Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വോട്ടു ചോദിച്ചത്തുന്നത് ആറുമാസത്തിനിടെ രണ്ടാം തവണ; ആദ്യ ചിഹ്നം ഘടികാരമായിരുന്നെങ്കിൽ രണ്ടാം തവണ താമരയായി; പാർട്ടി മാറിയാലും രാജാവാകാൻ ഉദയൻരാജെ ഭോസലെ; മറാഠകളുടെ മഹാരാജ ഛത്രപതി ശിവാജിയുടെ 13ാം പിൻഗാമിയായ ഉദയൻരാജെയ്ക്ക് തിരഞ്ഞെടുപ്പ് ഗോദയിൽ ആശങ്കകളില്ല

വോട്ടു ചോദിച്ചത്തുന്നത് ആറുമാസത്തിനിടെ രണ്ടാം തവണ; ആദ്യ ചിഹ്നം ഘടികാരമായിരുന്നെങ്കിൽ രണ്ടാം തവണ താമരയായി; പാർട്ടി മാറിയാലും രാജാവാകാൻ ഉദയൻരാജെ ഭോസലെ; മറാഠകളുടെ മഹാരാജ ഛത്രപതി ശിവാജിയുടെ 13ാം പിൻഗാമിയായ ഉദയൻരാജെയ്ക്ക് തിരഞ്ഞെടുപ്പ് ഗോദയിൽ ആശങ്കകളില്ല

മറുനാടൻ ഡെസ്‌ക്‌

സത്താറ; പാർട്ടി മാറി ജനങ്ങളെ സമീപിക്കുമ്പോഴും മറാഠകളുടെ മഹാരാജ ഛത്രപതി ശിവാജിയുടെ 13-ാം പിൻഗാമിയായ ഉദയൻരാജെയ്ക്ക് ആശങ്കകളില്ല. ആറു മാസത്തിനിടെ രണ്ടാം തവണയാണ് ഉദയൻരാജെ ഭോസലെ വോട്ടു ചോദിച്ചു സത്താറയിലെ ജനങ്ങളെ സമീപിക്കുന്നത്. എൻസിപിയുടെ ഘടികാരം പിടിച്ചുനിൽക്കുന്ന ഉദയൻരാജെയുടെ പോസ്റ്ററുകൾ നിറംമങ്ങാതെ അങ്ങിങ്ങ് ഇപ്പോഴുമുണ്ട്. ഇതിന് പിന്നാലെയാണ് അതോടു ചേർന്നുതന്നെ, താമരയുമായി നിൽക്കുന്ന ഫ്‌ളെക്‌സ് ബോർഡുകളും.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഘടികാരം ആയിരുന്നു അദ്ദേഹത്തിന്റെ ചിഹ്നം. ഇപ്പോൾ താമരയായപ്പോഴും ശിവാജിയുടെ കിരീടാവകാശി ആയതിനാൽ മഹാരാഷ്ട്രയിൽ എവിടെ നിന്നാലും ജയിച്ചു കയറുമെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം.എൻസിപി സ്ഥാനാർത്ഥിയായി പാർലമെന്റിലെത്തിയ ഉദയൻരാജെ ഒരു മാസം മുൻപാണ് എംപി സ്ഥാനവും എൻസിപി അംഗത്വവും രാജിവച്ചു ബിജെപിയിൽ ചേർന്നത്.

2009ലും 2014ലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും സത്താറയിൽ നിന്ന് എംപിയായി. തുടർന്നാണ് രാജിയും ബിജെപിയിലേക്കുള്ള തിരിച്ചുപോക്കും.170 കോടി രൂപയുടേതാണു വെളിപ്പെടുത്തിയ സ്വത്ത്. സത്താറയിലെ ഉദയൻരാജെ പാലസിനു മുന്നിൽ ആഡംബര കാറുകൾ നിരന്നു കിടക്കുന്നു. ശരദ് പവാറിന്റെ അടുത്ത സുഹൃത്തും സിക്കിം മുൻ ഗവർണറുമായ ശ്രീനിവാസ് പാട്ടീലാണ് എൻസിപി സ്ഥാനാർത്ഥി. 1995ൽ മഹാരാഷ്ട്രയിലെ ആദ്യത്തെ ശിവസേന - ബിജെപി സർക്കാരിൽ ഉദയൻരാജെ റവന്യു മന്ത്രിയായിരുന്നു. സത്താറയിൽ നിന്നുള്ള ബിജെപി പ്രതിനിധിയായി. ഭരണം മാറിയ പാടെ എൻസിപിയിലെത്തി.

കൊരേഗാവ് മേഖലയിൽ വഴിനീളെ പടക്കങ്ങളുടെ അകമ്പടിയോടെ രാജെയുടെ 'രാജരഥം' മുന്നോട്ട്. നേരിൽ കാണുമ്പോൾ ശിവാജിയുടെ പിൻഗാമിയെക്കുറിച്ചുള്ള മുൻധാരണ മാറും. ഒട്ടും ബലംപിടിത്തമില്ലാത്ത മനുഷ്യൻ. ജീവിതം അദ്ദേഹത്തിന് ആസ്വദിക്കാനുള്ളതാണ്. കൈകൊടുത്തും അണികളെ ചേർത്തുപിടിച്ചും ചിരിച്ചുല്ലസിച്ചുമാണു തിരഞ്ഞെടുപ്പു പര്യടനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP