Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാലക്കുടിയിൽ ഇന്നസെന്റിന് വീണ്ടും സീറ്റ് മോഹം; ഒരിക്കൽ കൂടി മത്സരിക്കാൻ തയ്യാറെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ച് സിറ്റിങ് എംപി; പരിഗണിക്കുന്നവരുടെ പട്ടികയിൽ ഇന്നസെന്റും ഉണ്ടെന്നും അന്തിമ തീരുമാനം പിന്നീടെന്നും പ്രതികരിച്ച് സിപിഎം; അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ `ഇന്നസെന്റായി ചെയ്തത്` സോഷ്യൽ മീഡിയയിൽ പ്രചരണവും തുടങ്ങി

ചാലക്കുടിയിൽ ഇന്നസെന്റിന് വീണ്ടും സീറ്റ് മോഹം; ഒരിക്കൽ കൂടി മത്സരിക്കാൻ തയ്യാറെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ച് സിറ്റിങ് എംപി; പരിഗണിക്കുന്നവരുടെ പട്ടികയിൽ ഇന്നസെന്റും ഉണ്ടെന്നും അന്തിമ തീരുമാനം പിന്നീടെന്നും പ്രതികരിച്ച് സിപിഎം; അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ `ഇന്നസെന്റായി ചെയ്തത്` സോഷ്യൽ മീഡിയയിൽ പ്രചരണവും തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ചാലക്കുടി ലോക്‌സഭ മണ്ഡലം ഇന്നസെന്റിലൂടെയാണ് ഇടത്പക്ഷം പിടിച്ചടക്കിയത്. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാത്തതും എംപി എന്ന നിലയിൽ മികച്ച പ്രകടനം നടത്താതതും ഏറ്റവും മോശം എംപിമാരുടെ പട്ടികയിലാണ് ചലച്ചിത്രതാരത്തെ എത്തിച്ചത്. കോൺഗ്രസിലെ അതികായനായ പിസി ചാക്കോയെ 12000ൽ പരം വോട്ടുകൾക്കാണ് ഇന്നസെന്റ് അട്ടിമറിച്ചത്. എന്നാൽ ഇനി മത്സരരാഷ്ട്രീയത്തിന് ഇല്ലെന്ന് പറഞ്ഞിരുന്ന ഇന്നസെന്റിന് ഒടുവിൽ മനം മാറ്റം വന്നിരിക്കുന്നു. മത്സരിക്കാൻ തയ്യാറാണെന്ന് സിറ്റിങ് എംപി ഇപ്പോൾ നേരിട്ട് അറിയിക്കുകയും ചെയ്തു. ചാലക്കുടിയിൽ പാർട്ടി പരിഗണിക്കുന്നവരുടെ പട്ടികയിൽ ഇന്നസെന്റും ഉണ്ടെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് സിപിഎം നൽകുന്ന വിശദീകരണം.

പെരുമ്പാവൂർ മുൻ എംഎൽഎ സാജു പോൾ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവർ പരിഗണിക്കപ്പെടുന്നുണ്ട്. ഇപ്പോൾ ഇന്നസെന്റ് സന്നദ്ധത അറിയിച്ച സ്ഥിതിക്ക് സിറ്റിങ് ംെപിയെ മാറ്റിയാല് അത് പാർട്ടിക്ക് തന്നെ വിശ്വാസമില്ലാത്തതിനാലും ജയം ഉറപ്പില്ലാത്തതിനാലും ആണെന്ന് ചിത്രീകരിക്കപ്പെടും. ഇത് കോൺഗ്രസിന് ഗുണം ചെയ്യുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഇന്നസെന്റിന് ഒു അവസരം കൂടി നൽകിയേക്കും.

കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടർമാരെ അറിയിക്കാനുള്ള ശ്രമങ്ങളും ഇന്നസെന്റ് തുടങ്ങിക്കഴിഞ്ഞു.ഇതിന്റെ ഭാഗമായിട്ടാണ് മണ്ഡലത്തിൽ നടപ്പാക്കിയ 1,750 കോടിയുടെ വികസന രേഖ പുറത്തിറക്കിയത്. കഴിഞ്ഞ അഞ്ച് വർഷക്കാലം ഇന്നസെന്റിനെ മണ്ഡലത്തിൽ കാണാനില്ലായിരുന്നുവെന്ന് ആരോപണത്തെ നേരിടാൻ ലഘു വീഡിയോ ചിത്രങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ചാലക്കുടിയിൽ സ്ഥാനാർത്ഥിത്വത്തിൽ സിപിഎ വെട്ടിൽ. ഇന്നസെന്റ് എംപി.യെ വീണ്ടും മത്സരിപ്പിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയാണ്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ഇന്നസെന്റ് നോരത്തെ തന്നെ വ്യക്തമാക്കിയിരുന്നതുമാണ്. ഇന്നസെന്റ് മത്സരിക്കാൻ തയ്യാറായ സ്ഥിതിയിൽ പുതിയ സ്ഥാനാർത്ഥിയെ നിർത്തിയാൽ അത് എംപിയുടെ പരാജയം പാർട്ടിയും അംഗീകരിക്കുന്നതിന് തുല്യമാകും. ഇത് കോൺഗ്രസിനാകും മുൻതൂക്കം. ഇനി ചാലക്കുടിയിൽ ഇന്നസെന്റിനെ മത്സരിപ്പിച്ചാൽ ജയസാധ്യത കുറയുമെന്നാണ് പാർട്ടി വിലയിരുത്തൽ.

ജയസാധ്യതയുള്ള പുതിയ ആളെ സ്ഥാനാർത്ഥിയാക്കി ഇന്നസെന്റിനെ എറണാകുളത്തേക്ക് മാറ്റാനും ആലോചനയുണ്ട്. എറണാകുളത്ത് ഇന്നസെന്റിനെ മത്സരിപ്പിച്ചാൽ മാറ്റം ഉണ്ടാവുമെന്നുതന്നെയാണ് നേതാക്കളുടെ പ്രതീക്ഷ. എന്നാൽ ഇന്നസെന്റിനെ എറണാകുളത്തേക്ക് കൊണ്ടുവന്നാൽ, പരാജയഭീതിയിൽ മണ്ഡലം മാറ്റിയെന്ന ആരോപണം കേൾക്കേണ്ട അവസ്ഥവരും. അതുകൊണ്ട് തന്നെ കരുതലോടെയാകും തീരുമാനം എടുക്കുക.

തൃശ്ശൂർ എംപി. ആയിരുന്ന പി.സി. ചാക്കോ, മണ്ഡലം മാറി ചാലക്കുടിയിൽ മത്സരിക്കാൻ എത്തിയപ്പോഴാണ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്നസെന്റുമായി ഏറ്റുമുട്ടി പരാജയപ്പെട്ടത്. അന്ന് മണ്ഡലം മാറിവന്ന ആളെ തോല്പിച്ച ആൾ, വരുന്ന തിരഞ്ഞെടുപ്പിൽ മണ്ഡലം മാറി ജനവിധി തേടുമോ എന്നതാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP