Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൽസലപുത്രന് വേണ്ടി ഉമ്മൻ ചാണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ അതൃപ്തി തുറന്നു പറഞ്ഞ് പിറകോട്ടു വലിഞ്ഞു ചെന്നിത്തല; മനസ്സില്ലാ മനസോടെ ടി സിദ്ദിഖിന് വയനാട് നൽകാൻ സമ്മതിച്ചു ഹൈക്കമാൻഡും; ആദ്യത്തെ എതിർപ്പ് വേണ്ടെന്ന് വെച്ച് ആലപ്പുഴയിൽ പ്രചരണം തുടങ്ങി ഷാനിമോൾ; നേരത്തെ തുടങ്ങി പ്രവർത്തനം ഊർജ്ജസ്വലമാക്കി ആറ്റിങ്ങലിലെ അടൂർ പ്രകാശ്; ജയരാജൻ പേടിയിൽ മത്സരിക്കാൻ ആളില്ലാതെ വടകരയും: തന്റെ പേരു പറഞ്ഞു സുധീരനെ വെട്ടിലാഴ്‌ത്തി മുല്ലപ്പള്ളിയുടെ നാടകീയ നീക്കവും

വൽസലപുത്രന് വേണ്ടി ഉമ്മൻ ചാണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ അതൃപ്തി തുറന്നു പറഞ്ഞ് പിറകോട്ടു വലിഞ്ഞു ചെന്നിത്തല; മനസ്സില്ലാ മനസോടെ ടി സിദ്ദിഖിന് വയനാട് നൽകാൻ സമ്മതിച്ചു ഹൈക്കമാൻഡും; ആദ്യത്തെ എതിർപ്പ് വേണ്ടെന്ന് വെച്ച് ആലപ്പുഴയിൽ പ്രചരണം തുടങ്ങി ഷാനിമോൾ; നേരത്തെ തുടങ്ങി പ്രവർത്തനം ഊർജ്ജസ്വലമാക്കി ആറ്റിങ്ങലിലെ അടൂർ പ്രകാശ്; ജയരാജൻ പേടിയിൽ മത്സരിക്കാൻ ആളില്ലാതെ വടകരയും: തന്റെ പേരു പറഞ്ഞു സുധീരനെ വെട്ടിലാഴ്‌ത്തി മുല്ലപ്പള്ളിയുടെ നാടകീയ നീക്കവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുദീർഘമായ വടംവലിക്കൊടുവിൽ ടി സിദ്ദിഖിന് വയനാട് സീറ്റ് ലഭിച്ചോടെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടങ്ങിയത്. തന്റെ വത്സലപുത്രന് വേണ്ടി വിട്ടുകൊടുക്കാൻ മനസില്ലാതെ കടുത്ത നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. ഇതോടെ ഐ ഗ്രൂപ്പിന്റെ കൈവശമിരുന്ന സീറ്റ് സിദ്ദിഖിന് മനസ്സില്ലാ മനസോടെ വിട്ടുകൊടുക്കാൻ ചെന്നിത്തല തയ്യാറായി. എന്നാൽ, സീറ്റു പോയതിലെ അതൃപ്തി ഐ ഗ്രൂപ്പിൽ ശക്തമാണ്. ഇവർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലം വലിക്കുമെന്ന സൂചനയാണ് നൽകുന്നത്. ചില നേതാക്കൾ സീറ്റു പോയതിലെ അതൃപ്്തി പരസ്യമാക്കുകയും ചെയ്തു. എന്നാൽ, മണ്ഡലം യുഡിഎഫിന്റെ ഉരുക്കു കോട്ട ആയതിനാൽ എളുപ്പം വിജയിക്കാമെന്നാണ് സിദ്ദിഖിന്റെ കണക്കു കൂട്ടൽ.

വയനാട് സിദ്ദിഖ് ഉറപ്പിച്ചതോടെ ആലപ്പുഴയിലേക്ക് ഷാനിമോൾ ഉസ്മാനും വണ്ടി കയറി. ഷാനിമോൾ മണ്ഡലത്തിൽ പ്രചരണം തുടങ്ങിയിട്ടുണ്ട്. ഇതോടെ ആറ്റിങ്ങൽ അടൂർ പ്രകാശും പ്രചരണം തുടങ്ങി. ഇപ്പോൾ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ ബാലികേറാ മലയായി ഉള്ളത് വടകരയാണ്. ഇവിടെ ആരെ സ്ഥാനാർത്ഥിയാക്കുമെന്നതാണ് പ്രധാന പ്രശ്‌നം. മുല്ലപ്പള്ളിക്ക് വേണ്ടുയുള്ള സമ്മർദ്ദം ശക്തമായി ഉണ്ടെങ്കിലും താനില്ലെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഇതോടെ വി എം സുധീരനെയോ കെ മുരളീധരനെയോ പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ, ഇക്കാര്യത്തിലും അന്തിമ തീരുമാനം വന്നിട്ടില്ല.

കെപിസിസി മുൻ പ്രസിഡന്റ് വി എം. സുധീരൻ ഉൾപ്പെടെയുള്ളവർ മുല്ലപ്പള്ളിയോട് മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഈ 4 സീറ്റിലും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു വൈകുകയാണ്. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പ്രഖ്യാപനം നീളുന്നതിന് പ്രധാന തടസമായത് ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലി ആയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വടകരയിൽ മുല്ലപ്പള്ളിയുടെ താൽപര്യമനുസരിച്ചായിരിക്കും തീരുമാനം. താൻ മൽസരിക്കാനില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിനെ മുല്ലപ്പള്ളി അറിയിച്ചു.

സജീവ് മാറോളി, ബിന്ദു കൃഷ്ണ, വിദ്യ ബാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഇവിടെ പലപ്പോഴായി ഉയർന്നുവന്നത്. എന്നാൽ, ഇവിടെ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന് ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ ഉള്ളത്. വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം സ്ഥാനാർത്ഥികൾ കെപിസിസി, എഐസിസി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. നിലവിൽ പരിഗണനയിലുള്ള പേരുകൾ ദുർബലമെന്നും സ്ഥാനാർത്ഥികൾ ചൂണ്ടിക്കാണിച്ചു. അതേസമയം ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് ആർഎംപി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കിൽ പൊതു സ്വതന്ത്രരെ പരിഗണിക്കണമെന്നും ആർഎംപി ആവശ്യപ്പെട്ടു. ഇതോടെയാണ് മുല്ലപ്പള്ളിയുടെ പേരിലേക്ക് വീണ്ടും ചർച്ചകൾ തിരിഞ്ഞത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി എന്നിവർ ഇന്നലെ നടത്തിയ ചർച്ചയിൽ എ ഐ ഗ്രൂപ്പ് പോര് മുറുകിയതോടെ തീരുമാനം ദുഷ്‌കരമായി. സിദ്ദിഖിനു വേണ്ടി ഉമ്മൻ ചാണ്ടിയും ഷാനിമോൾ, കെ.പി. അബ്ദുൽ മജീദ് എന്നിവർക്കു വേണ്ടി ചെന്നിത്തലയും ഉറച്ചു നിന്നു. ഒരു കാരണവശാലും വിടില്ലെന്ന് ഉമ്മൻ ചാണ്ടിയും തങ്ങൾ വർഷങ്ങളായി മൽസരിക്കുന്ന സീറ്റ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നതിനു ന്യായീകരണമില്ലെന്നു ചെന്നിത്തലയും വ്യക്തമാക്കി. വയനാട് ലഭിച്ചില്ലെങ്കിൽ മറ്റെവിടെയും മൽസരിക്കാനില്ലെന്ന് നേതൃത്വത്തെ സിദ്ദിഖ് അറിയിച്ചു.

വയനാടിനെച്ചൊല്ലി പോര് ശക്തമായതോടെ, അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വിടാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. രാഹുലിന്റെ ഏതു തീരുമാനവും പൂർണമനസ്സോടെ അംഗീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സീറ്റ് സിദ്ദിഖിനു തന്നെയെന്ന സൂചനകൾ വൈകിട്ടോടെ പുറത്തുവന്നു. തങ്ങൾക്ക് അവകാശപ്പെട്ട വയനാട് എ ഗ്രൂപ്പ് പിടിച്ചുവാങ്ങിയെന്ന വികാരം നേതൃത്വവുമായി ചെന്നിത്തല പങ്കുവച്ചു. ചർച്ചയിൽ തീരുമാനമാകാതെ, ചെന്നിത്തല ഉച്ചയോടെ നാട്ടിലേക്കു മടങ്ങിയത് അതൃപ്തി സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാക്കി. പൊന്നാനി സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാനാണു മടക്കമെന്ന് ചെന്നിത്തല പ്രതികരിച്ചു.

അതേസമയം ആറ്റിങ്ങൽ ഒരിക്കലും കോൺഗ്രസിന് ബാലികേറാമലയല്ലെന്ന് അടൂർ പ്രകാശ്. കോൺഗ്രസ് പലതവണ വിജയിച്ച ചരിത്രമുണ്ട് അവിടെ. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് ഒരുതരത്തിലും തന്റെ വിജയത്തെ ബാധിക്കില്ലെന്നും അടൂർ പ്രകാശ് തിരുവനന്തപുരത്ത് പറഞ്ഞു. കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ മണ്ഡലത്തിലെത്തി. കാസർകോട് റയിൽവേ സ്റ്റേഷനിൽ സ്ഥാനാർത്ഥിക്ക് പ്രവർത്തകർ വൻ സ്വീകരണം നൽകി. ഡി.സി.സിയിലെത്തുന്ന അദ്ദേഹം യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തും. തുടർന്ന് കല്ലിയോട്ടെത്തി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ശവകൂടീരത്തിൽ പുഷ്പാർച്ചന നടത്തി പ്രചാരണത്തിന് തുടക്കമിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP