Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലത്തൂരിൽ പി കെ ബിജുവിന് അടിതെറ്റും; 48 ശതമാനം വോട്ടുമായി `പെങ്ങളൂട്ടി` ഒന്നാമതെത്തുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോൾ; പ്രചാരണത്തിലെ മേൽക്കൈ വോട്ടിങ്ങിലും രമ്യക്ക് തുണയാകുമെന്ന് സർവ്വേ ഫലം; കേരളത്തിൽ യുഡിഎഫ് തരംഗം തന്നെയെന്നും മാതൃഭൂമി എക്‌സിറ്റ് പോൾ; ബിജുവിന് തിരിച്ചടിയായത് എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമർശം ?

ആലത്തൂരിൽ പി കെ ബിജുവിന് അടിതെറ്റും; 48 ശതമാനം വോട്ടുമായി `പെങ്ങളൂട്ടി` ഒന്നാമതെത്തുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോൾ; പ്രചാരണത്തിലെ മേൽക്കൈ വോട്ടിങ്ങിലും രമ്യക്ക് തുണയാകുമെന്ന് സർവ്വേ ഫലം; കേരളത്തിൽ യുഡിഎഫ് തരംഗം തന്നെയെന്നും മാതൃഭൂമി എക്‌സിറ്റ് പോൾ; ബിജുവിന് തിരിച്ചടിയായത് എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമർശം ?

മറുനാടൻ മലയാളി ബ്യൂറോ

ആലത്തൂർ: ഇടത് കോട്ടയായ ആലത്തൂരിൽ സിപിഎമ്മിന്റെ സിറ്റിങ് എംപി പികെ ബിജുവിനെ അട്ടിമറിച്ച് രമ്യഹരിദാസ് ലോക്‌സഭയിലെത്തുമെന്നാണ് മാതൃഭൂമി എക്‌സിറ്റ് പോൾ. 48 ശതമാനം വോട്ടുകൾ രമ്യക്ക് ലഭിക്കുമ്പോൾ വെറും 37 ശതമാനത്തിൽ ബിജു ഒതുങ്ങുമെന്നും മണ്ഡലം കോൺഗ്രസ് തിരിച്ച് പിടിക്കുമെന്നുമാണ് മാതൃഭൂമി ഫലം സൂചിപ്പിക്കുന്നത്. പ്രചാരണത്തിൽ വളരെ മുന്നിലെത്തിയ രമ്യഹരിദാസ് വോട്ടിങ് പാറ്റേണിലംു ആ മേൽക്കൈ നിലനിർത്തു്‌നനു എന്ന് വേണം എക്‌സിറ്റ് പോൾ ഫലത്തിൽ നിന്ന് മനസ്സിലാക്കാൻ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയുണ്ടായ കല്ലേറിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് പരിക്കേറ്റിരുന്നു. രമ്യ ഹരിദാസ് സഞ്ചരിച്ച വാഹത്തിനു നേരെയുണ്ടായ കല്ലേറിലാണ് അവർക്ക് പരിക്കേറ്റത്. രമ്യ ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎമാരായ അനിൽ അക്കര, കെ ഡി പ്രസേനൻ എന്നിവർക്കും ഒരു പൊലീസുകാരനും പരിക്കേറ്റിരുന്നു.

പ്രചാരണത്തിനിടയിൽ എ വിജയരാഘവൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശവും സിപിഎമ്മിനും ബിജുവിനും തിരിച്ചടിയാകുന്നു.തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ പരസ്യമായി ആക്ഷേപിച്ച എ.വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയെ സമീപിച്ചിരുന്നു. വിജയരാഘവന്റെ മോശം പരാമർശത്തിനെതിരെ പരാതി നൽകിയിട്ടും മൊഴിയെടുത്തതല്ലാതെ പൊലീസ് തുടർനടപടിയെടുത്തില്ലെന്ന് ആലത്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയും നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP