Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട്ടിൽ നാലുലക്ഷത്തിൽപരം വോട്ടിന് ജയിച്ച രാഹുൽ ഗാന്ധി അമേഠിയിൽ 44082 വോട്ടുകൾക്ക് പരാജയപ്പെട്ടു; 2014-ലെ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരമായി സ്മൃതിയുടെ അമേഠിയിലെ വിജയം; ഹിന്ദുവോട്ടുകളുടെ എകീകരണവും മണ്ഡലത്തിന്റെ പൊതു പിന്നോക്കാവസ്ഥയും തിരിച്ചിടിയായി; ഗാന്ധി കുടുംബം പതിറ്റാണ്ടുകളായി കുത്തകയാക്കിവെച്ച മണ്ഡലത്തിലെ തോൽവിയിൽ ഞെട്ടി കോൺഗ്രസ്; അമേഠിയിലെ തോൽവി കോൺഗ്രസിനുണ്ടാക്കിയത് നാണക്കേടും നടുക്കവും

വയനാട്ടിൽ നാലുലക്ഷത്തിൽപരം വോട്ടിന് ജയിച്ച രാഹുൽ ഗാന്ധി അമേഠിയിൽ 44082 വോട്ടുകൾക്ക് പരാജയപ്പെട്ടു; 2014-ലെ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരമായി സ്മൃതിയുടെ അമേഠിയിലെ വിജയം; ഹിന്ദുവോട്ടുകളുടെ എകീകരണവും മണ്ഡലത്തിന്റെ പൊതു പിന്നോക്കാവസ്ഥയും തിരിച്ചിടിയായി; ഗാന്ധി കുടുംബം പതിറ്റാണ്ടുകളായി കുത്തകയാക്കിവെച്ച മണ്ഡലത്തിലെ തോൽവിയിൽ ഞെട്ടി കോൺഗ്രസ്; അമേഠിയിലെ തോൽവി കോൺഗ്രസിനുണ്ടാക്കിയത് നാണക്കേടും നടുക്കവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പതിറ്റാണ്ടുകളായി തങ്ങൾ ഗാന്ധി കുടുംബം കൈവശം വെച്ചുപോന്ന അമേഠി മണ്ഡലം കൈവിട്ടുപോയതിന്റെ നാണക്കേടിലും നടുക്കത്തിലുമാണ് കോൺഗ്രസ് നേതൃത്വം. വയനാട്ടിൽ വയനാട്ടിൽ നാലുലക്ഷത്തിൽപരം വോട്ടിന് ജയിച്ച രാഹുൽ ഗാന്ധി അമേഠിയിൽ 44082 വോട്ടുകൾക്കാണ് ബിജെപിയിലെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടത്. വയനാട്ടിലെ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ എല്ലാ ശോഭകളും കെടുത്തിക്കളയുന്ന രീതിയിലാണ് അമേഠിയിലെ ഫലം വന്നത്.

ഏറെ രാഷ്ട്രീയ ശ്രദ്ധയാകർഷിച്ച മണ്ഡലമായിരുന്നു ഉത്തർപ്രദേശിലെ അമേഠി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനിയോട് 44082 വോട്ടുകൾക്കാാണ്് പരാജയപ്പെട്ടത്. 2014-ലെ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരമായി സ്മൃതിയുടെ അമേഠിയിലെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നില മാറിമറിഞ്ഞ അമേഠിയിൽ അഞ്ചാം റൗണ്ടിനുശേഷം സ്മൃതി ഇറാനി സ്ഥിരമായ ലീഡ് നിലനിർത്തുകയായിരുന്നു.

2004 മുതൽ അമേഠിയെ പ്രതിനിധീകരിക്കുന്നത് രാഹുലാണ്. കഴിഞ്ഞ മൂന്ന് തവണയും എതിരാളികളേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ രാഹുൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പരാജയം എന്താണെന്നറിഞ്ഞു. ജനങ്ങൾക്കു മുന്നിൽ 'ന്യായ്' പോലെയുള്ള പദ്ധതികൾ അവതരിപ്പിച്ചിട്ടും സ്വന്തം സഹോദരി പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കിയിട്ടും പരാജയത്തിൽ നിന്നു രക്ഷ നേടാൻ രാഹുലിനായില്ല. കേരളത്തിൽ വയനാട് എന്ന സുരക്ഷിത മണ്ഡലമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ രാഹുൽ ഗാന്ധിക്ക് മുൻപിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വാതിൽ തന്നെ കൊട്ടിയടക്കപ്പെടുമായിരുന്നു.നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന ജനഹിതം മാനിക്കുന്നുവെന്നും ഒപ്പം അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നുവെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഒപ്പം സ്മൃതി ഇറാനിക്ക് അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.

രാഹുലിന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ്ഗാന്ധിയുടെ കാലം തൊട്ട് ഗാന്ധി കുടുംബത്തിന്റെ കുത്തകയായ മണ്ഡലത്തിലെ തോൽവിക്ക് പ്രധാനകാരണമായി പറയപ്പെടുന്നത്, ഉത്തരേന്ത്യയാകെ അലയടിച്ച ഹിന്ദുവോട്ടുകളുടെ ഏകീകരണവും, മണ്ഡലത്തിലെ പൊതു പിന്നോക്കാവസ്ഥയുമാണ്. ഇത്രയും കാലം ഗാന്ധി കുടുംബം ഭരിച്ചിട്ടും ഈ നാട്ടുകാർ എന്തുനേടിയെന്ന് ചോദിച്ചാണ് സ്മൃതി ഇറാനി വോട്ടു പടിച്ചത്. ഇതിനിടെ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാൻ എത്തിയതും പ്രശ്നം സങ്കീർണ്ണമാക്കി.

സ്മൃതി ഇറാനിയെ പേടിച്ചോടിയെന്നും മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് മൽസരിച്ചുവെന്നതും ശരിക്ക് മുതലെടുത്ത് മുസ്ലിം വെറിയിലൂടെ ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കാനുള്ള സംഘപരിവാർ തന്ത്രവും ഇവിടെ ഫലം കണ്ടു. പക്ഷേ ഈ തോൽവി കോൺഗ്രസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. എസ്‌പി-ബിഎസ്‌പി മഹാസഖ്യംപോലും ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. അരലക്ഷം വോട്ടിനെങ്കിലും രാഹുൽ ജയിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ അവസാന നിമിഷം വരെയും പറഞ്ഞുകൊണ്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP