Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂരിലേക്ക് തുഷാറിനെ സ്വാഗതം ചെയ്ത് നഗരത്തിൽ പോസ്റ്ററുകൾ; താമര ചിഹ്നം വരച്ച് ബിഡിജെഎസിന് പണി കൊടുത്ത ബിജെപിക്കാർക്ക് ബിഡിജെഎസ് കൊടുത്ത പണിയാണ് പോസ്റ്ററെന്ന് ജനസംസാരം; ബിജെപി പാലം വലിക്കാനും സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ തീരുമാനം പ്രഖ്യാപിക്കാതെ തുഷാർ

തൃശൂരിലേക്ക് തുഷാറിനെ സ്വാഗതം ചെയ്ത് നഗരത്തിൽ പോസ്റ്ററുകൾ; താമര ചിഹ്നം വരച്ച് ബിഡിജെഎസിന് പണി കൊടുത്ത ബിജെപിക്കാർക്ക് ബിഡിജെഎസ് കൊടുത്ത പണിയാണ് പോസ്റ്ററെന്ന് ജനസംസാരം; ബിജെപി പാലം വലിക്കാനും സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ തീരുമാനം പ്രഖ്യാപിക്കാതെ തുഷാർ

കെ.എം. അക്‌ബർ

തൃശൂർ: ശക്തന്റെ തട്ടകത്തിലേക്ക് തുഷാർ വെള്ളാപ്പള്ളിയെ സ്വാഗതം ചെയ്ത് വ്യാപക പോസ്റ്റർ പ്രചാരണം. തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് തുഷാർ വെള്ളാപ്പള്ളിക്ക് സ്വാഗതവുമായി ബഹുവർണ്ണ പോസ്റ്റുകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. ആരുടേതാണെന്ന് വ്യക്തമാക്കാതെയുള്ളതാണ് പോസ്റ്ററുകളെങ്കിലും ഇതിനു പിന്നിൽ ബിഡിജെഎസ് പ്രവർത്തകർ തന്നേയാണെന്നാണ് ബിജെപിയുടെ കണക്കു കൂട്ടൽ. പത്തനംതിട്ടയിൽ സസ്പെൻസ് നിറുത്തിയ സ്ഥാനാർത്ഥി പട്ടികയിൽ കെ സുരേന്ദ്രനെ തൃശൂരിൽ ഇപ്പോഴും ബിജെപി പ്രവർത്തകർ പ്രതീക്ഷിച്ചിരിക്കെയാണ് പോസ്റ്റർ പ്രചാരണം.

തൃശൂരിൽ സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ ബിജെപി-ബിഡിജെഎസ് ചർച്ച നടന്നു കൊണ്ടിരിക്കെ താമര ചിഹ്നം വരച്ച് ബിഡിജെഎസിന് പണി കൊടുത്ത ബിജെപിക്കാർക്ക് അതേ നാണയത്തിൽ തന്നേയാണ് ഇപ്പോൾ ബിഡിജെഎസ് പണി കൊടുത്തതെന്നാണ് ജനങ്ങൾക്കിടയിലെ സംസാരം. എൻഡിഎ മുന്നണിയിൽ ബിഡിജെഎസിന് തൃശൂർ അനുവദിച്ചിട്ടുണ്ടെങ്കിലും ബിജെപി പാലം വലിക്കുമെന്ന് കണക്കുക്കൂട്ടലിൽ തൃശൂരിൽ സ്ഥാനാർത്ഥിയാവാൻ തുഷാർ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിവരം. തുഷാർ മൽസരിക്കമമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് തൃശൂർ സീറ്റ് കിട്ടിയാൽ മാത്രമേ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് തുഷാർ നേരത്തെ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ തൃശൂർ ബിഡിജെഎസിന് വിട്ടു നൽകിയത്. എന്നാൽ, കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ബിജെപിയുടെ ജില്ലാ നേതൃത്വത്തെ നീരസപ്പെടുത്തി. കെ സുരേന്ദ്രൻ തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായകുമെന്ന വിശ്വാസത്തിൽ മണ്ഡലത്തിലെ ചുവരായ ചുവരുകളിലെല്ലാം ബിജെപി പ്രവർത്തകർ സ്ഥാനാർത്ഥിയുടെ പേരെഴുതാതെ താമര ചിഹ്നം വരച്ചിട്ടതിനിടയിലാണ് സീറ്റ് ബിഡിജെഎസിന് വിട്ടു നൽകുന്ന കാര്യം കേന്ദ്ര കമ്മിറ്റി അറിയിച്ചത്.

ഇതോടെ ബിജെപിക്കാർ പ്രചാരണമെല്ലാം അവസാനിപ്പിച്ചു. സീറ്റ് പിടിച്ചെടുക്കാൻ ജില്ലയിലെ ബിജെപി-ബിഡിജെഎസ് നേതൃത്വങ്ങൾ തമ്മിൽ പണി തുടങ്ങുകയും ചെയ്തിരുന്നു. ജില്ലയിലെ ബിജെപി നേതൃത്വത്തിന്റെ പിന്തുണയില്ലാതെ തൃശൂരിൽ മൽസരിക്കുന്നത് ആത്മഹത്യാപരമാവുമെന്നാണ് തുഷാറിന്റെ കണക്കുകൂട്ടൽ. കൂടാതെ താൻ സ്ഥാനാർത്ഥിയാവുന്നതിനെ പിതാവ് കൂടിയായ വെള്ളാപ്പള്ളി നടേശൻ ആദ്യം എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിനു പുറമെ, തൃശൂരിൽ ബിജെപി പാലം വലിക്കാനും സാധ്യതയുണ്ടെന്ന് തുഷാർ കണക്കുകൂട്ടുന്നു.

ബിജെപി ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കിയ ശേഷം മാത്രം മൽസരിക്കുന്ന കാര്യം ഉറപ്പിക്കാമെന്നാണ് തുഷാർ ബിജെപി കേന്ദ്ര കമ്മിറ്റിയെ അറിയിച്ചിട്ടുള്ളതെന്നാണ് വിവരം. തുഷാർ തീരുമാനം പ്രഖ്യാപിക്കാതെ വന്നതോടെ ബിജെപി പത്തനംതിട്ട സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരിക്കയാണ്. തുഷാർ മൽസരിക്കുന്നില്ലെങ്കിൽ തൃശൂരിൽ സുരേന്ദ്രന് സാധ്യതയുണ്ടെന്ന വിശ്വാസത്തിലാണ് ജില്ലയിലെ ബിജെപി നേതൃത്വം. എൽഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഏറെ മുന്നോട്ടു പോയിട്ടും ചിഹ്നം ഉറപ്പിക്കാനാവാത്ത നിലയിലാണ് എൻഡിഎ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP