Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരുടെയും മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിയവരല്ല ജനങ്ങൾ.. അവർക്ക് സ്വന്തമായ അഭിപ്രായമുണ്ട് എന്നാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്; മതനിരപേക്ഷ രാഷ്ട്രീയം മേൽക്കോയ്മ നേടുന്നതാണ് കാണുന്നത്; സമുദായ നേതാക്കന്മാരെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; അധികാരത്തിലെത്തുമ്പോൾ 91 എംഎൽഎമാർ ഇപ്പോൾ 93 ആയത് എൽഡിഎഫിന്റെ ജനപിന്തുണ വർദ്ധിച്ചന്ന് വ്യക്തമെന്നും പിണറായി

ആരുടെയും മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിയവരല്ല ജനങ്ങൾ.. അവർക്ക് സ്വന്തമായ അഭിപ്രായമുണ്ട് എന്നാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്; മതനിരപേക്ഷ രാഷ്ട്രീയം മേൽക്കോയ്മ നേടുന്നതാണ് കാണുന്നത്; സമുദായ നേതാക്കന്മാരെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; അധികാരത്തിലെത്തുമ്പോൾ 91 എംഎൽഎമാർ ഇപ്പോൾ 93 ആയത് എൽഡിഎഫിന്റെ ജനപിന്തുണ വർദ്ധിച്ചന്ന് വ്യക്തമെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ മതനിരപേക്ഷ രാഷ്ട്രീയം വർഗീയതക്കെതിരെ വിജയം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയേയും അവരുടെ വർഗീയ രാഷ്ട്രീയത്തേയും ജനം തള്ളികളഞ്ഞു. നേട്ടമുണ്ടാക്കുമെന്ന് ബിജെപി അവകാശപ്പെട്ട വട്ടിയൂർക്കാവിൽ അവർക്ക് ചലനം സൃഷ്ടിക്കാൻ പോലും കഴിഞ്ഞില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാസൂചകമാണ്. തെരഞ്ഞെടുപ്പുകളിൽ യുവജനങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. എൽ.ഡി.എഫിന്റെ ജനകീയ അടിത്തറയും പിന്തുണയും കൂടിയെന്നും പിണറായി വ്യക്തമാക്കി. ആറിൽ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും വിജയിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞുവെന്നും പിണറായി കൂട്ടിച്ചേർത്തു.

സർക്കാർ അധികാരത്തിൽ വരുമ്പോൾ 91 എംഎൽഎമാരായിരുന്നത് 93 ആയെന്നും 2016ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ എൽഡിഎഫിന്റെ ജനകീയാടിത്തറയും ജനപിന്തുണയും വർധിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമത സങ്കുചിത ശക്തികൾക്ക് സംസ്ഥാനത്ത് വേരോട്ടമില്ല. ആ ശക്തികൾക്കെതിരേ മതനിരപേക്ഷ രാഷ്ട്രീയം മേൽക്കോയ്മ നേടുന്നതാണ് തിരഞ്ഞെടുപ്പിൽ കാണുന്നത്. ആരുടെയും മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിയവരല്ല ജനങ്ങൾ. അവർക്ക് സ്വന്തമായ അഭിപ്രായമുണ്ട് എന്നാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻഎസ്എസ് അടക്കമുള്ള സമുദായ നേതാക്കളുടെ തെരഞ്ഞെടുപ്പിനെ വിമർശിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്.

'എല്ലാ ഉപതിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞടുപ്പുമായി താരത്യം ചെയ്യുമ്പോഴും എൽഡിഎഫിന്റെ വോട്ട് വർധിപ്പിക്കാനായി. ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ജനം തരുന്ന ഉറച്ച പിന്തുണയാണ്. നമ്മുടെ സംസ്ഥാനത്ത് ഒരു വേർതിരിവുകൾക്കും സ്ഥാനമില്ലെന്ന് തെളിഞ്ഞു. ജാതിമത സങ്കുചിത ശക്തികൾക്ക് സംസ്ഥാനത്ത് വേരോട്ടമില്ലെന്നും ആ ശക്തികൾക്കെതിരേ മതനിരപേക്ഷ രാഷ്ട്രീയം മേൽക്കോയ്മ നേടുന്നുവെന്നും വർഗ്ഗീയതയുടെ വിഷവിത്തുകൾ മണ്ണിൽ കാണില്ലെന്നും തിരഞ്ഞെടുപ്പ് വിജയം കാണിക്കുന്നു. - മുഖ്യമന്ത്രി പറഞ്ഞു.

പാല ആവർത്തിക്കും എന്നാണ് ഞങ്ങൾ പറഞ്ഞത് . അത് തന്നെയാണ് സംഭവിച്ചത്. വട്ടിയൂർകാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി നേടിയ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി എന്തെന്ന ദിശാ സൂചകമാവുകയാണ്. 2016 നിയമസഭ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായ മണ്ഡലമാണിത്. ഇവിടെയാണ് എൽഡിഎഫിന് ആരെയും ആശ്ചര്യപ്പെടുത്തുന്ന കുതിപ്പ് നേടാനായത്. യുഡിഎഫ് ബിജെപി ശക്തി കേന്ദ്രങ്ങളിൽ പോലും നല്ല ലീഡ് നേടിയാണ് വികെ പ്രശാന്ത് വിജയിച്ചത്.

ബിജെപിയെയും അവരുടെ വർഗ്ഗീയ അജണ്ടയെയും കേരളത്തിലെ ജനം തള്ളിക്കളഞ്ഞു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വട്ടിയൂർകാവിൽ രണ്ടാം സ്ഥാനത്തായിരുന്നു. ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. വട്ടിയൂർകാവിലായാലും കോന്നിയിലായാലും സീറ്റുപിടിക്കും എന്ന് പറഞ്ഞ ബിജെപിക്ക് ത്രികോണ മത്സരം പോലും കാഴ്ചവെക്കാനായില്ല. ഇപ്പോൾ എൽഡിഎഫ് സർക്കാർ മൂന്നരവർഷം ആവുകയാണ്. സർക്കാരിന്റെ നവകേരള നിർമ്മിതിക്കുള്ള പ്രവർത്തനങ്ങൾക്ക് ആവേശവും കരുത്തും നൽകുന്നതാണ് ജനവിധി. യഥാർഥത്തിൽ നമ്മുടെ സംസ്ഥാനത്ത് യുഡിഎഫ് അപ്രസക്തമാകുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. തിരഞ്ഞെടുപ്പ് പത്രികയിൽ എൽഡിഎഫ് പറഞ്ഞ 600 ഇനങ്ങളിൽ 560 ഓളം നടപ്പാക്കാനായി. 5വർഷം കൊണ്ട് നടപ്പാക്കേണ്ടത് നാല് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞതവണ യുഡിഎഫിന് വട്ടിയൂർക്കാവിൽ ഇടതുപക്ഷത്തേക്കാൾ 10881 വോട്ട് ലഭിച്ചു. ഇപ്പോൾ അത് മറികടന്ന് 14465 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ എൽഡിഎഫിന് സാധിച്ചു. കോന്നിയിൽ അടൂർപ്രകാശ് 20748 വോട്ടിനാണ് ജയിച്ചത്. അവിടെ ജനീഷ് കുമാർ 9953 വോട്ടിന് ജയിച്ചു. ബിജെപി സീറ്റുകൾ നേടും എന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയെയും അതിന്റെ വർഗീയ അജണ്ടകളെയും കേരളജനത തള്ളിക്കളഞ്ഞു എന്നാണ് ജനവിധി വ്യക്തമാക്കുന്നത്. വട്ടിയൂർക്കാവിൽ രണ്ടാമതുണ്ടായ അവർ ഇപ്പോൾ മൂന്നാമതായി. ഫലപ്രദമായൊരു ത്രികോണ മത്സരം നടത്താൻ പോലും അവർക്കായില്ല.

ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കൃത്രിമമായ ഒരു പ്രതീതി ഉണ്ടാക്കാനായി. എന്നാൽ അത് താൽക്കാലികം മാത്രമാണെന്ന് എൽഡിഎഫ് വ്യക്തമാക്കിയിരുന്നു. ശക്തമായി തിരിച്ചുവരുമെന്ന് അന്നുതന്നെ ഇടതുപക്ഷം പറഞ്ഞിരുന്നു. അതാണ് അക്ഷരം പ്രതി ശരിയായത് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. സർക്കാരിന്റെ നവകേരള നിർമ്മിതിക്കായുള്ള പ്രയത്‌നങ്ങൾക്ക് വിജയം കൂടുതൽ ആവേശം നൽകുന്നു. യുഡിഎഫിനെ അപ്രസക്തമാക്കുന്നതാണ് ജനവിധി. സ്ഥാനാർത്ഥി നിർണയത്തിലടക്കം പുറംകരാർ നടക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. 3673 വോട്ടുകൾക്കാണ് എറണാകുളത്ത് ഡിസിസി പ്രസിഡന്റുകൂടിയായ സ്ഥാനാർത്ഥി ജയിക്കുന്നത്. ജയിച്ചെങ്കിലും യുഡിഎഫിന് വൻവോട്ടുചോർച്ചയുണ്ടായി.

അഖിലേന്ത്യാ തലത്തിൽ ബിജെപിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ്. ഹരിയാനയിൽ അവരുടെ 'മിഷൻ 75' പദ്ധതി തകർന്നു. കേവലഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല. എക്സിറ്റ്പോളുകളെ അപ്രസക്തമാക്കി. ആർഎസ്എസ് നയിക്കുന്ന ബിജെപി കടുത്ത ജന രോഷത്തിന് വിധേയമാവുകയാണ്. എന്നാൽ കേരളത്തിൽ ഇടത്പക്ഷ സർക്കാരിനുള്ള ജനപിന്തുണയാണ് ജനം നൽകിയത്. സർക്കാർ എന്ന നിലയിൽ നൽകിയ വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കും. എല്ലാവിധ ദുഷ്പ്രചരണങ്ങളെയും തള്ളിക്കളഞ്ഞ് സർക്കാരിനും ഇടതുപക്ഷത്തിനും പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിജയികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP