Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പ് കുരുക്ഷേത്രത്തിലേക്ക് കർണനും! ചെന്നൈ സെൻട്രൽ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് റിട്ട. ജസ്റ്റിസ് സി.എസ് കർണൻ; മത്സരിക്കുന്നത് സ്വന്തം പാർട്ടിയായ ആന്റി കറപ്ഷൻ ഡൈനാമിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി

തിരഞ്ഞെടുപ്പ് കുരുക്ഷേത്രത്തിലേക്ക് കർണനും! ചെന്നൈ സെൻട്രൽ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് റിട്ട. ജസ്റ്റിസ് സി.എസ് കർണൻ; മത്സരിക്കുന്നത് സ്വന്തം പാർട്ടിയായ ആന്റി കറപ്ഷൻ ഡൈനാമിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തിരഞ്ഞെടുപ്പ് കുരുക്ഷേത്രത്തിലേക്ക് അംഗം കുറിക്കാനെരുങ്ങി വിവാദങ്ങളുടെ തോഴൻ മുൻ ജസ്റ്റിസ് സിഎസ് കർണൻ. മദ്രാസ്, കൊൽക്കത്ത ഹൈക്കോടതികളിൽ ന്യായാധിപനായിരുന്ന റിട്ട. ജസ്റ്റിസ് സി.എസ് കർണൻ നിരവധി റെക്കോർഡുകളുടെയും ഉടമയാണ്.ഇന്ത്യൻ നീതിന്യായസംവിധാനത്തിൽ ന്യായാധിപനെന്ന പദവിയിലിരിക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കർണൻ. മാനസികനില ശരിയല്ലെന്ന് പറഞ്ഞ് സുപ്രീംകോടതി മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനുത്തരവിട്ട ആദ്യ ജഡ്ജി.

താൻ ന്യായാധിപനായ മദ്രാസ് ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ചിലേയ്ക്ക് അതിക്രമിച്ചുകയറി, സഹജഡ്ജിമാരുടെ സ്ഥാനക്കയറ്റം തടയണമെന്ന കേസിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട ആദ്യത്തെയാൾ, എസ് സി എസ് ടി കമ്മീഷന് മുമ്പാകെ സഹജഡ്ജിമാരുടെ പീഡനത്തെക്കുറിച്ച് പരാതി നൽകിയ ആദ്യ ന്യായാധിപൻ തുടങ്ങി വിചിത്രമായ നടപടികളിലൂടെ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽത്തന്നെ പല റെക്കോഡുകളുണ്ട് ജസ്റ്റിസ് കർണന്റെ പേരിൽ.

ചെന്നൈ സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അദ്ദേഹംതന്നെ രൂപവത്കരിച്ച ആന്റി കറപ്ഷൻ ഡൈനാമിക് പാർട്ടി (എ.സി.ഡി.പി) സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ സിറ്റിങ് ജഡ്ജിയാണ് അദ്ദേഹം. 2017 ജൂണിൽ വിരമിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ആറുമാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. 35 മണ്ഡലങ്ങളിൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് കർഷൻ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും താൻ തന്നെ. എ.ഐ.എ.ഡി.എം.കെയ്ക്കും ഡി.എം.കെയും ഒരു നേതാവിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP