Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഴുവൻ എൽഡിഎഫുകാരെയും തോൽപ്പിക്കാൻ ബിജെപി-യുഡിഎഫ് പരസ്യ ധാരണ വേണം; തിരുവനന്തപുരവും പത്തനംതിട്ടയും പോലെയുള്ള മണ്ഡലങ്ങളിൽ യുഡിഎഫ് ബിജെപിക്ക് വോട്ടു ചെയ്യുകയും മറ്റു മണ്ഡലങ്ങളിൽ തിരിച്ചു സഹായിക്കുകയും വേണം; ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ കോ-ലീ-ബീ സഖ്യ ആരോപണം ശക്തമാകവേ സ്വാമി ചിദാനന്ദപുരിയുടെ അഭിപ്രായം ഇങ്ങനെ

മുഴുവൻ എൽഡിഎഫുകാരെയും തോൽപ്പിക്കാൻ ബിജെപി-യുഡിഎഫ് പരസ്യ ധാരണ വേണം; തിരുവനന്തപുരവും പത്തനംതിട്ടയും പോലെയുള്ള മണ്ഡലങ്ങളിൽ യുഡിഎഫ് ബിജെപിക്ക് വോട്ടു ചെയ്യുകയും മറ്റു മണ്ഡലങ്ങളിൽ തിരിച്ചു സഹായിക്കുകയും വേണം; ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ കോ-ലീ-ബീ സഖ്യ ആരോപണം ശക്തമാകവേ സ്വാമി ചിദാനന്ദപുരിയുടെ അഭിപ്രായം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ അതിശക്തമായ നിലപാട് കൈക്കൊണ്ട വ്യക്തിയാണ് ശബരിമല കർമ്മ സമിതി നേതാവ് സ്വാമി ചിദാനന്ദപുരി. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ പേരിൽ സൈബർ ലോകത്തും വാദപ്രതിവാദങ്ങൾ ശക്തമായി നടന്നു. ശബരിമല വിഷയത്തിന് ശേഷം നടക്കുന്ന സുപ്രാധാനമായ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി തോൽക്കണം എന്നാഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ഒന്നാമനാണ് അദ്ദേഹം. എൽഡിഎഫിനെ തോൽപ്പിക്കാൻ വേണ്ടി യുഡിഎഫ് ബിജെപിയുമായി പരസ്യമായി ധാരണ ഉണ്ടാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശബരിമല കർമ സമിതി നേതാവ് സ്വാമി ചിദാനന്ദപുരി മുന്നോട്ടു വെക്കുന്നത്.

തിരുവനന്തപുരവും പത്തനംതിട്ടയും പോലെയുള്ള മണ്ഡലങ്ങളിൽ യുഡിഎഫ് ബിജെപിക്ക് വോട്ടു ചെയ്യുകയും മറ്റു മണ്ഡലങ്ങളിൽ ബിജെപി തിരിച്ചു യുഡിഎഫിനെ സഹായിക്കും ചെയ്യുന്ന വിധമായിരിക്കണം ധാരണയെന്ന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. ബിജെപിയുടെ ശ്രദ്ധ സ്വാധീനമുള്ള രണ്ടോ മുന്നോ മണ്ഡലങ്ങളിലേക്കു ചുരുക്കണമെന്ന് സ്വാമി ചിദാനന്ദപുരി പറയുന്നത്. തിരുവനന്തപുരം, പത്തനംതിട്ട എന്നിങ്ങനെയുള്ള മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥിയെ ജയിപ്പിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കേണ്ടത്. അതിനായി കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കേരള കോൺഗ്രസിന്റെയുമെല്ലാം വോട്ട് ഉറപ്പു വരുത്തണം. മറ്റു സീറ്റുകളിൽ ബിജെപി യുഡിഎഫിനു വോട്ടു ചെയ്യണം-അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന്റെ പരാജയം ഉറപ്പുവരുത്തുകയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായ കാര്യമെന്നാണ് ചിദാനന്ദപുരി പറഞ്ഞത്. പിണറായി വിജയനുകീഴിൽ ഹിന്ദു വിശ്വാസങ്ങളും വികാരങ്ങളും ഞെരിച്ചമർത്തപ്പെടുകയാണെന്ന് ചിദാനന്ദപുരി കുറ്റപ്പെടുത്തി. ശബരിമലയിൽ മാത്രമല്ല, അഗസ്ത്യാർകൂടത്തിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുമെല്ലാം സമാനമായ അതിക്രമമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ശക്തമല്ലാത്ത സ്ഥലങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനു വോട്ടുചെയ്യുമെന്ന് സിപിഎം നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതേ തന്ത്രം ബിജെപിയും സ്വീകരിക്കണമെന്ന് ചിദാനന്ദപുരി നിർദേശിച്ചു.

നേരത്തെ കുളത്തൂർ അദ്വൈതാശ്രമ മഠാതിപതി സ്വാമി ചിദാനന്ദപുരി സംസാരിച്ചത് മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായിട്ടാണ് എന്ന വിധത്തിൽ സൈബർ ലോകത്ത് ഇടതു പ്രവർത്തകർ പ്രചരിപ്പിച്ചിരുന്നു. ഈ രീതിയിൽ പ്രചരിച്ചത് വ്യാജമായ ദൃശ്യമായിരുന്നു. ചിതാനന്ദപുരിയുടെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയതത് ചിദാനന്ദപുരിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരുന്നത്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ച ചിദാനന്ദപുരി നേരത്തെ സ്ത്രീപ്രവേശനത്തെ പിന്തുണച്ചിരുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നു എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചത്.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാത്തത് സ്ത്രീസമൂഹത്തിന് തന്നെ നാണക്കേടാണ് എന്നും ഭരണഘടന ഉറപ്പുതരുന്നത് സ്ത്രീ-പുരുഷ സമത്വമാണെന്നും ചിദാനന്ദപുരി പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ, ഇതിനെ തെറ്റായ പ്രചരണമെന്നായിരുന്നു ചിദാനന്ദപുരി അഭിപ്രായപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP