Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്തീകൾ പുരുഷന്മാരോട് ചോദിക്കണമെന്ന് കെജ്രിവാൾ; ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്വയം തീരുമാനിക്കാൻ സ്ത്രീകൾക്ക് കഴിവുള്ളതായി നിങ്ങൾ കരുതുന്നില്ലേ എന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; ഡൽഹി വോട്ടെടുപ്പ് നാളിൽ എഎപി -ബിജെപി നേതാക്കളുടെ വാക്‌പോര്

ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്തീകൾ പുരുഷന്മാരോട് ചോദിക്കണമെന്ന് കെജ്രിവാൾ; ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്വയം തീരുമാനിക്കാൻ സ്ത്രീകൾക്ക് കഴിവുള്ളതായി നിങ്ങൾ കരുതുന്നില്ലേ എന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; ഡൽഹി വോട്ടെടുപ്പ് നാളിൽ എഎപി -ബിജെപി നേതാക്കളുടെ വാക്‌പോര്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റിന് ചുട്ടമറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്ത്രീകൾ പുരുഷന്മാരോടു ചോദിക്കണമെന്ന കെജ്രിവാളിന്റെ പ്രസ്താവനയ്ക്കാണ് സ്മൃതി ഇറാനി മറുപടി നൽകിയത്. 'ആർക്കാണു വോട്ട് ചെയ്യേണ്ടതെന്ന് സ്വയം തീരുമാനിക്കാൻ സ്ത്രീക്കു കഴിവുള്ളതായി നിങ്ങൾ കരുതുന്നില്ലേ' എന്ന് അവർ ട്വീറ്റ് ചെയ്തു. എല്ലാവരും വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ചും എല്ലാ സ്ത്രീകളോടുമാണ് അഭ്യർത്ഥിക്കുന്നത്. വീടിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുന്നത് പോലെ, ഡൽഹിയുടേയും രാജ്യത്തിന്റെയും ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്- സ്മൃതി ഇറാനി പറഞ്ഞു.

എല്ലാ സ്ത്രീകളും വോട്ട് ചെയ്യണം. അവർ പുരുഷന്മാരെയും വോട്ട് ചെയ്യാൻ ഒപ്പം കൂട്ടണം. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്നും സ്ത്രീകൾ പുരുഷന്മാരോട് ചോദിക്കണം, രാജ്പുര ട്രാൻസ്‌പോർട്ട് അഥോറിറ്റിയിലെ ബൂത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം വോട്ട് ചെയ്ത ശേഷം സംസാരിക്കവേയാണ് കെജ്രിവാളിന്റെ വിവാദ പ്രസ്താവന.

Stories you may Like

സ്മൃതി ഇറാനിയുടെ ട്വീറ്റ് വന്നതിന് പിന്നാലെ കെജ്രിവാളിന്റെ മറുപടിയും വന്നു. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ഡൽഹിയിലെ സ്ത്രീകൾ തീരുമാനിച്ചുകഴഞ്ഞുവെന്നായിരുന്നു മറുപടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP