Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരി നമ്പൂതിരിയുടെ പുത്തൻ തലമുറ ശുംഭന്മാർ നമുക്ക് ചുറ്റുമുണ്ട്; കാല ക്രമത്തിൽ അവർക്ക് നീളം കുറഞ്ഞെന്നു മാത്രം; തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങൾ കാണും പ്രചരിപ്പിക്കും; ഒടുവിൽ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും: അരൂരിലെ ജി സുധാകരന്റെ 'പൂതനയെ' ചർച്ചയാക്കാൻ കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നത് കായംകുളം എംഎൽഎയുടെ പഴയ പോസ്റ്റ്: പ്രതിഭാ ഹരിയുടെ വേദന വീണ്ടും ചർച്ചയാകുമ്പോൾ

ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരി നമ്പൂതിരിയുടെ പുത്തൻ തലമുറ ശുംഭന്മാർ നമുക്ക് ചുറ്റുമുണ്ട്; കാല ക്രമത്തിൽ അവർക്ക് നീളം കുറഞ്ഞെന്നു മാത്രം; തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങൾ കാണും പ്രചരിപ്പിക്കും; ഒടുവിൽ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും: അരൂരിലെ ജി സുധാകരന്റെ 'പൂതനയെ' ചർച്ചയാക്കാൻ കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നത് കായംകുളം എംഎൽഎയുടെ പഴയ പോസ്റ്റ്: പ്രതിഭാ ഹരിയുടെ വേദന വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ പൂതനാ പരാമർശം അരൂരിൽ ചൂടേറിയ ചർച്ചയാകുന്നു. സുധാകരന്റെ പ്രസ്താവന സ്ത്രീ വിരുദ്ധമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. സുധാകരന് തന്നെ ചെറുപ്പം മുതലേ അറിയാവുന്നതാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ അതിയായ ദുഃഖമുണ്ടെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. കൂടുതൽ നടപടികൾ യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് ചെയ്യുമെന്നും ഷാനിമോൾ പറഞ്ഞു. അതിനിടെ കായംകുളം എംഎൽഎ പ്രതിഭാ ഹരിയുടെ പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചയാക്കി സിപിഎമ്മിനെ കൂടുതൽ കുരുക്കിലേക്ക് വിടാനാണ് കോൺഗ്രസിന്റെ ശ്രമം. 2016ൽ പ്രതിഭാ ഹരി എഴുതിയ ഫെയ്‌സ് ബുക്ക് കുറിപ്പ് വീണ്ടും വ്യാപകമായി പ്രചരിപ്പിക്കുകയാണ് സിപിഎം.

പൂതന പരമാർശത്തെ അതിശക്തമായി ഷാനി മോളും എതിർത്തിട്ടുണ്ട്. 'പൊതു ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു പരാമർശം കേൾക്കുന്നത്. എനിക്ക് അതിൽ അതിയായ ദുഃഖവും ഉണ്ട്.വളരെ നിന്ദ്യവും നീചവുമായിട്ടുള്ള പദപ്രയോഗമാണ് മന്ത്രി ജി സുധാകരൻ നടത്തിയിട്ടുള്ളത്. വളരെ ചെറുപ്പകാലം മുതൽ തന്നെ എന്നെ അറിയാവുന്ന ആളാണ് അദ്ദേഹം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നിലപാടുകളിലുള്ള ശക്തമായ പ്രതിഷേധവും കൂടി ഞാൻ അറിയിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഡിഎഫ് നേതൃത്വം പ്രതികരിക്കട്ടേ എന്നാണ് എന്റെ നിലപാട്'- ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ഷാനിമോൾക്കെതിരായ പരാമർശത്തിനെതിരെ മഹിളാ കോൺഗ്രസും രംഗത്തെത്തി. സുധാകരൻ മാപ്പ് പറയണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ആവശ്യപ്പെട്ടു. ഇടത് പക്ഷം മുമ്പും കോൺഗ്രസ് വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ സമാന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സുധാകരന്റേത് സവർണ മേധാവിത്വമെന്നും ലതിക സുഭാഷ് വ്യക്തമാക്കി. ജി സുധാകരന്റെ പൂതന പരാമർശത്തിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രം?ഗത്തെത്തി. തീർത്തും സ്ത്രീ വിരുദ്ധ പരാമർശമാണ് സുധാകരൻ നടത്തിയതെന്നും രമ്യ ഹരിദാസിനെതിരെയും സിപിഎം തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനിടെയാണ് സിപിഎമ്മിലെ സ്ത്രീ വിരുദ്ധത ചർച്ചയാക്കാൻ പ്രതിഭാ ഹരിയുടെ പോസ്റ്റ് കോൺഗ്രസുകാർ ചർച്ചയാക്കുന്നത്.

പ്രതിഭാ ഹരി 2016 നവംബർ 22ന് ഫെയ്‌സ് ബുക്കിൽ കുറിച്ച കുറിപ്പാണ് ചർച്ചാവിഷയം. അന്ന് പ്രതിഭാ ഹരിക്കെതിരെ സിപിഎമ്മിൽ പല ആരോപണങ്ങളും ഉയർന്നു. ലെഗിൻസ് വിവാദവും ഇതിൽ ഉൾപ്പെടും. ഇതിന് പിന്നിൽ ആലപ്പുഴയിലെ സിപിഎം ഗ്രൂപ്പിസമാണെന്ന ആക്ഷേപവും ഉയർന്നു. ഇതിന്റെ പേരിൽ പല ചർച്ചകളും സജീവമായി. ഇത്തരത്തിൽ ഒരു പോസ്റ്റാണ് വീണ്ടും കോൺഗ്രസുകാർ ചർച്ചയ്ക്കുയർത്തുന്നത്. സിപിഎമ്മിലെ സ്ത്രീ വിരുദ്ധതയാണ് പ്രതിഭാ ഹരിയുടെ പോസ്റ്റിലുള്ളതെന്നാണ് കോൺഗ്രസുകാർ പറഞ്ഞു വയ്ക്കുന്നത്. ഇതിന്റെ തുടർച്ചയാണ് സുധാകരന്റെ പൂതന പരാമർശമെന്നാണ് ചർച്ചയിൽ ഉയർത്തുന്നത്.

പ്രതിഭാ ഹരിയുടെ പഴയ പോസ്റ്റ് ഇങ്ങനെ

'ഓർക്കുക വല്ലപ്പോഴും '.... ടോൾസ്റ്റോയിയുടെ ഒരു കഥയുടെ ശീർഷകം ഓർക്കുന്നു.. 'God sees the truth; but wait..' സ്ത്രീകളെ വേട്ടയാടാൻ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ;രസമുണ്ട് പറഞ്ഞ് ചിരിക്കാൻ, ആക്ഷേപിക്കാൻ, സ്വഭാവഹത്യ നടത്താൻ.......... ............. പൊതുരംഗത്തെ സ്ത്രീകളെ പറ്റി പ്രത്യേകിച്ചും .. അവർ പൊതുവഴിയിലെ ചെണ്ട പോലെ..... ......... കൊട്ടി ആഘോഷിക്കുന്നതിന് മുൻപ് ഒന്നോർത്തോളൂ... കണ്ണുകൾ അടച്ച് ... നിങ്ങളുടെ അമ്മയും, ഭാര്യയും ,സഹോദരിയും, സ്‌നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്ര വേദനയിൽ നെഞ്ചുപൊട്ടി നിങ്ങൾ കാണാതെയോ കണ്ടോ ഒരിക്കൽ കരഞ്ഞിട്ടുണ്ടാക്കും.; ഓർമ്മയിലുണ്ടോ ആ രംഗം? സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല;രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓർമ്മ വേണം; ഓർക്കുക വല്ലപ്പോഴും...

കാമ കഴുതകൾ കരഞ്ഞുകൊണ്ട് ജീവിക്കും;അതൊരു ജന്തു വിധി... ചിലപ്പോൾ, ഇതാവും വാർത്തക്കു പിന്നിലെ വാർത്ത.. ആ കരച്ചിലിനെ ചിലർ കവിതയെന്നും കരുതും ................... ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തൻ തലമുറ ശുംഭന്മാർ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തിൽ അവർക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങൾ കാണും;പ്രചരിപ്പിക്കും. ഒടുവിൽ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചർച്ചയാകുന്നതിന്റെ പൊരുൾ ഇത്ര മാത്രമെന്ന് ഓർക്കുക വല്ലപ്പോഴും....... തന്റേടമുള്ള പെണ്ണിന്റെ കൈ മുതൽ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്.

ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങൾ നീന്തി തളർന്ന വ രാ ണ് എന്റെ സ്‌നേഹിതർ.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാർ....................സൂരി നമ്പൂതിരിയുടെ കണ്ണുകൾ സ് ത്രീ യുടെ വസ്ത്രത്തിൽ ഉടക്കി നിൽക്കും. അയയിൽ കഴുകി വിരിക്കാൻ പോലും അവർ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?............................. ധീരൻ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു... അനുനിമിഷം മരിക്കേണ്ടവർ നമ്മൾ അല്ല ........ കണ്ണുനീരിന് രക്തത്തിന്റെ നിറം.,,,,,.. രക്തത്തിന്റെ രുചി..........:........ ഓർക്കുക വല്ലപ്പോഴും.,,,,

അതേസമയം, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി. സുധാകരൻ രംഗത്തെത്തി. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്ന് മന്ത്രി പറഞ്ഞു. ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. അടുക്കളയിൽ കയറിയല്ല വാർത്ത എടുക്കേണ്ടതെന്നും ജി സുധാകരൻ പറഞ്ഞു. പത്രക്കാർ പല കാര്യങ്ങളിലും കുഴലൂത്ത് നടത്തുകയാണെന്നും ആലപ്പുഴ ബൈപാസ്സ് വാർത്തകൾ ഇതിനു ഉദാഹരണമാണെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞ് സർക്കാർ ചെലവിൽ വനിതാ മതിൽ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി സുധാകരന്റെ അരൂരിലെ വനിതാ സ്ഥാനാർത്ഥിക്ക് എതിരെയുള്ള 'പൂതന' പ്രയോഗം സിപിഎമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്നായിരുന്നു കാൺ?ഗ്രസ് നേതാവ് വി എം സുധീരൻ പറഞ്ഞത്. ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരൻ പറഞ്ഞിരുന്നു. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി സുധാകരൻ ആരോപിച്ചു. മന്ത്രിക്കതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷിന് യുഡിഎഫ് പരാതി നൽകി. റോഡ് നിർമ്മാണം തടസപ്പെടുത്തിയതിന് സ്ഥാനാർത്ഥിക്കെതിരായ കേസിന് പിന്നാലെ മന്ത്രിയുടെ വിവാദ പരാമർശവും കോൺഗ്രസിന് പ്രചാരണരംഗത്ത് വീണുകിട്ടിയ ആയുധമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP