Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

തിങ്കളാഴ്‌ച്ച യുഡിഎഫിലെ സീറ്റു വിഭജനം പൂർത്തിയാക്കും; ഐശ്വര്യ യാത്രയും ശംഖുമുഖത്തെ സമാപന സമ്മേളനവും പ്രവർത്തനം ആരംഭിക്കൽ; അഴിമതി ഭരണത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്; ഐക്യമുന്നണി തെരഞ്ഞെടുപ്പിന് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല

തിങ്കളാഴ്‌ച്ച യുഡിഎഫിലെ സീറ്റു വിഭജനം പൂർത്തിയാക്കും; ഐശ്വര്യ യാത്രയും ശംഖുമുഖത്തെ സമാപന സമ്മേളനവും പ്രവർത്തനം ആരംഭിക്കൽ; അഴിമതി ഭരണത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്; ഐക്യമുന്നണി തെരഞ്ഞെടുപ്പിന് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും യുഡിഎഫ് പൂർത്തിയാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏപ്രിൽ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുക എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. ഐശ്വര്യ യാത്രയും ശംഖുമുഖത്തെ സമാപന സമ്മേളനവും അടക്കം തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സീറ്റ് വിഭജന ചർച്ചകൾ തിങ്കളാഴ്ചയോടെ പൂർത്തിയാക്കും. ഘടക കക്ഷികളുമായുള്ള ചർച്ചകൾ ഇന്ന് നടന്നു. എല്ലാ കാര്യങ്ങളും അന്തിമ ഘട്ടത്തിലേക്ക് എത്തുകയാണ്. തിങ്കളാഴ്ചയോടെ ഘടക കക്ഷികൾക്ക് നൽകുന്ന സീറ്റുകളുടെ കാര്യത്തിലും അന്തിമ തീരുമാനമുണ്ടാക്കും. മൂന്നിന് യുഡിഎഫ് യോഗം ചേരും. ആ യോഗത്തിൽ ഓരോ കക്ഷിക്കും നൽകിയിട്ടുള്ള സീറ്റുകൾ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് മൂന്നാം തീയതി അന്തിമ രൂപം നൽകും. പ്രകടന പത്രിക പ്രസിദ്ധീകരിക്കുന്ന തീയതിയും അന്ന് പ്രഖ്യാപിക്കും. യുഡിഎഫ് സർവസജ്ജമായി തെരഞ്ഞെടുപ്പിന് എത്തുകയാണ്. വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒറ്റക്കെട്ടായി ഒരേ മനസോടെ ജനങ്ങളെ സമീപിക്കുകയാണ്. അഞ്ച് കൊല്ലത്തെ അഴിമതി ഭരണത്തിനും ജനത്തെ ദ്രോഹിച്ച സർക്കാരിനും എതിരായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന പൂർണ വിശ്വാസമാണ് യുഡിഎഫിനുള്ളത്. നല്ല വിജയം ലഭിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന് ആണ്. വോട്ടെണ്ണൽ മെയ്‌ 2ന് നടക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12ന് പുറത്തുവരും. നോമിനേഷൻ നൽകാനുള്ള അവസാന തീയതി മാർച്ച് 19 ആണ്. സൂക്ഷ്മപരിശോധന മാർച്ച് 20നും, പിൻവലിക്കാനുള്ള തീയതി 22നും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിന് സമാനമായ തീയതികളിൽ തിരഞ്ഞെടുപ്പ് നടക്കും.വിഷു, ബിഹു, ഹോളി, ദുഃഖവെള്ളി, റംസാൻ എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് ഡൽഹി വിഗ്യാൻ ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വ്യക്തമാക്കി.

കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപക് മിശ്ര ഐപിഎസ് ആണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിൽ തീരുമാനിക്കും. പുഷ്പേന്ദ്ര കുമാർ പുനിയ കേരളത്തിൽ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.സംസ്ഥാനത്ത് 40,771 പോളിങ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർദ്ധനവ് ഇക്കുറി ഉണ്ടായി.

സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടർമാരുള്ളതിൽ 579033 പുതിയ വോട്ടർമാരുണ്ട്. 221 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടർ പട്ടികയുടെ അന്തിമ കണക്കിൽ ഇനിയും വോട്ടർമാർ കൂടിയേക്കും.ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ. പോളിങ് ബൂത്തുകളിൽ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കോവിഡ് രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതിയുണ്ട്.

150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസറോട് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ, മലപ്പുറം , വയനാട് , പാലക്കാട് ജില്ലകലിൽ കേന്ദ്ര സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖകളിൽ കൂടുതൽ ജാഗ്രത പുലത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP