Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

എങ്ങനെ നാടുഭരിക്കരുതെന്ന് മോദിജി എന്നെ പഠിപ്പിച്ചു; പ്രസംഗിക്കുന്നതും പ്രസ്താവന ഇറക്കുന്നതുമാണ് പ്രധാനമന്ത്രിയുടെ ജോലി എന്നാണ് അദ്ദേഹത്തിന്റെ ധാരണ; ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാതെ എന്തുഭരണം? തന്ത്രപരമായ ഭരണത്തിൽ മന്മോഹൻ സിങ് മോദിയേക്കാൾ മുമ്പൻ; മായാവതി ദേശീയ ചിഹ്നമാണ്; രാഷ്ട്രീയപോരുണ്ടെങ്കിലും രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സംഭാവനകളെ മാനിക്കാതെ വയ്യ; മോദിയെ ഇകഴ്‌ത്തിയും മായാവതിയെയും ബിഎസ്‌പിയെയും വാഴ്‌ത്തിയും അടുപ്പിച്ചും രാഹുൽ ഗാന്ധി എൻഡിടിവിയിൽ

എങ്ങനെ നാടുഭരിക്കരുതെന്ന് മോദിജി എന്നെ പഠിപ്പിച്ചു; പ്രസംഗിക്കുന്നതും പ്രസ്താവന ഇറക്കുന്നതുമാണ് പ്രധാനമന്ത്രിയുടെ ജോലി എന്നാണ് അദ്ദേഹത്തിന്റെ ധാരണ; ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാതെ എന്തുഭരണം? തന്ത്രപരമായ ഭരണത്തിൽ മന്മോഹൻ സിങ് മോദിയേക്കാൾ മുമ്പൻ;  മായാവതി ദേശീയ ചിഹ്നമാണ്; രാഷ്ട്രീയപോരുണ്ടെങ്കിലും രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സംഭാവനകളെ മാനിക്കാതെ വയ്യ; മോദിയെ ഇകഴ്‌ത്തിയും മായാവതിയെയും ബിഎസ്‌പിയെയും വാഴ്‌ത്തിയും അടുപ്പിച്ചും രാഹുൽ ഗാന്ധി എൻഡിടിവിയിൽ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരന്തരമായ വാക്‌പോരിലാണ്. രാഹുലിന്റെ പിതാവ് രാജീവ് ഗന്ധിയെ ഒന്നാം നമ്പർ അഴിമതിക്കാരൻ എന്നുവരെ മോദി അധിക്ഷേപിച്ചു. പതിവുപോലെ മോദിയോട് തനിക്ക് സ്‌നേഹം മാത്രമെന്ന് രാഹുൽ കൗശലത്തോടെ മറുപടി പറയുകയും ചെയ്തു. എൻഡി ടിവിയുടെ രവീഷ് കുമാറുമായി മധ്യപ്രദേശിലെ ഷാജാപൂരിൽ വച്ച് സംസാരിച്ചപ്പോഴും മോദിയെയും ഭരണത്തെയും കുറിച്ച് ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തി. മായാവതിയെ നന്നായി വാഴ്‌ത്തി, തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന് ഒരുപാലം തുറക്കുകയും ചെയ്തു.

'എല്ലാവരിൽ നിന്നും ഞാൻ കാര്യങ്ങൾ പഠിക്കാറുണ്ട്. മോദി, ബിജെപി, ആർഎസ്എസ്. എങ്ങനെ നാടുഭരിക്കരുതെന്ന് മോദിജി എന്നെ പഠിപ്പിച്ചു. രാജ്യത്തെ ജനങ്ങൾക്ക് പറയാനുള്ളത് എന്തെന്ന് കേൾക്കാതെ, ഭരണം നന്നായി നടത്താനാവില്ല', രാഹുൽ പറഞ്ഞു. മന്മോഹൻ സിങ്ങിനെയും മോദിയെയും രാഹുൽ താരതമ്യം ചെയ്തു. മോദിയുടെ വിചാരം പ്രസംഗിക്കുന്നതും പ്രസ്താവനകൾ പറയുന്നതുമാണ് പ്രധാനമന്ത്രിയുടെ ജോലി എന്നാണ്. തന്ത്രപരമായി ചിന്തിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ജോലി. ജോലിയിലും അതുകാണാനില്ല. മന്മോഹൻ സിങ്ങിനെ നോക്കൂ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സൂക്ഷ്മമായി തന്ത്രപരമായി അദ്ദേഹം മെച്ചപ്പെടുത്തി. 90 കളിൽ മന്മോഹൻ സിങ് ചെയ്തത് അത്തരത്തിലൊരും മികച്ച ആലോചനയുടെ ഫലമാണ്.

മോദി രാജ്യത്ത് വെറുപ്പ് നിറയ്ക്കുകയാണ്. ജനങ്ങളെ കേൾക്കാതെ ഭരിക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ലരീതിയിൽ ഭരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആർക്കും മോദിയെ തോൽപ്പിക്കാനാകില്ലെന്ന് അഞ്ചുവർഷം മുമ്പുവരെ ചിലർ റഞ്ഞിരുന്നു. പക്ഷേ, ഞങ്ങൾ പിൻവാങ്ങിയില്ല. പാർലമെന്റിലും പുറത്തും ഞങ്ങളുടെ പോരാട്ടം തുടർന്നു. മോദി വിജയിക്കുമെന്ന് ഇപ്പോൾ ആരും പറയുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. പൊതുപരിപാടികളിൽ സ്‌നേഹത്തോടെ സംസാരിച്ചാലും അദ്ദേഹം മറുപടി നൽകാറില്ല. സ്‌നേഹംകൊണ്ടു നിറഞ്ഞ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ബിജെപിയും ആർ.എസ്.എസുമായി കോൺഗ്രസ് ആശയപരമായ പോരാട്ടമാണു നടത്തുന്നതെന്നും രാഹുൽ അഭിമുഖത്തിൽ പറഞ്ഞു. ആർബിഐയെ അവഗണിച്ചാണു നോട്ടുനിരോധനം നടപ്പാക്കിയത്. രാജ്യത്തെ അധീനതയിലാക്കാൻ ഒരു ശക്തി ശ്രമിക്കുന്നതായി പ്രചാരണത്തിനെത്തുന്ന എല്ലായിടത്തും ആളുകൾ പറയുന്നു. നെഹ്റുവിനെക്കുറിച്ചും ഇന്ദിര ഗാന്ധിയെക്കുറിച്ചും രാജീവ് ഗാന്ധിയെക്കുറിച്ചും മോദി സംസാരിക്കുന്നു. പക്ഷേ സത്യമെന്താണെന്ന് എനിക്കറിയാം. മോദി പ്രചരിപ്പിക്കുന്ന നുണകളെക്കുറിച്ചും അറിയാം. മെയ്‌ 23 ആകുന്നതോടെ എല്ലാം വ്യക്തമാകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി എന്ന സ്വത്വത്തെ തനിക്ക് ഉപേക്ഷിക്കണം. ഉദാഹരണത്തിന് ഒരുകർഷകന്റെ വീട്ടിൽ പോകുമ്പോൾ അയാളുടെ കാഴ്ചപ്പാട് എനിക്ക് പൂർണമായി ഗ്രഹിക്കാൻ കഴിയണം, അദ്ദഹം അഭിമുഖത്തിൽ പറഞ്ഞു. ബിഎസ്‌പി നേതാവ് മായാവതിയെ വാഴ്‌ത്താനും രാഹുൽ മറന്നില്ല. മായാവതി ചില വിമർശനങ്ങൾ കോൺഗ്രസിന് നേരേ അഴിച്ചുവിട്ടെങ്കിലും അതൊന്നും സാരമാക്കുന്നില്ല എന്ന മട്ടിലായിരുന്നു പ്രതികരണം.

മായാവതി ദേശീയ ചിഹ്നമാണ്. അവർ ഞങ്ങളുടെ പാർട്ടിയിൽ നിന്നല്ലായിരിക്കാം. എന്നാൽ, ബിഎസ്‌പി വഴി അവർ രാജ്യത്തിന് ഒരുസന്ദേശം നൽകിയിരിക്കുന്നു. ഞാൻ വരെ ബഹുമാനിക്കുന്നു, സ്‌നേഹിക്കുന്നു. കോൺ്ഗ്രസ് ആശയങ്ങൾക്ക് വേണ്ടി ഞാൻ നിൽക്കുമ്പോൾ തീർച്ചയായും രാഷ്ട്രീയപോര് ഉണ്ടാവാം. എന്നാൽ, രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സംഭാവനകളെ മാനിക്കാതെ വയ്യ.

അതേസമയം, ഇന്നും മായാവതി കോൺഗ്രസിനെ വെറുതെ വിട്ടില്ല ഏപ്രിൽ 26ന് രാജസ്ഥാനിൽ ഉണ്ടായ കൂട്ടബലാത്സംഗം എടുത്തുപറഞ്ഞ അവർ കോൺഗ്രസിനെ നിർത്തിപൊരിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കഴിയും വരെ അവർ സംഭവം ഒതുക്കി വച്ചു. ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് കഴിയും വരെ. സുപ്രീം കോടതി കോൺഗ്രസ് സർക്കാരിനെതിരെ നടപടി എടുക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. കോൺഗ്രസിൽ നിന്ന് അകലം പാലിക്കുകയാണെങ്കിലും, സമാജ് വാദി പാർട്ടിയുമായി ചേർന്ന് ബിഎസ്‌പിയെ യുപിയിൽ ഉപയോഗിക്കുകയാണെന്ന മോദിയുടെ പരാമർശത്തിന് മായാവതി ചുട്ട മറുപടി നൽകിയിരുന്നു. യുപിയിലെ സഖ്യത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും അമേഠിയിലും, റായ്ബറേലിയിലും മുന്നണി വോട്ട് അവർ ഉറപ്പാക്കി. ഇരുമണ്ഡലങ്ങളിലും സഖ്യം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP