Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ടീം തോറ്റപ്പോഴും സെഞ്ചുറി നേടിയ ബാറ്റ്‌സ്മാനെ പോലെയാണ് തനിക്കിപ്പോൾ അനുഭവപ്പെടുന്നത്; 10 വർഷത്തേത് പോലെ തന്നെ ഇനി വരുന്ന അഞ്ചു വർഷവും നല്ല ഭരണം കാഴ്‌ച്ചവെക്കും'; ഈ വിജയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യെന്നും തിരുവനന്തപുരം നിവാസികൾക്കും പാർട്ടിക്കും നന്ദി പറയുന്നുവെന്നും ശശി തരൂർ

'ടീം തോറ്റപ്പോഴും സെഞ്ചുറി നേടിയ ബാറ്റ്‌സ്മാനെ പോലെയാണ് തനിക്കിപ്പോൾ അനുഭവപ്പെടുന്നത്; 10 വർഷത്തേത് പോലെ തന്നെ ഇനി വരുന്ന അഞ്ചു വർഷവും നല്ല ഭരണം കാഴ്‌ച്ചവെക്കും'; ഈ വിജയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യെന്നും തിരുവനന്തപുരം നിവാസികൾക്കും പാർട്ടിക്കും നന്ദി പറയുന്നുവെന്നും ശശി തരൂർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തിയിരിക്കുന്ന വേളയിൽ എങ്ങും ആഘോഷത്തിലാണ് അണികൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഏറെ ശ്രദ്ധേയമായ മണ്ഡലമായ തിരുവനന്തപുരത്ത് ശശി തരൂരും അടക്കമുള്ള നേതാക്കൾ വിജയിച്ചപ്പോഴും കേന്ദ്രത്തിൽ ഏറ്റ വൻ പ്രഹരത്തിന്റെ ക്ഷീണം കോൺഗ്രസിനെ സാരമായി ബാധിക്കുകയാണ്. ഈ വേളയിലാണ് തന്റെ വിജയത്തിന് നന്ദി അറിയിച്ച് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്.

കേരളം ഇക്കുറി മികച്ച വിജയമാണ് നേടിയിരിക്കുന്നതെന്ന് തരൂർ അഭിപ്രായപ്പെട്ടു. എന്റെയും പാർട്ടിയുടെയും മൂല്യങ്ങളും എല്ലാവരെയും ഒന്നായി കണ്ടുള്ള വളർച്ചയും കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം സത്യമാണെന്ന് തിരുവനന്തപുരത്തെ ജനങ്ങൾ ഇന്ന് കാണിച്ചു തന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷമായിട്ടുള്ളത് പോലെ വരുന്ന അഞ്ച് വർഷവും മികച്ച ഭരണം കാഴ്‌ച്ചവയ്ക്കുമെന്നും എല്ലാ തിരുവനന്തപുരം നിവാസികൾക്കും പാർട്ടി പ്രവർത്തകർക്കും നന്ദി അറിയിക്കുന്നെന്നും തരൂർ കൂട്ടിച്ചേർത്തു.

ടീം തോൽവിയിലെത്തി നിൽക്കുമ്പോഴും സെഞ്ച്വറി നേടിയ ബാറ്റ്സ്മാനെപ്പോലെയാണ് തനിക്കിപ്പോൾ അനുഭവപ്പെടുന്നതെന്നും ഈ വിജയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനോട് 68000ൽ അധികം വോട്ടിന്റെ ലീഡാണ് തരൂരിന് നേടാനായത്. വൈകിട്ട് അഞ്ചു മണിയോടെ 92.04 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴേയ്ക്കും 3,70,165 വോട്ടുകളാണ് തരൂർ നേടിയത്. ഈ വേളയിൽ 3, 01,592 വോട്ടുകളാണ് കുമ്മനം രാജശേഖരൻ നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP