Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

21 കോടിയുടെ നിക്ഷേപങ്ങളും 35 ലക്ഷത്തിന്റെ സ്വർണ്ണവും 35 കോടിയുടെ ആസ്തിയുമായി ശതകോടീശ്വരനായി ശശി തരൂർ; സമ്പത്തിൽ മിക്കതും വിദേശ പ്രഭാഷണങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ആർജ്ജിച്ചത്; ഭാര്യയുടേയും മകന്റേയും സ്വത്തുക്കൾ അടക്കം 34 കോടി കടന്ന ആസ്തിയും നിക്ഷേപവുമായി അടൂർ പ്രകാശും; ഔദ്യോഗികമായി പറയുന്നതും യഥാർത്ഥ സ്വത്തും തമ്മിൽ ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും കോൺഗ്രസ് നേതാക്കളുടെ സ്വത്ത് വിവരങ്ങൾ കേട്ട് ഞെട്ടി തരിച്ച് കേരളം

21 കോടിയുടെ നിക്ഷേപങ്ങളും 35 ലക്ഷത്തിന്റെ സ്വർണ്ണവും 35 കോടിയുടെ ആസ്തിയുമായി ശതകോടീശ്വരനായി ശശി തരൂർ; സമ്പത്തിൽ മിക്കതും വിദേശ പ്രഭാഷണങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ആർജ്ജിച്ചത്; ഭാര്യയുടേയും മകന്റേയും സ്വത്തുക്കൾ അടക്കം 34 കോടി കടന്ന ആസ്തിയും നിക്ഷേപവുമായി അടൂർ പ്രകാശും; ഔദ്യോഗികമായി പറയുന്നതും യഥാർത്ഥ സ്വത്തും തമ്മിൽ ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും കോൺഗ്രസ് നേതാക്കളുടെ സ്വത്ത് വിവരങ്ങൾ കേട്ട് ഞെട്ടി തരിച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ സ്വത്ത് പ്രഖ്യാപിക്കുമ്പോൾ സത്യമൊന്നും ആരും പുറത്തു പറയാറില്ല. എങ്ങനേയും കുറച്ചു കാട്ടാനാകും ശ്രമം. ഇതിനിടെയിലും രണ്ട് ശതകോടീശ്വരന്മാർ എത്തുന്നു. തിരുവനന്തപുരം ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥികൾ കോടീശ്വരന്മാരാണ്. ഐക്യരാഷ്ട്രസഭയിലെ ജോലിയും എഴുത്തുകാരനെന്ന നിലയിലെ പ്രതിഫലവുമാണ് തിരുവനന്തപുരത്തെ ശശി തരൂരിനെ കോടീശ്വരനാക്കിയത്. കുടുംബപരമായുള്ള വ്യവസായങ്ങളാണ് ആറ്റിങ്ങലിലെ സ്ഥാനാർത്ഥി അടൂർ പ്രകാശിനെ കോടീശ്വരനാക്കുന്നത്.

34 കോടിയുടെ ജംഗമവസ്തുക്കളും ഒരു കോടിയുടെ സ്ഥാവരവസ്തുക്കളും അടക്കം 35 കോടിയാണ് തരൂരിന്റെ ആസ്തി. 5.88 കോടിയുടെ ബാങ്ക് നിക്ഷേപവും മറ്റ് നിക്ഷേപങ്ങളായി 15.32 കോടിയും തരൂരിനുണ്ട്. കൈവശം 25,000 രൂപയുണ്ട്. 38 ലക്ഷം രൂപ വിലവരുന്ന 1142 ഗ്രാം സ്വർണവുമുണ്ട്. 45 ലക്ഷത്തിന്റെ സ്വയാർജിത സ്ഥാവര വസ്തുക്കളുമുണ്ട്. ഇവയുടെ വിപണിവില 95 ലക്ഷം വരും. പിന്തുടർച്ചയായി കിട്ടിയ ആസ്തിയുടെ വില അഞ്ചുലക്ഷമാണ്.

ആറുലക്ഷം രൂപ മതിപ്പുവില വരുന്ന മാരുതി കാറും മുക്കാൽലക്ഷം വിലവരുന്ന ഫിയറ്റ് ലിനിയയും തരൂരിനുണ്ട്. ആസ്തികളിൽ ഏറെയും വിദേശ പ്രഭാഷണങ്ങളിലൂടേയും പുസ്‌കങ്ങളിൽ നിന്നും തരൂർ നേടിയവയാണ്. പ്രതീക്ഷിച്ചതു പോലെ ശതകോടീശ്വരനായി തരൂർ മാറുകയാണ്. ഐക്യരാഷ്ട്ര സഭയിലെ മുൻ ഉദ്യോഗസ്ഥനെന്നത് തന്നെയാണ് തരൂരിന്റെ ആസ്തിയുടെ കരുത്തിന് കാരണം. മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും രണ്ട് ക്രിമിനൽ കേസുകൾ തരൂരിനെതിരേയുണ്ട്.

ആറ്റങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി അടൂർപ്രകാശിന് 7.80 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇതിനുപുറമെ, ഭാര്യയുടെ പേരിൽ 2.03 കോടി രൂപയുടെ ആസ്തിയും മകന് 4.62 കോടി രൂപ ആസ്തിയുമുണ്ട്. സ്വന്തമായി 3.90 കോടി രൂപയുടെയും ഭാര്യയ്ക്ക് 1.31 കോടിയുടെയും മകന്റെ പേരിൽ 2.65 കോടി രൂപയുടെയും ജംഗമ ആസ്തിയുണ്ട്.

അടൂർ പ്രകാശും ശതകോടീശ്വരൻ

അടൂർ പ്രകാശിന്റെ സ്ഥാവര ആസ്തി 3.89 കോടിയും ഭാര്യയുടേത് 72.41 ലക്ഷം രൂപയുമാണ്. മകന്റെ പേരിൽ 1.97 കോടി രൂപയുടെ ആസ്തിയുണ്ട്. കൈവശമുള്ളത് 14,250 രൂപയാണ്. ഭാര്യയുടെ കൈവശം 6500 രൂപയുണ്ട്. അടൂർ പ്രകാശിന് ബാങ്ക് നിക്ഷേപമായി 18.58 ലക്ഷവും ഭാര്യയ്ക്ക് 6.89 ലക്ഷം രൂപയുമുണ്ട്. സ്വന്തംപേരിൽ മറ്റു നിക്ഷേപങ്ങളായി 2.19 കോടി രൂപയും ഭാര്യയുടെ പേരിൽ മറ്റു നിക്ഷേപങ്ങളായി 5.15 ലക്ഷം രൂപയുമുണ്ട്.

ഭാര്യയുടെ കൈവശം 19 ലക്ഷം രൂപ മതിപ്പുള്ള ആഭരണങ്ങളുണ്ട്. അടൂർപ്രകാശിന് നാലുലക്ഷം രൂപ വിലമതിക്കുന്ന കാറും രണ്ടുലക്ഷം രൂപ വിലവരുന്ന ജീപ്പുമുണ്ട്. ഭാര്യയുടെ പേരിൽ 21.15 ലക്ഷം രൂപയുടെ കാറുണ്ട്. രണ്ട് വിജിലൻസ് കേസ് ഉൾപ്പെടെ ഒമ്പത് കേസുകളാണ് അടൂർപ്രകാശിന്റെ പേരിലുള്ളത്. കുടുംബപരമായി തന്നെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണ് അടൂർ പ്രകാശിന്റേത്. ബാറുകൾ അടക്കമുള്ള ബിസിനസ്സുകൾ അടൂർ പ്രകാശിനുണ്ട്.

രവീശതന്ത്രിക്ക് നാല് കാറും ഒരു ജീപ്പും

കാസർകോട്ടെ എൻ.ഡി.എ. സ്ഥാനാർത്ഥി രവീശതന്ത്രി കുണ്ടാറിന് നാലുകാറും ഒരു ജീപ്പുമാണ് ഉള്ളത്. ബാങ്കിലും കൈയിലുമായി 35,280 രൂപയാണുള്ളത്. 11.20 ലക്ഷത്തിന്റെ സ്വർണവും സ്വന്തമായുണ്ട്.

ഇതിൽ 5.60 ലക്ഷത്തിന്റെ സ്വർണം കൈയിലും ബാക്കി ബാങ്കിലുമാണുള്ളത്. ആദൂർ വില്ലേജിൽ വിവിധ സർവേ നമ്പറുകളിലായി 12.37 ഏക്കർ ഭൂമിയുണ്ട്. ബാങ്ക് ലോണും മറ്റുമായി 15.04 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. വാഹനത്തിന്റെ വിലയും സ്ഥലത്തിന്റെ വിപണിവിലയും ബാങ്ക് നിക്ഷേപവും കൈയിലുള്ള തുകയുമുൾപ്പെടെ ആകെ ആസ്തിയായി കാണിച്ചിരിക്കുന്നത് 70,36,958 രൂപയാണ്.

ഭാര്യ സുജാത ആർ.തന്ത്രിക്ക് 11.02 ലക്ഷത്തിന്റെ ആസ്തിയുണ്ട്. ഇതിൽ 5.68 ലക്ഷം കൈയിലുള്ള 280 ഗ്രാം സ്വർണാഭരണത്തിന്റേതാണ്. ഒരുകാറും ഇവരുടെ പേരിലുണ്ട്. കൈയിലുള്ളത് 10,000 രൂപ. 3,97,899 രൂപയുടെ ബാധ്യതയുമുണ്ടെന്ന് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി. രവീശതന്ത്രിക്കെതിരെ ഒരു ക്രിമിനൽ കേസാണുള്ളത്. വിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്ന പേരിൽ മംഗളൂരു സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP