാനം വോട്ടോട് കൂടിയുള്ള ആധികാരിക വിജയമാണ് എസ്‌കിറ്റ്പോൾ ഫലം പ്രവചിക്കുന്നത്. ഇടത് സ്ഥാനാർത്ഥി ഇന്നസെന്റിന് 37 ശതമാനം വോട്ട് കിട്ടുമ്പോൾ ബിജെപി സ്ഥാനാർത്ഥി 12 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോൾ പറയുന്നു.

എറണാകുളം പിടിച്ചെടുക്കാൻ ഇടത് മുന്നണിക്ക് കഴിയില്ലെന്ന് മാതൃഭൂമി എക്സിറ്റ് പോൾ ഫലം. യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് 42 ശതമാനം വോട്ടോട് കൂടിയുള്ള വ്യക്തമായ വിജയമാണ് ഫലം പ്രവചിക്കുന്നത്. ഇടത് സ്ഥാനാർത്ഥി പി രാജീവ് 34 ശതമാനവും ബിജെപി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം 17 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP