Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള മാസ് എൻട്രിക്ക് പിന്നാലെ മുസ്ലിം ലീഗിന് ലഭിക്കുന്നത് വൻ കൈയടി; കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പോലും ലീഗിന് മതിപ്പ് ഇരട്ടി തന്നെ; ലീഗിന്റെ കൃത്യമായ നീക്കം കേരളത്തിൽ കോൺഗ്രസിന്റെ വിജയ സാധ്യത വർധിപ്പിക്കുന്നതോടെ അണികൾ ആഹ്ലാദത്തിൽ; എതിർപ്പുകൾ മറന്ന് കോൺഗ്രസ് പ്രവർത്തകർ ലീഗിനൊപ്പം പോരാട്ട വേദിയിൽ

രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള മാസ് എൻട്രിക്ക് പിന്നാലെ മുസ്ലിം ലീഗിന് ലഭിക്കുന്നത് വൻ കൈയടി; കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പോലും ലീഗിന് മതിപ്പ് ഇരട്ടി തന്നെ; ലീഗിന്റെ കൃത്യമായ നീക്കം കേരളത്തിൽ കോൺഗ്രസിന്റെ വിജയ സാധ്യത വർധിപ്പിക്കുന്നതോടെ അണികൾ ആഹ്ലാദത്തിൽ; എതിർപ്പുകൾ മറന്ന് കോൺഗ്രസ് പ്രവർത്തകർ ലീഗിനൊപ്പം പോരാട്ട വേദിയിൽ

മറുനാടൻ ഡെസ്‌ക്‌

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥികൾ ആഹ്ലാദത്തിൽ തന്നെയാണ്. എല്ലാവരുടേയും വിജയ സാധ്യത ഉയരുന്നു. ഉത്തര മലബാറിൽ രാഹുൽ തരംഗം കോൺഗ്രസുകാരുടെ അപ്രതീക്ഷിതമായ വിജയത്തിന് കാരണമായേക്കാം. എന്നാൽ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന പാർട്ടി മുസ്ലിം ലീഗാണെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. കോൺഗ്രസ് നേതാക്കന്മാർക്ക് രാഹുൽ ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ താൽപര്യം ഇല്ലായിരുന്നു എന്നതാണ് സത്യം.

കേരളത്തിലെ ഏറ്റവും ഉറപ്പുള്ള യുഡിഎഫ് സീറ്റിന് വേണ്ടി കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ തമ്മിൽ തല്ലുകയായിരുന്നു. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സ്വന്തക്കാർക്ക് വേണ്ടി കിട്ടിയേ മതിയാകൂ എന്ന് വാശിപിടിച്ചപ്പോൾ അത് തനിക്ക് കിട്ടിയാൽ കൊള്ളാം എന്ന ഭാവവുമായി രംഗത്തിറങ്ങിയത് കെ.സി വേണുഗോപാലാണ്.

ഗ്രൂപ്പ് മാനേജർമാർ വയനാട് സീറ്റിന് വേണ്ടി തമ്മിൽ തല്ലിയപ്പോൾ തോൽവി ആദ്യം മണത്തത് കുഞ്ഞാലിക്കുട്ടിയും ലീഗുമായിരുന്നു. ഒറ്റ സീറ്റിന്റെ പേരിൽ ഒന്നിലധികം സീറ്റ് നഷ്ടപ്പെടുത്തിയ പാരമ്പര്യം കോൺഗ്രസിനുള്ളതുകൊണ്ട് ആ സീറ്റ് മാത്രമല്ല ഒരു സീറ്റും നഷ്ടപ്പെടുത്തരുത് എന്ന വാശി ലീഗ് നേതൃത്വമെടുത്തു. അവർ അതിന് മുൻപ് തന്നെ മൂന്ന് സീറ്റ് ചോദിച്ച് തുടങ്ങിയിരുന്നു. മൂന്നാം സീറ്റായി അവരുടെ കണ്ണിലും വയനാടുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് അത് തരും എന്ന കാര്യത്തിൽ ലീഗിന് ഒരു തീർച്ചയും ഉണ്ടായിരുന്നില്ല.

ഒടുവിൽ രാഹുൽ ഗാന്ധിയെ എത്തിച്ചുകൊണ്ട് കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാരെ നിരാശപ്പെടുത്തിയത് കുഞ്ഞാലിക്കുട്ടിയുടേയും ലീഗിന്റെയും അതിബുദ്ധിയായിരുന്നു. പൊന്നാനി പോലൊരു മണ്ഡലത്തിൽ ഇക്കുറി മത്സരം കടുക്കും എന്ന് ഉറപ്പായപ്പോൾ രാഹുൽ ഗാന്ധിയെ വയനാട്ടിൽ എത്തിച്ച് സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ പിന്നണിയിൽ നീക്കങ്ങൾ മുഴുവൻ നടത്തിയത് കുഞ്ഞാലിക്കുട്ടിയായിരുന്നു. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പോലും ഏറ്റവും ഒടുവിൽ മാത്രം രാഹുൽ ഗാന്ധിയുടെ വരവ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP