Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടകരയിൽ തിരഞ്ഞെടുപ്പ് പോരിനിറങ്ങാനുറച്ച് ആർഎംപിഐ; തൃശ്ശൂരും ആലത്തൂരും കോഴിക്കോടും മത്സരിക്കും; കെ.കെ. രമ മത്സരിക്കാനും സാധ്യത; കോൺഗ്രസ് ഉൾപ്പടെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും സിപിഎമ്മെന്ന മുഖ്യ ശത്രുവിനെതിരായ പോരാട്ടമാണ് പ്രധാനമെന്നും ആർഎംപിഐ നേതാക്കൾ

വടകരയിൽ തിരഞ്ഞെടുപ്പ് പോരിനിറങ്ങാനുറച്ച് ആർഎംപിഐ; തൃശ്ശൂരും ആലത്തൂരും കോഴിക്കോടും മത്സരിക്കും; കെ.കെ. രമ മത്സരിക്കാനും സാധ്യത;  കോൺഗ്രസ് ഉൾപ്പടെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും സിപിഎമ്മെന്ന മുഖ്യ ശത്രുവിനെതിരായ പോരാട്ടമാണ് പ്രധാനമെന്നും ആർഎംപിഐ നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആഴ്‌ച്ചകൾക്കുള്ളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധാ കേന്ദ്രമാവുന്ന മണ്ഡലമാണ് വടകര. പി.ജയരാജനെ സിപിഎം വടകരയിൽ സ്ഥാനർത്ഥിയായി പ്രഖ്യാപിച്ച് അധികം വൈകാതെയാണ് വടകര ഉൾപ്പടെ നാലു മണ്ഡലങ്ങളിൽ മത്സരിക്കാൻ റവലുഷ്യണറി മാർക്‌സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർഎംപിഐ) തീരുമാനിച്ചിരിക്കുന്നത്. തൃശ്ശൂരും ആലത്തൂരും കോഴിക്കോടും ആർഎംപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

ആർ.എംപിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വടകര. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും യു.ഡി.എഫിന് ഇതുവരെ സ്ഥാനാർത്ഥിയെ നിർണയിക്കാൻ സാധിച്ചിട്ടില്ല. 2009ലാണ് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എംപി രൂപീകൃതമായത്. ഇതിനുശേഷമാണ് വടകര മണ്ഡലം എൽ.ഡി.എഫിന് നഷ്ടമായത്.

കേന്ദ്രത്തിൽ ബിജെപിക്കെതിരായ സജീവ പ്രചാരണം തിരഞ്ഞെടുപ്പിൽ ഉയർത്താൻ പാർട്ടിയിൽ ധാരണയായി. കേരളത്തിൽ സിപിഎമ്മിന്റെ അക്രമത്തിനും ജനവിരുദ്ധ നയങ്ങൾക്കെതിരായ ക്യാപെയിനുകളും ഏറ്റെടുക്കും. വടകരയിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാണ് തീരുമാനം. ആരെങ്കിലും പിന്തുണ നൽകാൻ തയ്യാറായാൽ അത് സംബന്ധിച്ച് ആ അവസരത്തിൽ തീരുമാനമെടുക്കും.

ഏറ്റവും പ്രധാനപ്പെട്ട സ്ഥാനാർത്ഥികൾ തന്നെ ഈ മണ്ഡലങ്ങളിൽ മത്സരിക്കും. കേരളത്തിൽ സിപിഎമ്മാണ് മുഖ്യശത്രു. മുഖ്യ ശത്രുവിനെതിരായ പോരാട്ടമാണ് പ്രധാനം. കോൺഗ്രസ് ഉൾപ്പടെ ആരുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും ആർ.എംപി.ഐ നേതാക്കൾ വ്യക്തമാക്കി.

എന്നാൽ വടകരയിൽ ആർ.എംപി യു.ഡി.എഫുമായി നീക്കുപോക്ക് ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മാത്രമല്ല യു.ഡി.എഫിന് പിന്തുണ നൽകുന്നത് പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടാക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. കെ.കെ രമയെ പാർട്ടി സ്ഥാനാർത്ഥിയായി നിർത്തണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP