Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ പട്ടികയിൽ പേരില്ലെന്നത് സാങ്കേതിക പിഴവെന്ന ബിജെപി വാദം പൊളിച്ചടുക്കി പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ഇല്ലാത്ത രണ്ടാം പട്ടികയുമായി ബിജെപി; പ്രചരണം തുടങ്ങി മുന്നേറിയിട്ടും വടകരയിലും വയനാട്ടിലും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസും; മുരളീധരനും സിദ്ദിഖും പ്രചരണ ചൂടിൽ നിൽക്കുമ്പോഴും ഇന്നലെ പുറത്തിറക്കിയ കോൺഗ്രസിന്റെ ഏഴാം പട്ടികയിലും രണ്ടിടത്തും സ്ഥാനാർത്ഥി ഇല്ല

ആദ്യ പട്ടികയിൽ പേരില്ലെന്നത് സാങ്കേതിക പിഴവെന്ന ബിജെപി വാദം പൊളിച്ചടുക്കി പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ഇല്ലാത്ത രണ്ടാം പട്ടികയുമായി ബിജെപി; പ്രചരണം തുടങ്ങി മുന്നേറിയിട്ടും വടകരയിലും വയനാട്ടിലും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസും; മുരളീധരനും സിദ്ദിഖും പ്രചരണ ചൂടിൽ നിൽക്കുമ്പോഴും ഇന്നലെ പുറത്തിറക്കിയ കോൺഗ്രസിന്റെ ഏഴാം പട്ടികയിലും രണ്ടിടത്തും സ്ഥാനാർത്ഥി ഇല്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ളത് പത്തനംതിട്ടയിൽ മാത്രമാണ്. കെ സുരേന്ദ്രനാകും ഇവിടെ സ്ഥാനാർത്ഥിയെന്ന് കേരളത്തിലെ ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് ആർക്കും അറിയില്ല. ഇതേ അവസ്ഥ കോൺഗ്രസിനുമുണ്ട്. വയനാട്ടിൽ ടി സിദ്ദിഖും വടകരയിൽ കെ മുരളീധരനും തീപാറും പ്രചരണത്തിലാണ്. എന്നാൽ ഇവിടെ ഇവരാണ് സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് ഹൈക്കമാണ്ടും പറയുന്നില്ല. എങ്കിലും ഇവർ പ്രചരണചൂടിലാണ്. കെപിസിസിയാണ് ഇവരുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് കേന്ദ്ര നേതൃത്വം ഈ രണ്ട് സീറ്റിലും ഔദ്യോഗിക പ്രഖ്യാപനം നടത്താത്തതെന്ന് ആർക്കും അറിയില്ല.

തമിഴ് നാട്ടിലെ 8 ഉം, പുതുച്ചേരിയിലെ 1 ഉം ഉൾപ്പടെ 35 പേരുകൾ അടങ്ങുന്ന കോൺഗ്രസ്സിന്റെ ഏഴാമത്തെ സ്ഥാനാർത്ഥി പട്ടികയാണ് ഇന്നലെ രാത്രി പുറത്ത് ഇറക്കിയത്. അതിലും വയനാടും വടകരയും ഇല്ല. ഡൽഹിയിലെ ചില കോൺഗ്രസ് നേതാക്കൾക്ക് വയനാടിന്റെ കാര്യത്തിൽ താത്പര്യം ഉണ്ടായിരുന്നു എന്ന് നേരത്തെ കേട്ടിട്ടുണ്ട്. പക്ഷേ അതൊക്കെ വെറും ഗോസിപ്പ് ആയി മാത്രം ആണ് കരുതിയത്. എന്നാൽ ഇപ്പോൾ ആ ഗോസിപ്പുകളിൽ ചില പതിരുകൾ ഇല്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. കേരളത്തിലെ മറ്റ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം നാല് പട്ടികകൾ കോൺഗ്രസ് നേതൃത്വം ഇറക്കി. ഇതിന് ഇടയിൽ ആറ്റിങ്ങലിലെയും ആലപ്പുഴയിലെയും സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. എന്നിട്ടും വയനാടിനെ കുറിച്ച് ഒരു മിണ്ടാട്ടവും ഇല്ല. ഇനി വേറെ ഏതെങ്കിലും 'സർപ്രൈസ്' സ്ഥാനാർത്ഥികൾ വായനാട്ടിൽ സീറ്റും വാങ്ങി വരുന്നത് കാണേണ്ടി വരുമോ എന്തോ ?-എന്ന തരത്തിലെ ചർച്ച സോഷ്യൽ മീഡിയയിലും സജീവമാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ ബാലഗോപാലിന്റെ ഈ പോസ്റ്റ് അതിവഗം വൈറാലുവകയാണ്.

വയനാട് എന്ന ഷുവർ സീറ്റിൽ തങ്ങളെ വെറും നോക്ക് കുത്തി ആക്കി കേരളത്തിലെ ഗ്രൂപ്പ് മാനേജർമാർ സീറ്റ് തട്ടി പറിച്ചതിൽ ഉള്ള ഹൈകമാണ്ടിന്റെ നീരസം മനസിലാക്കാം. എന്നാൽ വടകരയുടെ കാര്യത്തിൽ ഈ വൈകിപ്പിക്കൽ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കേരളത്തിലെ കോൺഗ്രസ്സും യു ഡി എഫും ഒറ്റകെട്ടായി ആവശ്യപ്പെട്ടതാണ് മുരളിയുടെ സ്ഥാനാർത്ഥിത്വം. കേരളത്തിലെ കോൺഗ്രസ് നേതാക്കളും യു ഡി എഫ് നേതാക്കളും പാർട്ടിയിലും മുന്നണിയിലും പൊതു ജനങ്ങൾക്ക് ഇടയിലും സ്വീകാര്യം ആയി എടുക്കുന്ന തീരുമാനങ്ങളിൽ നിന്ന് പരമാവധി അകന്ന് നിന്ന് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന രാഹുൽ ഗാന്ധി ശൈലി ഇനി വടകരയുടെ കാര്യത്തിൽ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്. 'വടകരയുടെ കാര്യത്തിൽ എനിക്ക് വ്യത്യസ്ഥ അഭിപ്രായം ഉണ്ട്. പക്ഷേ പാർട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ട് ഞാൻ അവരുടെ നിലപാടിനെ പിന്തുണയ്ക്കുന്നു'. രാഹുൽ ഗാന്ധി ഇങ്ങനെ പരസ്യമായി പറഞ്ഞാലും ഞെട്ടേണ്ട. കാരണം പുള്ളിയുടെ ഒരു പൊതു സ്വഭാവം അതാണ്.-ബാലഗോപാൽ എഴുതുന്നു.

വടകരയിലും വയനാട്ടിലും കെപിസിസിയാണ് സ്ഥാനാർത്ഥികളെ പുറത്തു പറഞ്ഞത്. ഇതോടെ തന്നെ മുരളീധരനും സിദ്ദിഖും പ്രചരണത്തിൽ സജീവമായി. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്നാണ് തീരുമാനം എടുത്തതെന്നും വ്യക്തമായി. ഇത് എഐസിസിയിൽ ചിലർക്ക് അസംതൃപ്തിയും ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന. ഇതോടെ ബിജെപിയിലെ പത്തനംതിട്ട പ്രശ്‌നത്തിനൊപ്പം കോൺഗ്രസിലെ വടകരയും വയനാടും ചർച്ചകളിൽ എത്തുകയാണ്.

ബിജെപി യുടെ രണ്ടാം പട്ടികയിലും 'നോ പത്തനംതിട്ട'-എന്നാൽ ബാലഗോപാൽ വിശേഷിപ്പിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ ആണ് ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ പത്തനംതിട്ട സ്ഥാനം പിടിക്കാത്തത് എന്നായിരുന്നു ബിജെപി യുടെ സംസ്ഥാന നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നത്. രണ്ടാമത്തെ ലിസ്റ്റിൽ ഒന്നാമത്തെ കളത്തിൽ പത്തനംതിട്ട സ്ഥാനം പിടിക്കും എന്നും പല നേതാക്കൾ പറഞ്ഞു കേട്ടിരുന്നു. എന്നാൽ രണ്ടാമത്തെ ലിസ്റ്റ് ഇന്നലെ രാത്രി ഇറങ്ങി. ആന്ധ്രപ്രദേശിലെ അരക്കു മണ്ഡലം ആണ് പട്ടികയിലെ ആദ്യ പേര്. കേരളം അല്ലേ താഴെ എവിടെയെങ്കിലും കാണും എന്ന് നോക്കി. 36 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകൾ ഉള്ള പട്ടികയിൽ ഒരിടുത്തതും പത്തനംതിട്ട എന്ന് പോട്ടെ കേരളം എന്ന് പോലും എഴുതി കണ്ടില്ല. മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കും എന്ന് ബിജെപി വിശ്വസിക്കുന്ന മണ്ഡലത്തിൽ ആണ് പാർട്ടി ദേശിയ നേതൃത്വത്തിന്റെ ഈ ഒളിച്ച് കളി. വെറുതെ അല്ല പണ്ട് ഈ പാർട്ടിയെ 'പാർട്ടി വിത്ത് ദി ഡിഫറെൻസ്' എന്ന് ആരോ പറഞ്ഞത്.-എന്നാണ് ബാലഗോപാൽ കുറിക്കുന്നത്. ഇതിൽ ശരികളും ഏറെയുണ്ട്.

പത്തനംതിട്ട സീറ്റ് പ്രഖ്യാപനം നീളുന്നത് ബിജെപി അണികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. കേരളത്തിലെ ബിജെപി നേതാക്കൾക്ക് പോലും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP