Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നിരിക്കുമെന്ന് ടൈംസ് നൗ സർവെയും; ശബരിമല വിഷയത്തിലെ സമരം നേട്ടമാകുക യുഡിഎഫിന്; പതിനാറ് സീറ്റിൽ യുഡിഎഫ് വിജയിക്കും; ഇടതുപക്ഷം വെറും മൂന്നു സീറ്റിൽ ഒതുങ്ങും; എൽഡിഎഫിന്റെ വോട്ടുവിഹിതം വലിയ തോതിൽ ഇടിയുമെന്നും പോൾ ട്രാക്കർ പ്രവചനം; ഹിന്ദു വോട്ടുബാങ്ക് ഒന്നാകെ എൽഡിഎഫിനെതിരെ തിരിയുമെന്നും പ്രവചനം

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നിരിക്കുമെന്ന് ടൈംസ് നൗ സർവെയും; ശബരിമല വിഷയത്തിലെ സമരം നേട്ടമാകുക യുഡിഎഫിന്; പതിനാറ് സീറ്റിൽ യുഡിഎഫ് വിജയിക്കും; ഇടതുപക്ഷം വെറും മൂന്നു സീറ്റിൽ ഒതുങ്ങും; എൽഡിഎഫിന്റെ വോട്ടുവിഹിതം വലിയ തോതിൽ ഇടിയുമെന്നും പോൾ ട്രാക്കർ പ്രവചനം; ഹിന്ദു വോട്ടുബാങ്ക് ഒന്നാകെ എൽഡിഎഫിനെതിരെ തിരിയുമെന്നും പ്രവചനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിരവധി സർവേകൾ വന്നതിന് പിന്നാലെ ടൈംസ് നൗ നടത്തിയ സർവേയിൽ കേരളത്തിൽ യുഡിഎഫിന്റെ വൻ മുന്നേറ്റമെന്ന് പ്രവചനം. അതോടൊപ്പം ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും കേരളത്തിലെന്നും സർവേ വിലയിരുത്തുന്നു. ടൈംസ് നൗ - വി എംആർ പോൾ ട്രാക്കർ സർവേയാണ് പുറത്തുവന്നത്.

ശബരിമല വിധിയും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും ബിജെപിക്ക് നേട്ടമാകുമെന്നാണ് കരുതുന്നതെങ്കിൽ അങ്ങനെയല്ലെന്നാണ് സർവേ പറുയന്നത്. മറിച്ച് ശബരിമല വിഷയം യുഡിഎഫിന് നേട്ടമാകുമെന്നും മികച്ച വിജയം നേടുമെന്നും പോൾ ട്രാക്കർ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുൻപും ശേഷവും വോട്ടർമാരുടെ ഇടയിൽ നടത്തിയ അഭിപ്രായശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോൾ ട്രാക്കർ സർവേ വരുന്നത്.

ജനുവരിയിൽ ടൈംസ് നൗ തന്നെ പുറത്തു വിട്ട പോൾ സർവേയുടെ പിന്നാലെ ഉണ്ടായ പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ പോൾ ട്രാക്കർ. മാർച്ചിൽ നടത്തിയ ഈ പോൾ ട്രാക്കറിൽ രാജ്യമെമ്പാടും 16,931 പേർ പങ്കെടുത്തതായി ടൈംസ് നൗ പറയുന്നു. നേരത്തേ നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് പുതിയ വിലയിരുത്തലുകൾ.

ഈ ട്രാക്കർ അനുസരിച്ച് കേരളത്തിന്റെ ഫലം സംബന്ധിച്ച് ടൈംസ് നൗ പ്രവചനം ഇങ്ങനെയാണ്. യുഡിഎഫ് 16 സീറ്റുകളുമായി മികച്ച വിജയം നേടും. എൽഡിഎഫിന് 3 സീറ്റ് മാത്രമാണ് കിട്ടുക. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി ലോക്‌സഭയിൽ കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കും. ഒരു സീറ്റ് അവർ നേടും.

എൽഡിഎഫിന്റെ വോട്ട് വിഹിതം വലിയ തോതിൽ ഇടിയുമെന്നാണ് പ്രവചനം. ശബരിമല പ്രക്ഷോഭം ശക്തമായ എൽഡിഎഫ് വിരുദ്ധവികാരം സംസ്ഥാനത്തുണ്ടാക്കി. ഇതോടെ ബിജെപിക്കല്ല, മറിച്ച് കോൺഗ്രസിനാണ് അതിന്റെ ഗുണം കിട്ടുക. എൽഡിഎഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്നാണ് ടൈംസ് നൗ വിലയിരുത്തൽ.

മൂന്ന് മുന്നണികളുടെയും വോട്ട് വിഹിതം:

യുഡിഎഫ് - 45%
എൻഡിഎ - 21.7%
എൽഡിഎഫ് - 29.3%
മറ്റുള്ളവർ - 4.1%
2014-ൽ എന്തായിരുന്നു ഫലം?

2014ലെ സ്ഥിതി ഇങ്ങനെ:

യുഡിഎഫ് - 41.98%
എൽഡിഎഫ് - 40.12%
എൻഡിഎ - 10.57%
മറ്റുള്ളവർ - 7.33%

ഇതിന് പുറമെ തമിഴ്‌നാട്ടിലെയും ആന്ധ്രയിലേയും തെലങ്കാനയിലേയും വോട്ടുവിഹിതവും സാധ്യതകളും സർവേയിൽ പുറത്തുവിട്ടിട്ടുണ്ട്.

ദക്ഷിണ ഇന്ത്യയിലെ 129 സീറ്റുകളിൽ യു പി എ ക്ക് ലഭിക്കുന്നത് 64 സീറ്റുകൾ ആയിരിക്കും. യു പി എ ഏറ്റവും അധികം പ്രതീക്ഷ വച്ച് പുലർത്തുന്ന ദക്ഷിണ ഇന്ത്യയിൽ ആണ് പകുതി സീറ്റുകളിൽ ഒതുങ്ങുന്നത്. ഘടകക്ഷികളുടെ സീറ്റുകൾ (ഡി എം കെ, ജെ ഡി എസ്, മുസ്ലിം ലീഗ് തുടങ്ങിയ വലുതും ചെറുതും ആയ കക്ഷികൾ) സീറ്റുകൾ കഴിഞ്ഞാൽ പിന്നെ കോൺഗ്രസിന് 50 തിൽ താഴെ സീറ്റുകൾ മാത്രമേ കിട്ടാൻ സാധ്യതയുള്ളു. കോൺ്ഗ്രസ് തരംഗം എന്നൊന്ന് രാജ്യത്ത് ഉണ്ടെന്ന് കരുതാമെങ്കിൽ തന്നെ അത് കേരളത്തിലും തമിഴ് നാട്ടിലും ആണ് ഉള്ളത്.
തെരഞ്ഞെടുപ്പിന് ശേഷം വൈ എസ് ആർ കോൺഗ്രസ്, തെലുങ്കാന രാഷ്ട്ര സമിതി എന്നിവ സർക്കാർ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നും സർവേ വിലയിരുത്തുന്നു.

മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം:

തമിഴ് നാട് (39)

യു പി എ (ഡി എം കെ +) 34 (52.20)
എൻ ഡി എ (എ ഐ എ ഡി എം കെ +) 5 (37.20)
മറ്റുള്ളവർ - 0 (10.60)

ആന്ധ്ര പ്രദേശ് (25)

കോൺഗ്രസ് - 0 (2.20)
ബിജെപി - 0 (5.80)
വൈ എസ് ആർ കോൺ - 22 (48.80)
ടി ഡി പി - 3 (38.40)

തെലുങ്കാന (17)

കോൺഗ്രസ് - 1 (30.30)
ബിജെപി - 2 (17.60)
ടി ആർ എസ് - (41.20)

കർണാടക (28)

യു പി എ (കോൺ + ജെ ഡി എസ്) - 13 (43.50)
ബിജെപി - 15 (44.50)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP