Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി 13ന് കേരളത്തിലെത്തുമെന്ന് മുല്ലപ്പള്ളി; പുൽവാമയിൽ വീരമൃത്യുവരിച്ച സൈനികൻ വസന്ത്കുമാറിന്റെ വീട്ടിലും പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിലും സന്ദർശനം നടത്തും; 14ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലിയേയും അഭിസംബോധന ചെയ്യും

തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി 13ന് കേരളത്തിലെത്തുമെന്ന് മുല്ലപ്പള്ളി; പുൽവാമയിൽ വീരമൃത്യുവരിച്ച സൈനികൻ വസന്ത്കുമാറിന്റെ വീട്ടിലും പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിലും സന്ദർശനം നടത്തും; 14ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലിയേയും അഭിസംബോധന ചെയ്യും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തെരഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  മാർച്ച് 13ന് കേരളത്തിലെത്തുമെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. രണ്ടു ദിവസമാണ് പര്യടനം. കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.14ന് രാവിലെ 10ന് രാഹുൽ ഗാന്ധി തൃശ്ശൂർ തൃപ്പയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഫിഷർമാൻ പാർലമെന്റിൽ സംബന്ധിക്കും.

തുടർന്ന് പുൽവാമയിൽ വീരമൃത്യുവഹിച്ച വയനാട് സ്വദേശിയായ വീരസൈനികൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിക്കും. അതിനുശേഷം രാഹുൽഗാന്ധി പെരിയയിൽ സിപിഎം അക്രമികൾ കെലപ്പടെുത്തിയ കൃപേഷിന്റേയും ശരത്ലാലിന്റേയും കുടംബാംഗങ്ങളെ സന്ദർശിക്കും. വൈകുന്നേരം 3ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാർ ജില്ലകളുടെ ജനമഹാറാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. കോഴിക്കോട്, തൃശ്ശൂർ, വയനാട്, കാസർഗോഡ് ഡി.സി.സി അധ്യക്ഷന്മാരുടെ മേൽ നേട്ടത്തിൽ മുന്നൊരുക്കങ്ങൾ പുരോഗമിക്കയാണ്.

കെപിസിസി പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി,എ.ഐ.സി.സി ജനറൽ സെക്രട്ടിമാരായ മുകൾ വാസനിക്, ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വർക്കിങ് പ്രിഡന്റുമാർ, എംഎ‍ൽഎമാർ, എംപിമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP