Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സ്‌ക്വീമിഷ്‌ലിയാവാതെ' ചൂരമീൻ കൈയിലെടുത്ത് പുതിയതുറയിലെ മത്സ്യത്തൊഴിലാളികൾക്കൊപ്പം തരൂർ; തിരുവനന്തപുരത്ത് മത്സ്യമാർക്കറ്റ് സന്ദർശിച്ചതിന് പിന്നാലെ വന്ന ട്വീറ്റ് വിവാദങ്ങൾക്ക് മാതൃകാ മറുപടി നൽകി കോൺഗ്രസ് നേതാവ്; തീരദേശ മേഖലയിൽ നടത്തിയ സന്ദർശനത്തിൽ തരൂരിന് വൻ സ്വീകരണം നൽകി മത്സ്യത്തൊഴിലാളികൾ; വിവാദങ്ങൾക്ക് ചുട്ടമറുപടിയായി സ്ഥാനാർത്ഥിയുടെ പുത്തൻ പ്രചാരണം

'സ്‌ക്വീമിഷ്‌ലിയാവാതെ' ചൂരമീൻ കൈയിലെടുത്ത് പുതിയതുറയിലെ മത്സ്യത്തൊഴിലാളികൾക്കൊപ്പം തരൂർ; തിരുവനന്തപുരത്ത് മത്സ്യമാർക്കറ്റ് സന്ദർശിച്ചതിന് പിന്നാലെ വന്ന ട്വീറ്റ് വിവാദങ്ങൾക്ക് മാതൃകാ മറുപടി നൽകി കോൺഗ്രസ് നേതാവ്; തീരദേശ മേഖലയിൽ നടത്തിയ സന്ദർശനത്തിൽ തരൂരിന് വൻ സ്വീകരണം നൽകി മത്സ്യത്തൊഴിലാളികൾ; വിവാദങ്ങൾക്ക് ചുട്ടമറുപടിയായി സ്ഥാനാർത്ഥിയുടെ പുത്തൻ പ്രചാരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിന് പുത്തൻ വാക്ക് പരിചയപ്പെട്ട ദിനങ്ങളായിരുന്നു കടന്ന് പോയത്. സ്വീമിഷ്‌ലി എന്ന വാക്കിന് ജനപിന്തുണ എന്ന് കൂടി ഇനി ഒരു അർഥം എഴുതി വെക്കേണ്ടി വരും തരൂരിന്റെ ഇന്നത്തെ പര്യടനം കണ്ടവർക്ക്. തിരുവനന്തപുരം മത്സ്യമാർക്കറ്റിൽ പ്രചരണം നടത്തിയ തരൂർ ഇട്ട ട്വീറ്റിൽ ചേർത്ത സ്‌ക്വീമിഷ്‌ലി എന്ന വാക്ക് കരുക്കായതിന് പിന്നാലെ താൻ ഏത് അർത്ഥത്തിലാണ് ആ വാക്ക് ഇട്ടതെന്ന് തരൂർ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ അതിന് ഓക്കാനം എന്നും അർത്ഥമുണ്ടെന്നും അത് തരൂർ പങ്കുവെക്കുന്നത് വഴി മത്സ്യത്തൊഴിലാളികളെ അവഹേളിക്കുകയുമായിരുന്നെന്നും വിവാദങ്ങൾ ഉയർന്നിരുന്നു.

എന്നാൽ വിവാദ ശരങ്ങളുമായി എത്തിയവർക്ക് ചുട്ട മറുപടി പ്രവൃത്തിയിലൂടെ നൽകുകയാണ് ശശി തരൂർ. താൻ ഉദ്ദേശിച്ച അർത്ഥം അതല്ലെന്ന് പലതവണ ആവർത്തിച്ച് പറഞ്ഞിട്ടും വിവാദം കെട്ടടങ്ങാത്ത പശ്ചാത്തലത്തിലാണ് തരൂർ മൽസ്യത്തൊഴിലാളി മേഖല കേന്ദ്രീകരിച്ച് പ്രചാരണത്തിന് ഇറങ്ങിയത്. പുതിയതുറ കരിങ്കുളം തെരഞ്ഞെടുപ്പ് കൺവെൻഷന് ശേഷം തീരദേശ, മത്സ്യത്തൊഴിലാളി മേഖലകളിലൂടെ തരൂർ പര്യടനം നടത്തി. മത്സ്യത്തൊഴിലാളികൾ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ തരൂരിന് വലിയ സ്വീകരണവും നൽകി.

വോട്ടർമാരെ കയ്യിലെടുക്കാൻ തരൂർ ചൂരമീൻ കയ്യിലെടുത്തു! വലിയതുറയിലെ പ്രചാരണത്തിൽ നിന്ന് നേരത്തേ തരൂർ ട്വീറ്റ് ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പത്രക്കടലാസ് കൂട്ടിപ്പിടിച്ച് മത്സ്യം ഉയർത്തി നിൽക്കുന്ന ചിത്രം സ്ഥാനാർത്ഥിയെ പരിഹസിക്കാൻ എതിരാളികൾ ഉപയോഗിച്ചിരുന്നു. പുതിയതുറയിലെ മത്സ്യക്കച്ചവടക്കാരുടെ മത്സ്യത്തട്ടിൽ നിന്നും വലിയൊരു ചൂരമീൻ തരൂർ എടുത്തുയർത്തുന്ന ചിത്രമാണ് കോൺഗ്രസ് പ്രവർത്തകർ മറുപടി പ്രചാരണത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്.

മത്സ്യത്തൊഴിലാളി നേതാക്കൾക്കൊപ്പം നേരത്തേ തരൂർ വാർത്താസമ്മേളവുംനടത്തിയിരുന്നു. താൻ മൽസ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ലെന്നും സ്വയം പരിഹസിക്കുന്നതിന്റെ ഭാഗമായാണ് SQUEAMISH എന്ന വാക്ക് ഉപയോഗിച്ചതെന്നും തരൂർ വിശദീകരിച്ചു. കള്ളപ്രചാരണം നടത്തുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും തരൂർ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP