Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാവിലെ പ്രഭാത സവാരിക്ക് പോകുന്നത് മണ്ഡലത്തിലെ ഓരോ പ്രദേശത്തേക്ക്; ആളുകളെ നേരിൽ കണ്ട് പ്രയാസങ്ങൾ പരിഹരിച്ച് സവാരി; സമ്പന്നനായ വ്യവസായി ആയിട്ടും സാധാരണക്കാരോട് ജാടകളില്ലാത്ത പെരുമാറ്റം; ഉമ്മൻ ചാണ്ടിയെയും കെ ജെ ജോർജിനെയും ഗുരുക്കന്മാരാക്കി കർണാടക എംഎൽഎ എൻ എ ഹാരിസ് വളർന്ന കഥ

രാവിലെ പ്രഭാത സവാരിക്ക് പോകുന്നത് മണ്ഡലത്തിലെ ഓരോ പ്രദേശത്തേക്ക്; ആളുകളെ നേരിൽ കണ്ട് പ്രയാസങ്ങൾ പരിഹരിച്ച് സവാരി; സമ്പന്നനായ വ്യവസായി ആയിട്ടും സാധാരണക്കാരോട് ജാടകളില്ലാത്ത പെരുമാറ്റം;  ഉമ്മൻ ചാണ്ടിയെയും കെ ജെ ജോർജിനെയും ഗുരുക്കന്മാരാക്കി കർണാടക എംഎൽഎ എൻ എ ഹാരിസ് വളർന്ന കഥ

ബുർഹാൻ തളങ്കര

കാസർകോഡ്: കർണാടക നിയമസഭയിൽ മലയാളി വേരുകളുള്ള മൂന്നു കോൺഗ്രസ് എം എൽഎമാരാണ് ഇത്തവണ ജയിച്ചുകയറിയത്.ഇതിൽ, കാസർകോട്ട് വേരുകളുകളുള്ള എൻ എ ഹാരിസ് കർണാടകയിലെ ജനകീയ നേതാവ് ഡോ.എൻ.എ.മുഹമ്മദിന്റെ മകനാണ്. നാലപ്പാട് ഗ്രൂപ്പ് ഓഫ് കമ്പനീസിനെ നയിച്ച് ബിസിനസ് രംഗത്തും തിളങ്ങുന്നു.

കർണാടകയിലെ വ്യവസായിയും രാഷ്ട്രീയക്കാരനുമായ മലയാളിയായിരുന്നു എൻ.എ.മുഹമ്മദ്. 1960-ൽ കാസർകോട് നിന്ന് കർണാടകയിലെ ഭദ്രാവതിയിലേക്ക് ഒരു മെറ്റൽ സ്‌ക്രാപ്പിങ് ഷോപ്പ് സ്ഥാപിക്കുന്നതിനായി താമസം മാറ്റി. മുഹമ്മദ് പിന്നീട് ബംഗളൂരുവിലേക്ക് മാറുകയും സർക്കാർ കരാർ പദ്ധതികളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. അപ്പർ കൃഷ്ണ പദ്ധതി മികച്ച രീതിയിൽ പൂർത്തീകരിച്ചതോടെ എൻ.എ.മുഹമ്മദിന് ഏറെ അഭിനന്ദനങ്ങൾ നേടാൻ സാധിച്ചത് പൊതു ജങ്ങൾക്കിടയിൽ വലിയ രീതിയിൽ സികാര്യത ലഭിക്കാൻ കാരണമായി. ഇതനിടയിലാണ് നാലപ്പാട് അഹമ്മദ് ഹാരിസ് (എൻ എ ഹാരിസ് ) 1967ൽ ബെംഗളൂരുവിൽ ജനിച്ചത്. നല്ല സംഘടകനായി വളർന്ന എൻ എ ഹാരിസ് ഹോട്ടൽ ബാംഗ്ലൂർ ഇന്റർനാഷണൽ സേവനം അനുഷ്ഠിച്ചിരുന്നു. 1978ൽ മുഹമ്മദ് നാലപ്പാട് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് സ്ഥാപിച്ചുവെങ്കിലും ഹാരിസ് 1997-ൽ മാത്രമാണ് കുടുംബ ബിസിനസിൽ ചേർന്നത് .

2000-ത്തിന്റെ തുടക്കത്തിൽ, നാലപ്പാട് കുടുംബത്തിന്റെ ബിസിനസ് നടത്തി വരുന്നതിനിടയിൽ കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കെ ജെ ജോർജുമായി ബന്ധപ്പെടാനുള്ള അവസരം ലഭിച്ചതോടെയാണ് രാഷ്ട്രീയ വാതിലുകൾ തുറന്നത്. ഇതോടെ കെ.ജെ. ജോർജിന്റെയും മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും വിശ്വസ്തനായ സഹായിയായി ഹാരിസ് മാറി. ഇത് കർണാടകയിലെ പാർട്ടിക്കുള്ളിൽ തന്റെ സ്ഥാനം ഉയർത്താൻ അദ്ദേഹത്തെ ഏറെ സഹായിച്ചു.

ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ചെയർമാനായി നിയമിതനായതാണ് രാഷ്ട്രീയത്തിലെ മറ്റാരു ഘട്ടത്തിലേക്ക് ഹാരിസ് കടന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, പ്രത്യേകിച്ച് നിരാലംബരായ ആയിരകണക്കിന് കുട്ടികൾക്ക് എൻ എ ഹാരിസ് ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽക്കി. നൂറ്കണക്കിന് തൊഴിൽ മേളകൾ സംഘടിപ്പിച്ചു യുവാക്കൾക്ക് ജോലികൾ കണ്ടത്തി നൽകുവാനും ഇദ്ദേഹം തയാറായിരുന്നു. ഇതോടെ ബാംഗ്‌ളൂരിൽ ഏറെ ജനപ്രീതി നേടാൻ ഹാരിസിന് ആയി. 41 വയസിൽ 2008 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ശാന്തി നഗറിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുത്തു. വലിയ വ്യവസായി ആയിട്ടും സാധാരണക്കാരോട് വലിയ അടുപ്പമാണ് ഹാരിസ് സൂക്ഷിച്ചിരുന്നത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രഭാത സവാരിക്കായി ഹാരിസ് തിരഞ്ഞെടുത്തിരുന്നു. മണ്ഡലത്തിലെ താഴെ തട്ടിലുള്ള ആളുകളുടെ പ്രയാസങ്ങൾ നേരിട്ട് കണ്ട് മനസിലാക്കിയും അവരുടെ സുഖ വിവരങ്ങളും അന്വഷിചാണ് കടന്നു പോയിരുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP