Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോറ്റാലും കാബിനെറ്റ് പദവി.. വീരയോദ്ധാവായി അമേഠിയിൽ ഇക്കുറിയും മോദി ഇറക്കുന്നത് സ്മൃതി ഇറാനിയെ; രാഹുലിന്റെ ഭൂരിപക്ഷം ഒരു ലക്ഷമായി കുറച്ച കേന്ദ്രമന്ത്രിയെ വീണ്ടും ഇറക്കുന്നത് വിറപ്പിച്ചു വോട്ടു കുറിക്കാൻ ലക്ഷ്യം വെച്ചു തന്നെ; അമേഠിയിൽ സ്മൃതി ഇറാനി പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ പോരിനിറങ്ങുമ്പോൾ ഭൂരിപക്ഷം കൂട്ടി മറുപടി നൽകാൻ കോൺഗ്രസും: അമേഠി വീണ്ടും ചർച്ചയാകുന്നത് ഇങ്ങനെ

തോറ്റാലും കാബിനെറ്റ് പദവി.. വീരയോദ്ധാവായി അമേഠിയിൽ ഇക്കുറിയും മോദി ഇറക്കുന്നത് സ്മൃതി ഇറാനിയെ; രാഹുലിന്റെ ഭൂരിപക്ഷം ഒരു ലക്ഷമായി കുറച്ച കേന്ദ്രമന്ത്രിയെ വീണ്ടും ഇറക്കുന്നത് വിറപ്പിച്ചു വോട്ടു കുറിക്കാൻ ലക്ഷ്യം വെച്ചു തന്നെ; അമേഠിയിൽ സ്മൃതി ഇറാനി പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ പോരിനിറങ്ങുമ്പോൾ ഭൂരിപക്ഷം കൂട്ടി മറുപടി നൽകാൻ കോൺഗ്രസും: അമേഠി വീണ്ടും ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ ഇക്കുറി തീപാറുന്ന പോരാട്ടത്തിന് വേദിയായേക്കും. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാണ് ഇക്കുറി രാഹുൽ മത്സരിക്കാൻ എത്തുന്നത്. എന്നാൽ, മറുവശത്ത് കേന്ദ്രമന്ത്രി എന്ന പവറുമായാണ് സ്മൃതി ഇറാനി മത്സരിക്കാൻ എത്തുന്നത്. അതുകൊണ്ട് തന്നെ 2014 ലെന്ന പോലെ ദേശിയ ശ്രദ്ധ നേടുന്ന പോരാട്ടമാണ് ഇത്തവണയും യുപിയിലെ അമേഠിയിൽ നടക്കുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും ജനവിധി തേടുമ്പോൾ ബിജെപി രഗത്തിറക്കുന്നത് കഴിഞ്ഞ തവണത്തേത് പോലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയെ തോൽപ്പിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു. എന്നാൽ മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും സ്മൃതി ഇറാനി അമേഠിയിൽ സജീവമായിരുന്നു. കേന്ദ്ര മന്ത്രിയുടെ തിരക്കിനിടയിലും അവർ മണ്ഡലവുമായി അടുത്ത ബന്ധം പുലർത്തി. അടുത്തിടെ അമേഠിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം എടുത്തു പറഞ്ഞു രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ജയിച്ച എംപിയേക്കാൾ കൂടുതൽ കാര്യങ്ങൾ അമേഠിക്കായി തോറ്റ സ്മൃതി ഇറാനി ചെയ്തുവെന്നായിരുന്നു മോദിയുടെ പ്രസംഗം. എംപിയായ രാഹുലിനെ മണ്ഡലത്തിൽ കാണാനില്ലെന്ന് ആരോപിച്ചു ബിജെപി അമേഠിയിൽ പോസ്റ്റർ പ്രചാരണവും നടത്തിയിരുന്നു. വിവിധ പരിപാടികളുമായി അമേഠിയിൽ ഇടയ്ക്കിടെ എത്തുന്ന സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമർശനങ്ങളാണ് നടത്തിയിരുന്നത്. ഈ സാഹചര്യത്തിൽ തന്നെയാണ് രാഹുലിനെതിരെ സ്മൃതിയെ ബിജെപി മത്സര രംഗത്ത് വീണ്ടും ഇറക്കിയിരിക്കുന്നത്. 1977 ൽ ജനതാ പാർട്ടിയും 1998 ൽ ബിജെപിയും ജയിച്ചതൊഴിച്ചാൽ എല്ലാ കാലത്തും കോൺഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് അമേഠി. ഇത്തവണ രാഹുൽ ഗാന്ധി രണ്ടു മാസം മുൻപുതന്നെ ഇവിടെ പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേഠിയിലെ പുരാതന ക്ഷേത്രങ്ങൾ നവീകരിക്കാൻ പദ്ധതിയുമായി രാഹുൽ രംഗത്തെത്തിയിരുന്നു. ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയത്തിൽ നിർണായകമായത് രാഹുൽ ഗാന്ധിയുടെ മൃദുഹിന്ദുത്വ നിലപാടുകളും ക്ഷേത്രദർശനങ്ങളുമായിരുന്നു. അമേഠി മണ്ഡലത്തിൽ ഈ നിലപാടിലേക്ക് രാഹുൽ നീങ്ങുകയാണ്.

അമേഠിയിൽ അടുത്തിടെ തുറന്ന കലാഷ്‌നിക്കോവ് ഫാക്ടറിയുടെ ഉദ്ഘാടനത്തിന് ശേഷം മോദിയും രാഹുലും തമ്മിൽ ഉടക്കിയിരുന്നു. ഇന്ത്യ റഷ്യ സഹകരണത്തോടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ എ.കെ സീരീസിലെ തോക്കുകളാണ് ഇവിടെ നിർമ്മിക്കുന്നത്.'ഇനി മുതൽ സൈന്യം മെയ്‌ഡ് ഇൻ അമേഠി തോക്കുകൾ ഉപയോഗിക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഇത് നിർമ്മിക്കുന്നതെന്ന് മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി പറഞ്ഞു. കലാഷ്‌നിക്കോവ് ഫാക്ടറിയുടെ 538 കോടി രൂപയുടെ 17 ഫാക്റ്ററികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. അതേസമയം ഈ ഫാക്ടറിക്ക് തറക്കില്ലിട്ടത് യുപിഎ സർക്കാറിന്റെ കാലത്തായിരുന്നു. ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്യുകയുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP