Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയിച്ച് എംപിയായപ്പോൾ കത്തോലിക്കാ സഭയ്ക്ക് കറുവേപ്പിലയുടെ വിലപോലും കൽപ്പിച്ചില്ല; വീണ്ടും സ്ഥാനാർത്ഥിയായപ്പോൾ ഭൂമിയിലെ രാജാക്കന്മാരെപ്പോലുള്ള പെരുമാറ്റം; അഴിമതിക്കേസുകളും ജനങ്ങളെ വഞ്ചിച്ചെന്ന പ്രതീതിയും തിരിച്ചടിയായി; ഇടുക്കിയിൽ ജോയ്‌സ് ജോർജിന്റെ യമണ്ടൻ പരാജയത്തിന്റെ കാരണങ്ങൾ

ജയിച്ച് എംപിയായപ്പോൾ കത്തോലിക്കാ സഭയ്ക്ക് കറുവേപ്പിലയുടെ വിലപോലും കൽപ്പിച്ചില്ല; വീണ്ടും സ്ഥാനാർത്ഥിയായപ്പോൾ ഭൂമിയിലെ രാജാക്കന്മാരെപ്പോലുള്ള പെരുമാറ്റം; അഴിമതിക്കേസുകളും ജനങ്ങളെ വഞ്ചിച്ചെന്ന പ്രതീതിയും തിരിച്ചടിയായി; ഇടുക്കിയിൽ ജോയ്‌സ് ജോർജിന്റെ യമണ്ടൻ പരാജയത്തിന്റെ കാരണങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കത്തോലിക്കാ സഭയ്ക്ക് കറുവേപ്പിലയുടെ വിലപോലും കൽപ്പിക്കാതെ സ്ഥാനാർത്ഥി പട്ടം ചൂടിയതും ഭൂമിയിലെ രാജക്കന്മാർ എന്ന തരത്തിൽ ജില്ലയിൽ കളം നിറഞ്ഞാടിയ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് കുടപിടിച്ചതും വഞ്ചിക്കപ്പെട്ടതായി ഒരു വിഭാഗം വോട്ടർമാർ തിരിച്ചറിഞ്ഞതും വ്യാപകമായി പ്രചരിച്ച അഴിമതിക്കഥളുമാണ് ജോയിസ് ജോർജ്ജിന്റെ പരാജയത്തിന്റെ ആക്കം കൂട്ടിയതെന്ന് വിലയിരുത്തൽ

ജോയിസ് ജോർജ്ജെന്ന വ്യക്തിത്വത്തെ നാടാകെ അറിയുന്ന തലത്തിലേയ്ക്ക് വളർത്തിയത് കത്തോലിക്കാ സഭയാണെന്നുപറഞ്ഞാൽ ആരും നിഷേധിക്കാനിടയില്ല.ഇപ്പോൾ ഏറ്റുവാങ്ങേണ്ടി വന്ന ഇദ്ദേഹത്തിന്റെ ദനീയ പരാജയത്തിന് പിന്നിൽ ഒരു പരിധവരെ പ്രധാനകാരണമായതും നിർണ്ണായകമായ സമയത്തെ സഭയുടെ ഇടപെടൽ ആണെന്നുള്ളതും പരാമാർത്ഥമാണ്.കസ്തൂരിരംഗൻ ,മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ ഇടുക്കിക്കാർ ഭയാശങ്കളുടെ നടുവിലായി.റിപ്പോർട്ട് നടപ്പിലായാൽ അത് ഇടുക്കിയുടെ വികസനത്തെ ബാധിയിക്കുമെന്ന പ്രചാരണം ഇവിടുത്തുകാരുടെ ചങ്കിടുപ്പിന്റെ വേഗത വർദ്ധിപ്പിച്ചു.

ഇതിനെതിരെ രംഗത്തിറങ്ങാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മടിച്ചുനിന്നപ്പോൾ ഇുക്കിയിൽ കാര്യമായ വേരോട്ടമുള്ള കത്തോലിക്കാസഭ രംഗത്തുവന്നു.സഭയിലെ വൈദീകർ മുൻകൈ എടുത്ത് റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി എന്നപേരിൽ ജനകീയകൂട്ടായ്മയും രൂപീകരിച്ചു.

ജനകീയ കൂട്ടായമ പിറവിയെടുത്തതിന് പിന്നാലെ പാർളമെന്റ് തിരഞ്ഞെടുപ്പെത്തി.ഇരുമുന്നണികളും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ച സാാഹചര്യത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതി നിർണ്ണായകമായ ഒരു തീരുമാനമെടുത്തു.കൂട്ടായമയിൽ നിന്നും ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക എന്നതായിരുന്നു ഇത്.നറുക്ക് വീണത് അഡ്വ.ജോയ്സ് ജോർജ്ജിനും.സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഹൈറേഞ്ച് സംഭരക്ഷണസമിതി രംഗത്തിറങ്ങിയപ്പോൾ എൽ ഡി എഫ് ജോയിസ് ജോർജ്ജിന് പിൻതുണ നൽകുന്നതായി പ്രഖ്യാപിച്ച് കട്ടയ്ക്ക് കൂട്ടുനിന്നു.

പരമ്പരാഗത യൂഡിഎഫ് അനുകൂലമംണ്ഡലമായി ഇടുക്കിയിൽ കാര്യമായ വിജയപ്രതീക്ഷ ഇല്ലാത്ത ഘട്ടത്തിലാണ് എൽ ഡി എഫ് ഇവിടെ ജോയിസിനെ പിൻതുണച്ച് സഭയുടെ ഗുഡ് ലിസ്റ്റിൽക്കയറിക്കൂടാൻ ശ്രമം നടത്തിയത്.ഒത്താലൊത്തു എന്ന മട്ടിലുള്ള പിൻതുണ ഫലം കണ്ടു.ജോയിസ് ജോർജ്ജ് 50400 വോട്ടിന്റെ ഭൂരി പക്ഷത്തിൽ വിജയിച്ചു.അങ്ങിനെ പാർളമെന്റിന്റെ കൈപൊക്കാൻ എൽ ഡി എഫിന് ഒരംഗത്തെക്കൂടി കിട്ടി.

എൽ ഡി എഫിനൊപ്പം നിന്ന് സി പി എം നേതാക്കളുടെ ഇഷ്ടക്കാരനായി മാറിയ ജോയിസ് ഇക്കുറി മുന്നണി സ്ഥാനാർത്ഥിയായി ഇടുക്കിയിൽ രംഗപ്രവേശം ചെയ്തത് സഭാ നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.ഹൈറേഞ്ച്സംരക്ഷണ സമിതി ഏതാണ്ട് ഒട്ടുമുക്കാലും അനുകൂല നിലപാടെടുക്കാൻ മനസ്സില്ലാല്ലാ മനസ്സോടെ തയ്യാറായി എന്നുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് പരസ്യപ്രവർത്തനങ്ങളിൽ സഭയിലെ വൈദീകരും സന്യസ്ഥരും ഇടപെടേണ്ടെന്നുള്ള ഇടുക്കി രൂപത അധ്യക്ഷന്റെ നിർദ്ദേശമെത്തി.ഇതോടെ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ഉൾപ്പെടെയുള്ള സംരക്ഷണ സമിതിയുടെ നേതൃസ്ഥാനത്തുള്ളവർ പോലും പിൻവലിഞ്ഞു.സംഭരക്ഷണ സമിതിയുടെ പേരിൽ മണ്ഡലത്തിലെ ചിലപ്രദേശങ്ങളിൽ റാലി നടന്നു എന്നല്ലാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുഖ്യധാരയിൽ സംഘടന നേതാക്കാളായ വൈദീകരുടെ ഇടപെടലുകൾ പുറത്തുവന്നിരുന്നില്ല.

കൊട്ടക്കാമ്പൂർ ഭൂമിവിഷയത്തിൽ ജോയിസ് ജോർജ്ജിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും പരാജയത്തിന് കാരണമായി എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഭൂമി വിഷയത്തിൽ രേഖകൾ ഹാജരാവാൻ ആവശ്യപ്പെട്ട് ദേവികുളം സബ്ബ് കളക്ടർ രേണുരാജ് ജോയിസ് ജോർജ്ജിന് പലതവണ നോട്ടീസ് അയച്ചതായുള്ള വാർത്തകൾ മാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു.വികസന പ്രവർത്തനരംഗത്ത് ജോയിസ് അവകാശപ്പെട്ട നേട്ടങ്ങൾ ഇടുക്കിയിൽ കാണാനായില്ലെന്ന് തിരഞ്ഞെടുപ്പ് സർവ്വെയ്യുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ നിരവധി വോട്ടർമാർ മറുനാടനോട് വെളിപ്പെടുത്തിയിരുന്നു.കസ്തൂരി രംഗൻ ,മാധവ് ഗാഡിഗിൽ റിപ്പോർട്ട് വിഷയത്തിസലും മുൻ കോൺഗ്രസ്സ് സർക്കാർ ചെതതിനപ്പുറം എന്തെങ്കിലും നടന്നതായി വോട്ടർമാരിൽ ബഹുഭൂരി പക്ഷത്തിനും അറിവില്ല.

ഇടുക്കിയെ ദോഷകരമായി ബാധിക്കുമെന്ന് പരക്കെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഈ കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പിലാക്കാതിരിക്കാൻ കൂട്ടത്തിൽ നിന്നൊരാള് എന്ന നിലയിക്കാണ് ജോയിസിനെ സ്ഥാനാർതിഥിയായി ഹൈറേഞ്ച് സംരക്ഷണ സമിതി പരിഗണിച്ചത്.എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജോയിസ് രംഗപ്രവേശം ചെയ്തതോടെ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലായി ഹൈറേഞ്ച് സംരക്ഷണ സമിതി.ഇതോടെ സംരക്ഷണ സമിതി അംഗങ്ങളായ വലിയൊരുവിഭാഗം വോട്ടർമാർ മാറി ചിന്തിക്കാൻ നിർബന്ധിതരായി എന്നാണ് വോട്ടിങ് നിലയിൽ നിന്നും വ്യക്തമാവുന്നത്.പ്രളയം ഇടുക്കിക്ക് എൽപ്പിച്ച ദുരിതം വിവരണാതീതമാണ്.സർക്കാർ പ്രഖ്യാപിച്ച് സാമ്പത്തീക സഹായം നേരാംവണ്ണം വിതരണം നടന്നിട്ടില്ലന്ന് വോട്ടർമാർ വെളിപ്പെടുത്തിയിരുന്നു.രാഷ്ട്രീയ ഇടപെടലുകൾ മൂലം സാമ്പത്തീക സഹായ വിതരണത്തിൽ പക്ഷാഭേതം തുടരുന്നതായുള്ള റിപ്പോർട്ടുകളും ജില്ലയിൽ നിന്നും പുറത്തുവന്നിരുന്നു.

നാട്ടിലെ മാടമ്പിമാരരെന്ന് പേരെടുത്ത രാഷ്ട്രീയ നേതാക്കളുടെ ചൊൽപ്പടിയിലാണ് കഴിഞ്ഞ കുറച്ചുകാലമായി ജോയിസ് പ്രവർത്തിച്ചിരുന്നതെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.വോട്ടർമാർക്കിടയിൽ വലിയ ആത്മബന്ധമുണ്ടാക്കിയെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ വീമ്പിളക്കിയ ജോയിസിന് അവരുടെ മനസ്സറിയാതെ പോയി എന്നതാണ് ഏറെ ദൗർഭാഗ്യകരം.കഴിഞ്ഞ തിരകഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ താൻ സുപരിചിതനായിരുന്നില്ലന്നും ഇക്കുറി സ്ഥിതിമാറിയെന്നും മണ്ഡലത്തിൽ എല്ലായിടത്തും താൻ വോട്ടർമാരുമായി നല്ല ബന്ധം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് പ്ലസ് പോയന്റാണെന്നും മറ്റുമായിരുന്നു പ്രചാരണങ്ങൾക്കിടെ മാധ്യമങ്ങളെ കണ്ടപ്പോൾ ജോയിസ് ജോർജ്ജിന്റെ വാദം.

എന്തൊയാലും ഇത്രയും ദയനീയമായ ഒരു പരാജയം ജോയിസ് ജോർജ്ജോ ഇടതുപക്ഷമോ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.ജില്ലയിലെ കമ്യൂണിസ്റ്റുകാരുടെ തലതൊട്ടപ്പനായ മന്ത്രി എം എം മണി കട്ടയ്ക്ക് കൂടെ നിന്നിട്ടും ഒരു മണ്ഡലത്തിൽ പോലും ഇടതുമുന്നണിക്ക് ലീഡ് സൃഷ്ടിക്കാനായില്ല എന്നത് സി പി എം ജില്ലാനേതൃത്വത്തെ അത്ഭതപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ലോക്‌സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യക്കോസ് 1,71,053 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഡ്വ.ജോയിസ് ജോർജ്ജിനെ പരാജയപ്പെടുത്തിയത്.ഡീൻ കുര്യാക്കോസിന് ആകെ 49,84,93 വോട്ടുകൾ ലഭിച്ചു.തൊട്ടടുത്ത സ്ഥാനാർത്ഥി എൽഡിഎഫ് സ്വതന്ത്രനായ ജോയ്‌സ് ജോർജിന് 32,74,40 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

1984ൽ യുഡിഎഫിന്റെ പി.ജെ.കുര്യൻ നേടിയ 1,30,624 വോട്ടിന്റെ ഭൂരിപക്ഷം എന്ന റെക്കോർഡാണ് ഇത്തവണ ഡീൻ കുര്യാക്കോസ് മറികടന്നത്. പൈനാവ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണൽ മൂന്നരയോടെ പൂർത്തിയായി.ഏഴു നിയമസഭമണ്ഡലങ്ങളിലെ വോട്ടുകൾ 17 റൗണ്ടുകളായാണ് എണ്ണിതീർത്തത്. നോട്ടയും എട്ട് സ്ഥാനാർത്ഥികളുമാണ് ഇവിഎമ്മിൽ ഉണ്ടായിരുന്നത്.ജനറൽ നിരീക്ഷകൻ ഗരിമ ഗുപ്തയുടെ സാന്നിധ്യത്തിൽ റിട്ടേണിങ് ഓഫീസർ എച്ച് ദിനേശൻ വോട്ടെണ്ണൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചു.വോട്ടെണ്ണൽ പൂർത്തീകരിച്ച് വൈകിട്ട് അഞ്ചു മണിയോടെ ജില്ലാ വരണാധികാരി ഫലപ്രഖ്യാപനം നടത്തി വിജയിക്ക് സർട്ടിഫിക്കറ്റ് കൈമാറി.ം ജില്ലാകളക്ടർ നന്ദി രേഖപ്പെടുത്തി.

സ്ഥാനാർത്ഥികൾക്ക് ലഭിച്ച ആകെ വോട്ടുകൾ

ഡീൻകുര്യാക്കോസ്
(ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്) : 49,84,93
ലിതേഷ് പി റ്റി (ബി എസ് പി) : 2,906
ബിജു കൃഷ്ണൻ (ബി ഡി ജെ എസ് ) : 78,648
എം സെൽവരാജ്(വിടുതലൈ ചിരുതൈകൾ): 1,628
ഗോമതി(സ്വതന്ത്ര): 1985
ജോയ്‌സ് ജോർജ് (എൽ ഡി എഫ് സ്വതന്ത്രൻ): 32,74,40
ബേബി കെ എ (സ്വതന്ത്രൻ) :1,556
റെജി ഞള്ളാനി(സ്വതന്ത്രൻ ):1,324
നോട്ട:5317
നിയമസഭ മണ്ഡലങ്ങൾ തിരിച്ചുള്ള വോട്ടുനില
മൂവാറ്റുപുഴ:
യുഡിഎഫ്: 78,799
എൽഡിഎഫ് : 46,260
ബിജെപി:12,867
ലീഡ്:32,539

കോതമംഗലം:
യുഡിഎഫ്: 67,942
എൽഡിഎഫ് : 47,346
ബിജെപി:12,092
ലീഡ്: 20,596

ദേവികുളം
യുഡിഎഫ്: 66,748
എൽഡിഎഫ് : 42,712
ബിജെപി:7,498
ലീഡ്: 24,036


ഉടുമ്പൻചോല:
യുഡിഎഫ്: 63,550
എൽഡിഎഫ് : 51,056
ബിജെപി:10,863
ലീഡ്: 12,494


തൊടുപുഴ:
യുഡിഎഫ്: 79,342
എൽഡിഎഫ് : 42,319
ബിജെപി:15,223
ലീഡ്: 37,023

ഇടുക്കി:
യുഡിഎഫ്: 71,218
എൽഡിഎഫ് : 50,290
ബിജെപി:10,891
ലീഡ്: 20,928

പീരുമേട്:
യുഡിഎഫ്: 70,098
എൽഡിഎഫ് : 46,718
ബിജെപി:9,070
ലീഡ്: 23,380

വിവിപാറ്റ് ആദ്യം എണ്ണിയത് ഇടുക്കിയിൽ

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിൽ കേരളത്തിൽ വിവിപാറ്റ് മെഷീനുകൾ ആദ്യം എണ്ണിയത് ഇടുക്കി ലോക്‌സഭമണ്ഡലത്തിൽ.മൂവാറ്റുപുഴ,കോതമംഗലം,ദേവികുളം,തൊടുപുഴ, ഉടുമ്പൻചോല, ഇടുക്കി, പീരുമേട് എന്നീ ഏഴുനിയമസഭാ മണ്ഡലങ്ങളിൽ നിന്നുമായി 35 വിവിപാറ്റ് മെഷീനുകളാണ് ആകെ എണ്ണിയത്. ഓരോ നിയമസഭമണ്ഡലങ്ങളിൽ നിന്നും നറുക്കെടുത്ത ്അഞ്ച് വീതം വിവിപാറ്റുകളാണ് എണ്ണിയത്.

ആകെ ലഭിച്ചത് 1991 പോസ്റ്റൽ വോട്ടുകൾ

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ ആകെ 1991 തപാൽ വോട്ടുകളാണ് ലഭിച്ചത്. ഇതിൽ 262 വോട്ടുകൾ അസാധുവായിരുന്നു. അസാധുവോട്ടുകൾ വോട്ടെണ്ണലിന് പരിഗണിച്ചില്ല.ബാക്കിയുള്ള 1729 വോട്ടുകളിൽ 796 വോട്ടുകൾ ഡീൻ കുര്യാക്കോസിനും 20 വോട്ടുകൾ പിറ്റി ലതീഷിനും 144 വോട്ടുകൾ ബിജുകൃഷ്ണനും 4,വീതം വോട്ടുകൾ സെൽവരാജിനും ഗോമതിക്കും ലഭിച്ചു.739 വോട്ടുകൾ ജോയ്‌സ് ജോർജിനും 2 വോട്ട് കെ എ ബേബിക്കും ലഭിച്ചു. 20 വോട്ട് നോട്ടയ്ക്ക് ലഭിച്ചു.

ഫലപ്രഖ്യാപനം: സംസ്ഥാനത്ത് ഒന്നാമതും ദേശീയതലത്തിൽ രണ്ടാമതും ഇടുക്കി

വോട്ടെണ്ണൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കുന്ന കാര്യത്തിൽ കേരളത്തിൽ ഒന്നാമതെത്തിയ ലോക്‌സഭാ മണ്ഡലം എന്ന ബഹുമതിയും ദേശീയതലത്തിൽ രണ്ടാമതെത്തിയ മണ്ഡലം എന്ന ബഹുമതിയും ഇക്കുറി ഇടുക്കിക്കു സ്വന്തം.

 ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP