Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് അധ്യക്ഷന് വേണ്ടി വയനാട്ടിൽ വോട്ടഭ്യർത്ഥിക്കാൻ നേതാക്കളുടെ 'സ്‌പെഷ്യൽ' ബൂത്ത് പര്യടനം; പ്രചരണച്ചൂടിലേക്ക് ഇറങ്ങുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതൽ മുൻ പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു വരെ; തിരുവമ്പാടിയിലും കൽപറ്റയിലും മാനന്തവാടിയിലും കളം കൊഴുപ്പിക്കാൻ മൂന്നിലേറെ നേതാക്കൾ; വയനാട് ഉഴുതുമറിക്കുന്ന പ്രചരണം അവസാന ഘട്ടത്തിലേക്ക്; കോൺഗ്രസിനെ ഉഷാറാൻ കത്തിക്കയറി 'രാഹുൽ യാത്ര'

കോൺഗ്രസ് അധ്യക്ഷന് വേണ്ടി വയനാട്ടിൽ വോട്ടഭ്യർത്ഥിക്കാൻ നേതാക്കളുടെ 'സ്‌പെഷ്യൽ' ബൂത്ത് പര്യടനം; പ്രചരണച്ചൂടിലേക്ക് ഇറങ്ങുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതൽ മുൻ പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു വരെ; തിരുവമ്പാടിയിലും കൽപറ്റയിലും മാനന്തവാടിയിലും കളം കൊഴുപ്പിക്കാൻ മൂന്നിലേറെ നേതാക്കൾ; വയനാട് ഉഴുതുമറിക്കുന്ന പ്രചരണം അവസാന ഘട്ടത്തിലേക്ക്; കോൺഗ്രസിനെ ഉഷാറാൻ കത്തിക്കയറി 'രാഹുൽ യാത്ര'

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലേക്കാണ് ഏവരുടേയും ശ്രദ്ധ ഇപ്പോൾ ചെല്ലുന്നത്. തിരഞ്ഞെടുപ്പിന് ഏതാനും ദിനം മാത്രം ബാക്കി നിൽക്കേ കേരളത്തിലെ മുതിർന്ന നേതാക്കളടക്കം രാഹുലിന് വേണ്ടി മാരത്തോൺ പ്രചരണത്തിലാണ്. വരും ദിവസങ്ങളിൽ അതാത് ബുത്തുകളിൽ പര്യടനം നടത്താനുള്ള ഷെഡ്യൂൾ വരെ തയാറായി കഴിഞ്ഞു. ഇന്ത്യ മുഴുവനായി നടത്തുന്ന പ്രചാരണത്തിന്റെ തിരക്കിലാണ് രാഹുൽ ഗാന്ധി. അതിനാലാണ് വയനാട്ടിലെ പ്രചരണത്തിന്റെ ചുമതല മുതിർന്ന നേതാക്കളെ ഏൽപ്പിച്ചത്. ഈ മാസം 20നാണ് രാഹുലിന്റെ പരിപാടികൾ അവസാനിക്കുന്നത്.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളും എംഎൽഎമാരും അതാത് ബുത്തുകളിൽ മുൻനവിശ്ചയിച്ച പ്രകാരം പര്യടനം നടത്തുമെന്ന് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പോഗ്രാം കോ ഓർഡിനേറ്റർ സജീവ് ജോസഫ് അറിയിച്ചു.ദേശീയ നേതാക്കളായ എ.കെ ആന്റണി, ഗുലാം നബി ആസാദ്, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഖുശ്‌ബു എന്നിവർ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.

പ്രചാരണ സമാപന ദിവസങ്ങളിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കേരളാ കോൺഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ജോസ് കെ മാണി എന്നിവരുടെ റോഡ്ഷോയും ഉണ്ടാകും

നേതാക്കളുടെ പ്രചരണ ഷെഡ്യൂൾ

1)സുൽത്താൻ ബത്തേരി- ഐ.സി ബാലകൃഷ്ണൻ എംഎൽഎ(ഏപ്രിൽ 18, 20).

2)വണ്ടൂർ- എ.പി അനിൽകുമാർ എംഎൽഎ (ഏപ്രിൽ 12 മുതൽ 16 വരെ).

3)ഏറനാട്-പി.കെ ബഷീർ എംഎൽഎ (16 മുതൽ 20 വരെ).

4)നിലമ്പൂർ- മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് (12 മുതൽ 16 വരെ).

5)തിരുവമ്പാടി- പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, എംഎ‍ൽഎമാരായ അഡ്വ. സണ്ണി ജോസഫ്, റോജി എം ജോൺ, മുൻ എംഎ‍ൽഎമാരായ സി.മൊയിൻകുട്ടി (12 മുതൽ 16 വരെ).

6)കൽപ്പറ്റ- എംഎ‍ൽഎമാരായ കെ.സി ജോസഫ്, വി.ഡി സതീശൻ, മുൻ എംഎ‍ൽഎമാരായ ജോസഫ് വാഴക്കൻ, എ.പി അബ്ദുള്ളക്കുട്ടി (13 മുതൽ 16 വരെ).

7)മാനന്തവാടി- എംഎ‍ൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അനൂപ് ജേക്കബ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖ്, മഹിളാ കോൺഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്ന (12 മുതൽ 14 വരെ).

പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജോദ് സിങ്ങ് സിദ്ദു 15 ന് മണ്ഡലത്തിൽ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 14 ന് 10 ന് അരീക്കോട് അംബേദ്ക്കർ അനുസ്മരണത്തിലും 11 ന് ഏറനാട് കുനിയിൽ തിരുവമ്പാടി പുന്നക്കൽ എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങളിലും പങ്കെടുക്കും.

തുടർന്ന് 4ന് മീനങ്ങാടി, 5ന് പടിഞ്ഞാറെത്തറ, 6 ന് പനമരം എന്നിവിടങ്ങളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. 18 ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിവിധ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ പാണക്കാട് സയിദ് സാദിഖലി തങ്ങൾ 13, 14 തിയ്യതികളിൽ വയനാട് ജില്ലയിലും 18 ന് തിരുവമ്പാടിയിലും പ്രചരണ പരിപാടികളിൽ പങ്കെടുക്കും.

മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ 13 ന് വയനാട് ജില്ലയിലെ കാവുമന്ദത്ത് 10നും കേണിച്ചിറ 11 നും പുൽപ്പള്ളി കല്ലുവയലിൽ 12 നും ചീരാലിൽ 4 നും എടവകയിൽ 5.30 നും പ്രചരണ യോഗങ്ങളിൽ സംബന്ധിക്കും.

15 ന് എഐസിസി സെക്രട്ടറി ഹിമാൻഷു വ്യാസ്, 13 ന് കർണ്ണാടക മന്ത്രി യു.ടി ഖാദർ, സേവാദൾ ദേശീയ ചെയർമാൻ ലാൽ ജി ദേശായ്, മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ഷമീന ഷഫീഖ്, സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, കെ.എൻ.എ ഖാദർ എന്നിവർ വിവിധ പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും. വിവിധ ദിവസങ്ങളിൽ എ.എ അസീസ്, ജോണി നെല്ലൂർ, സി.പി ജോൺ, ജി ദേവരാജൻ എന്നിവരും പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP