Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയ ശേഷം ശ്രീധരൻപിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞു; എന്തെങ്കിലും പറഞ്ഞിട്ട് 'സാർ തെറ്റായിപ്പോയി മാപ്പാക്കണം.. കാര്യമാക്കരുത്' എന്ന് എന്നെ വിളിച്ച് മാപ്പ് പറയും; പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും; ഇവരെ എങ്ങനെ വിശ്വസിക്കും ബിജെപി അധ്യക്ഷനെ രൂക്ഷമായി വിമർശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ; മീണ തന്നെ വ്യക്തിപരായി ഇകഴ്‌ത്തി കെട്ടുന്നു, താനും മീണയും നിയമത്തിന് അതീതരല്ലെന്ന് പിള്ളയും

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയ ശേഷം ശ്രീധരൻപിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞു; എന്തെങ്കിലും പറഞ്ഞിട്ട്  'സാർ തെറ്റായിപ്പോയി മാപ്പാക്കണം.. കാര്യമാക്കരുത്' എന്ന് എന്നെ വിളിച്ച് മാപ്പ് പറയും; പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും; ഇവരെ എങ്ങനെ വിശ്വസിക്കും ബിജെപി അധ്യക്ഷനെ രൂക്ഷമായി വിമർശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ; മീണ തന്നെ വ്യക്തിപരായി ഇകഴ്‌ത്തി കെട്ടുന്നു, താനും മീണയും നിയമത്തിന് അതീതരല്ലെന്ന് പിള്ളയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ രൂക്ഷമായി വിമർശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ വിവാദ പരാമശങ്ങൾ നടത്തിയ ശേഷം ശ്രീധരൻപിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് ടിക്കാറാം മീണ പറഞ്ഞു. എന്നാൽ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരൻ പിള്ളയുടെ പതിവെന്നും ടിക്കാറാം മീണ വിമർശിച്ചു. ശ്രീധരൻപിള്ളയുടേത് ഇരട്ടത്താപ്പാണെന്നും ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Stories you may Like

'എന്തെങ്കിലും പറഞ്ഞിട്ട് 'സാർ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്' എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും ഞാനിനി ആവർത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ' ടിക്കാറാം മീണ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് മീണ ഇക്കാര്യം പറഞ്ഞത്. മീണയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ മറുപടിയുമായി പിള്ളയും രംഗത്തുവന്നു. മീണ തന്നെ വ്യക്തിപരമായി ഇകഴ്‌ത്തിക്കെടുകയാണെന്നാണ് ശ്രീധരൻ പിള്ള പരാതിപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടാനില്ല, തന്റെ ഭാഗത്താണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. മീണയും താനും നിയമത്തിന് അതീതരല്ലെന്നും പിള്ള വ്യക്തമാക്കി.

അതേസമയം ശ്രീധരൻപിള്ള ആറ്റിങ്ങലിൽ നടത്തിയ വിവാദ പ്രസംഗത്തിൽ ചട്ടലംഘനം നടന്നതായി ബോധ്യമായെന്ന് ജില്ല വരണാധികാരി കൂടിയായ കലക്ടർ കെ. വാസുകി നേരത്തെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലെ റിപ്പോർട്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നൽകിയത്. തുടർനടപടികൾ തെരഞ്ഞെടുപ്പ് കമീഷനാണ് തീരുമാനിക്കുക. ഇതിനിടെയാണ് പിള്ള തന്നോട് മാപ്പു പറഞ്ഞെന്ന മീണയുടെ വെളിപ്പെടുത്തൽ.

ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്. മുസ്‌ലിം സമുദായത്തെക്കുറിച്ച പരാമർശമാണ് പരാതിക്ക് ആധാരം. സംഭവം മതസ്പർധ വളർത്തുന്നതാണെന്ന് കണ്ടെത്തി ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയ ആറ്റിങ്ങൽ പ്രസംഗത്തിൽ തനിക്കെതിരെ സർക്കാർ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും കുറ്റക്കാരനാണെന്നു തെളിയിക്കാൻ കഴിഞ്ഞാൽ താൻ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ശ്രീധരൻ പിള്ള നേരത്തെ പറഞ്ഞിരുന്നു.

കേസിനു പിന്നിൽ ഉദ്യോഗസ്ഥ-ഇടതുപക്ഷ ഗൂഢാലോചനയുണ്ട്. ഇൻക്വസ്റ്റ് നടപടിക്രമത്തെക്കുറിച്ചു പറഞ്ഞത് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് സിപിഎമ്മാണ്. മതസ്പർധ വളർത്തുന്ന ഒരു കാര്യവും പൊതുജീവിതത്തിൽ പറയാത്ത തന്നെക്കുറിച്ച് കള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് അപമാനിക്കാൻ വേണ്ടി മാത്രമാണ്. കേസുകൊടുക്കുന്നതിനുമുൻപ് ഒരുവട്ടം പ്രസംഗം കേൾക്കാനെങ്കിലും അദ്ദേഹം ശ്രമിക്കണമായിരുന്നു. കള്ളക്കേസും വ്യാജപ്രചാരണവുംകൊണ്ട് 2 വോട്ട് അധികം നേടാമെന്നതൊക്കെ വ്യാമോഹമാണെന്നും പിള്ള പറഞ്ഞിരുന്നു.

ശ്രീധരൻപിള്ളയ്ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു സിപിഎം നേതാവ് വി. ശിവൻകുട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടിയിരുന്നു. ശ്രീധരൻപിള്ളയെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽനിന്നു വിലക്കണമെന്ന് ആവശ്യപ്പെട്ടു വി. ശിവൻകുട്ടി നൽകിയ മറ്റൊരു ഹർജി ഹൈക്കോടതി തീർപ്പാക്കുകയായിരുന്നു. ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗം ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമാണെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഉചിതമായ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനു കത്തു നൽകിയിട്ടുണ്ടെന്നും സിഇഒ ടിക്കാറാം മീണ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP