Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലത്തൂരിൽ കണക്ക് കൂട്ടലിൽ സിപിഎം ബഹുദൂരം മുന്നിൽ നിൽക്കുമ്പോഴും അട്ടിമറി പ്രതീക്ഷയിൽ കോൺഗ്രസ്; പ്രതീക്ഷാ മണ്ഡലം പോലുമല്ലാതിരുന്നിടത്ത് തരംഗമായി രമ്യാ ഹരിദാസ്; പ്രചരണത്തിനിറങ്ങിയപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രം ഒപ്പമുണ്ടായിരുന്ന രമ്യയ്ക്ക് സമൂഹ മാധ്യമത്തിലെ തരംഗത്തിന് പിന്നാലെ ഒട്ടേറെ പേർ പിന്തുണയുമായി കൂടെയെത്തി; 31കാരിയുടെ ഈ വിസ്മയ പ്രഭാവത്തിന് മുന്നിൽ പണി പാളുമോ എന്ന ഭീതിയിൽ സിപിഎം

ആലത്തൂരിൽ കണക്ക് കൂട്ടലിൽ സിപിഎം ബഹുദൂരം മുന്നിൽ നിൽക്കുമ്പോഴും അട്ടിമറി പ്രതീക്ഷയിൽ കോൺഗ്രസ്; പ്രതീക്ഷാ മണ്ഡലം പോലുമല്ലാതിരുന്നിടത്ത് തരംഗമായി രമ്യാ ഹരിദാസ്; പ്രചരണത്തിനിറങ്ങിയപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രം ഒപ്പമുണ്ടായിരുന്ന രമ്യയ്ക്ക് സമൂഹ മാധ്യമത്തിലെ തരംഗത്തിന് പിന്നാലെ ഒട്ടേറെ പേർ പിന്തുണയുമായി കൂടെയെത്തി; 31കാരിയുടെ ഈ വിസ്മയ പ്രഭാവത്തിന് മുന്നിൽ പണി പാളുമോ എന്ന ഭീതിയിൽ സിപിഎം

മറുനാടൻ ഡെസ്‌ക്‌

ആലത്തൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ഏവരും ശ്രദ്ധ പതിപ്പിച്ചിരുന്ന മണ്ഡലങ്ങളായിരുന്നു പത്തനംതിട്ടയും വടകരയും. എന്നാൽ പാലക്കാട് ജില്ലയിലെ ആലത്തൂർ എന്ന കൊച്ചു ഗ്രാമത്തെ ഇത്രയധികം ശ്രദ്ധിച്ച ഒരു തിരഞ്ഞെടുപ്പ് കാലം മുൻപുണ്ടായിട്ടില്ല. സിപിഎമ്മിന്റെ കുത്തക സീറ്റുകളിലൊന്നായ ആലത്തൂരിൽ ആഞ്ഞു വീശുന്ന രമ്യയെന്ന കാറ്റിന് മുന്നിൽ പിടിച്ച് നിൽക്കാൻ സിപിഎമ്മിന് സാധിക്കുമോ എന്നാണ് ഇപ്പോൾ ഏവരും സംശയിക്കുന്നത്. കോൺഗ്രസിന് പ്രതീക്ഷയ്ക്ക് പോലും വക നൽകാതിരുന്ന ആലത്തൂരിൽ ഇപ്പോൾ കോൺഗ്രസ് തരംഗം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന രമ്യാ ഹരിദാസ് എന്ന സ്ഥാനാർത്ഥിക്ക് സമൂഹ മാധ്യമത്തിലടക്കം ലഭിക്കുന്ന പിന്തുണ കോൺഗ്രസ് നേതാക്കളെ വരെ അതിശയിപ്പിച്ചിരിക്കുകയാണ്.

ഏകതാ പരിഷത്ത് പ്രവർത്തക എന്ന നിലയിൽ ആദിവാസികൾക്കൊപ്പം യാത്ര ചെയ്തും അവരുടെ ഊരുകളിൽ താമസിച്ചും അവരുടെ പ്രശ്‌നങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ അറിഞ്ഞും സമൂഹ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രമ്യയെന്ന 31കാരിയെ ആലത്തൂരുകാർ രണ്ട് കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചെറുപ്രായത്തിൽ തന്നെ പ്രചരണകാലത്തിന്റെ ആദ്യകാലത്ത് ഇത്രയധികം തരംഗം സൃഷ്ടിച്ച് വനിതാ പ്രതിഭകൾ കേരളാ രാഷ്ട്രീയത്തിൽ ചുരുക്കമാണ്.

ആലത്തൂരിലെ സിറ്റിങ് എംപിയായ പി.കെ ബിജുവിനെതിരെ ഒരു വിമർശനവും ഉയർത്താതെ പ്രചരണ രംഗത്തിറങ്ങിയ രമ്യയ്‌ക്കെതിരെ സിപിഎം വിമർശനം ഉയർത്തിയ വേളയിലാണ് പി.കെ ബിജുവിനെതിരെയും വിമർശന ശരം ഉന്നയിക്കാൻ രമ്യ പക്ഷം ആരംഭിച്ചത്. സമൂഹ മാധ്യമത്തിൽ ലഭിച്ച വൻ സ്വീകരണമാണ് രമ്യയുടെ അണികളുടെ എണ്ണം കൂട്ടിയതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഏക്താ പരിഷത്ത്, ദളിത്ത് ആക്ടിവിസ്റ്റ് സംഘടന എന്നിവയിൽ പ്രവർത്തിച്ച രമ്യയ്ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുൻപരിചയം ആവശ്യമില്ലെന്ന് ഉറപ്പ്.

ദളിത് ആക്ടിവിസ്റ്റ് സംഘടനകളും ഗാന്ധിയൻ സംഘടനകൾ പോലും രമ്യയ്ക്കായി വോളന്റിയേവ്‌സിനെ അയച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യവും ഓർക്കണം. ലോകത്തെമ്പാടും എൻജിഒ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജെ.എസ് അടൂർ 300ഓളം സന്നധ പ്രവർത്തകരെയാണ് പരിശീലനം നടത്തി ആലത്തൂരിൽ ഇറക്കാൻ പോകുന്നത്. കോൺഗ്രസിന് കടന്നു ചെല്ലാൻ പറ്റാത്ത സ്ഥലങ്ങളിൽ രമ്യയ്ക്ക് വേണ്ടി പ്രചാരകരെത്തുന്നു എന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. ആലത്തൂരിന് രമ്യാ ഹരിദാസിനെ ഇഷ്ടപ്പെട്ടു എന്ന ഉറപ്പിച്ച് പറയാൻ വേറെന്ത് വേണം. അനിൽ അക്കരയുടേയും ഷാഫി പറമ്പിലിന്റെയും വി.ടി ബൽറാമിന്റെയും പിന്തുണയും രമ്യയ്ക്ക് മുതൽകൂട്ടാവുകയാണ്.

രമ്യ ഹരിദാസ് പാട്ടുപാടി വോട്ടു പിടിക്കുന്നത് പതിവായപ്പോൾ സ്ഥാനാർത്ഥിയെ അവഹേളിച്ചു കൊണ്ടാണ് സൈബർ ലോകത്തെ സഖാക്കൾ രംഗത്തെത്തിയത്. ദീപാ നിശാന്ത് രമ്യയെ പരിഹസിച്ചു കൊണ്ടു രംഗത്തുവരികയും ചെയ്തതോടെ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ദീപയെ എതിർത്തു കൊണ്ട് രംഗത്തെത്തി. ഇതോടെ മണ്ഡലത്തിൽ പൊടിപാറുന്ന മത്സരമാണ് നടക്കുന്നതെന്ന് ഉറപ്പായി.

ഇതിനിടെ മത്സരം കടുത്തുന്നു എന്ന സൂചന തന്നെയാണ് മണ്ഡലത്തിൽ നിന്നം പുറത്തുവരുന്നത്. യുഡിഎഫിന്റെ പ്രചരണ പോസ്റ്ററിൽ അരിവാൾ ചുറ്റിക ഒട്ടിച്ചും സ്ഥാനാർത്ഥിയുടെ ചിഹ്നം മറയ്ക്കുകയും ചെയ്തതാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴിവെച്ചത്. ആലത്തൂർ മണ്ഡലത്തിലെ കാവശ്ശേരി എട്ടാംപടിയിൽ മതിലിൽ സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം മതിലിൽ ഒട്ടിച്ച പോസ്റ്ററും സിപിഎം പ്രവർത്തകർ നശിപ്പിച്ചതാണ് വിവാദം.

രമ്യയുടെ പോസ്റ്ററിന് മുകളിലായി മുഖം മറച്ചു കൊണ്ടാണ് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ചു വികൃതമാക്കിയത്. ഈ ചിത്രങ്ങൾ യുഡിഎഫ് പ്രവർത്തകർ സൈബർ ലോകത്ത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്നുമുണ്ടായ ഈ പ്രവണത ശരിയല്ലെന്ന ആക്ഷേപം ഇതോടെ ശക്തമായി. ആരോഗ്യകരമായ മത്സരത്തിന്റെ ലക്ഷണമല്ലെന്നും തോൽവിയ ഭയക്കുന്നതാണെന്നുമാണ് യുഡിഎഫുകാരുടെ ആരോപണം.

പാട്ടു പാടാനു പോസ്റ്റർ ഒട്ടിക്കാനും പാടില്ലേ എന്നാണ് സൈബർ കോൺഗ്രസുകാർ ചോദിക്കുന്നത്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ആലത്തൂർ പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പാളയം പ്രദീപ് പൊലീസിൽ പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP