Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ പ്രതികരണവുമായി പ്രധാനമന്ത്രി; ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; 'വിജയവും പരാജയവും ജീവിതത്തിലെ അവിഭാജ്യ ഘടകമെന്നും പ്രധാനമന്ത്രി; കോൺഗ്രസിനെ അവരുടെ വിജയത്തിൽ അഭിനന്ദിക്കുന്നു; ഇന്നത്തെ ഫലം ജനങ്ങളെ കൂടുതൽ സേവിക്കുന്നതിനും ഇന്ത്യയുടെ വികസനത്തിനായി കഠിന പ്രയത്നം നടത്തുന്നതിനുമായി കാണുന്നുവെന്നും നരേന്ദ്ര മോദി

ഒടുവിൽ പ്രതികരണവുമായി പ്രധാനമന്ത്രി; ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; 'വിജയവും പരാജയവും ജീവിതത്തിലെ അവിഭാജ്യ ഘടകമെന്നും പ്രധാനമന്ത്രി; കോൺഗ്രസിനെ അവരുടെ വിജയത്തിൽ അഭിനന്ദിക്കുന്നു; ഇന്നത്തെ ഫലം ജനങ്ങളെ കൂടുതൽ സേവിക്കുന്നതിനും ഇന്ത്യയുടെ വികസനത്തിനായി കഠിന പ്രയത്നം നടത്തുന്നതിനുമായി കാണുന്നുവെന്നും നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

ന്യഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത ആഘാതത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മോദി ജയവും തോൽവിയും ജീവിതത്തിന്റെ അവിഭാജ്യ ഘടകാമാണെന്നും ട്വീറ്റിലൂടെ അറിയിച്ചു.മൂന്ന് ട്വീറ്റുകളിലായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാവിലെ പാർലമെന്റ് സമ്മേളനത്തിന് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

നിങ്ങളെ ഇതുവരെ സേവിക്കാൻ അവസരം നൽകിയതിന് ഛത്തീസ്‌ഗഢിലേയും മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ജനങ്ങളോട് നന്ദി അറിയിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി ഈ സംസ്ഥാനങ്ങളിൽ അക്ഷീണമായാണ് ബിജെപി സർക്കാരുകൾ പ്രവർത്തിച്ചിരുന്നത്. കാൺഗ്രസിനെ അവരുടെ വിജയത്തിൽ അഭിനന്ദിക്കുന്നു.ഒപ്പം തെലങ്കാനയിൽ വൻ വിജയം നേടിയ ചന്ദ്രശേഖര റാവുവിനേയും മിസോറാമിൽ ഹൃദ്യമായ വിജയം നേടിയ എംഎൻഎഫിനേയും അഭിനന്ദിക്കുന്നു.

തിരഞ്ഞെടുപ്പിൽ രാപകലില്ലാതെ ബിജെപിക്കായി പ്രവർത്തിച്ച പ്രവർത്തകർക്കും നേതാക്കൾക്കും സല്യൂട്ട് നൽകുന്നു. വിജയവും തോൽവിയും ജീവതിത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നത്തെ ഫലം ജനങ്ങളെ കൂടുതൽ സേവിക്കുന്നതിനും ഇന്ത്യയുടെ വികസനത്തിനായി കഠിന പ്രയത്നം നടത്തുന്നതിനും ഞങ്ങളെ ദൃഢരാക്കിമാറ്റുമെന്നും മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP