Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടതിനെ പ്രതിപക്ഷ നേതാവ് തന്നെ നയിക്കും; വിഎസിനൊപ്പം പിണറായിയും സ്ഥാനാർത്ഥിയാകും; ഐസക്കും എളമരവും ഇപിയും ഗോവിന്ദൻ മാസ്റ്ററും ഗോദയിൽ എത്തും; കോടിയേരിയും ബേബിയും പി ജയരാജനും മൽസരിക്കില്ല; സിപിഎമ്മിലെ പ്രധാന നേതാക്കളുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായി

ഇടതിനെ പ്രതിപക്ഷ നേതാവ് തന്നെ നയിക്കും; വിഎസിനൊപ്പം പിണറായിയും സ്ഥാനാർത്ഥിയാകും; ഐസക്കും എളമരവും ഇപിയും ഗോവിന്ദൻ മാസ്റ്ററും ഗോദയിൽ എത്തും; കോടിയേരിയും ബേബിയും പി ജയരാജനും മൽസരിക്കില്ല; സിപിഎമ്മിലെ പ്രധാന നേതാക്കളുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായി

കെ.വി നിരഞ്ജൻ

കോഴിക്കോട്: പിണറായി വിജയൻ സ്ഥാനാർത്ഥിയാവുകയാണെങ്കിൽ താൻ മൽസരിക്കില്ല എന്ന മാദ്ധ്യമ വാർത്തകൾ അർഥശങ്കക്ക് ഇടയില്ലാത്ത വിധം വി എസ് അച്യുതാനന്ദൻ തള്ളിയയോടെ സിപിഎമ്മിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുന്നു. വി.എസും പിണറായിയും ഒരുപോലെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മൽസരിക്കുമെന്നാണ് സിപിഎമ്മിൽ ഉയർന്നുവരുന്ന ചർച്ചകൾ സൂചിപ്പിക്കുന്നത്.

ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി അടക്കമുള്ളവർ ഇതേ നിലപാടിൽ തന്നെയാണ്. ഒരിക്കൽകൂടി വി.എസിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായാൽ അത് ദേശീയതലത്തിൽ തന്നെ പാർട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്ന് കേന്ദ്രനേതൃത്വം കരുതുന്നു.കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ നിഷേധവോട്ടുകളിൽ ഒരു ഭാഗം ബിജെപിയിലേക്ക് മാറാതിരക്കാൻ വി.എസിനെപ്പോലൊരു ശക്തനായ നേതാവിന്റെ സാന്നിധ്യം വേണമെന്ന പാർട്ടിയുടെ പൊതു വികാരമായി മാറിയിരിക്കയാണ്.എൽ.ഡി.എഫിലാകട്ടെ സിപിഐ അടക്കണുള്ള ഘടക കക്ഷികളും വി.എസിനായി രംഗത്തത്തെിയിട്ടുണ്ട്.

അതേസമയം ഇവരിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് സിപിഐ(എം) മുൻകൂട്ടി പ്രഖ്യാപിക്കില്ല. അങ്ങനെ ഒരു നേതാവിനെ ഉയർത്തിക്കാട്ടുന്ന രീതി മുൻകാലങ്ങളിലും ഇല്ലെന്നാണ് സിപിഐ(എം) നിലപാട്. എന്നാൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ വി എസ് ആയിരിക്കുമെന്നും കേന്ദ്രനേതാക്കൾ സൂചിപ്പിക്കുന്നു. അതിനർഥം തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുന്നത് വി എസ് ആണെന്നുതന്നെയാണ്. വി.എസിനെ മുന്നിൽനിർത്തിയാണ് പാർട്ടി പ്രചാരണ രംഗത്ത് സജീവമാകുന്നതും. വി എസ് മുഖ്യമന്ത്രിയും കോടിയേരി അഭ്യന്തര മന്ത്രിയുമായിരുന്ന കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭ പോലെ , പിണറായിക്ക് ആഭ്യന്തരമന്ത്രി സ്ഥാനമോ , ഉപമുഖ്യമന്ത്രി സ്ഥാനമോ ആണ് തെരഞ്ഞെടുപ്പ് ജയിച്ചാൽ ലഭിക്കുക.

നിയമസഭയിലേക്ക് മൽസരിക്കാൻ വി.എസിനോട് സിപിഐ(എം) കേന്ദ്ര നേതൃത്വം അനൗദ്യോഗികമായി ആവശ്യപ്പെട്ടുണ്ട്. കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പു വിഷയങ്ങൾ ആലോചിക്കാൻ ഈമാസം 16ന് സിപിഐ(എം) പി.ബിയും 17ന് കേന്ദ്രകമ്മറ്റിയും ചേരുന്നുണ്ട്. അവിടെ നേതാക്കൾ മൽസരിക്കുന്നത് സംബന്ധിച്ച് ധാരണയാവുമെന്നാണ് അറിയുന്നത്. നിരവധി അഴിമതി ആരോപണങ്ങളാൽ മുഖം നഷ്ടപ്പെട്ട യു.ഡി.എഫിനെതിരെ ശക്തമായ ജനവികാരം ഉണെന്നും അതിനാൽ 90 മുതൽ 100 സീറ്റുവരെ നേടി കേരളത്തിൽ അധികാരത്തിൽ തിരച്ചത്തൊമെന്നുമാണ് കേന്ദ്രനേതൃത്വം കരുതുന്നത്.

പാർട്ടി സെക്രട്ടറിയായതിനാൽ കോടിയേരി ബാലകൃഷ്ണനും, പ്രവർത്തന കേന്ദ്രം ഡൽഹി സെന്ററിലേക്ക് മാറ്റേണ്ടതിനാൽ എം.എ ബേബിയും ഇത്തവണ മൽസരിക്കില്ല. സിപിഐ(എം) കണ്ണുർ ജില്ലാ സെക്രട്ടറി പി.ജയരാജൻ മൽസരിക്കുമെന്ന വാർത്തകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും മൽസരിക്കാനില്‌ളെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടി ജില്ലാ കമ്മറി ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും മൽസരിക്കിനില്‌ളെന്ന തീരുമാനത്തിൽ പി.ജയരാജൻ ഉറച്ചു നിൽക്കായാണ്.അതേസമയം കണ്ണൂരിൽനിന്ന് എം.വി ഗോവിന്ദന്മാസ്റ്റും, ഇ.പി ജയരാജനും, കോഴിക്കോടുനിന്ന് എളമരം കരീമും ,പാലക്കാട് ജില്ലയിൽനന്ന് പി.ബാലനും വീണ്ടും ജനവിധിതേടും. മുൻ എക്‌സൈസ് മന്ത്രിയെന്ന നിലയിൽ ക്‌ളീൻ ഇമേജുള്ള പി.കെ ഗുരുദാസൻ ശാരീരിക അസ്വസ്ഥതകൾ മൽസരിക്കാൻ താൽപ്പര്യമില്‌ളെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം വീണ്ടും ജനവിധിതേടണം എന്ന നിലപാടിലാണ് കൊല്ലം ജില്ലാ കമ്മറ്റി.

വിഭാഗീയതായാണ് കേരളത്തിലെ പാർട്ടിയുടെ വിജയസാധ്യതകളെ ബാധിക്കുക എന്ന് കണ്ടറിഞ്ഞ് അതിന് ഇടകൊടുക്കാത്ത രീതിയിലായിരിക്കണം സ്ഥാനാർത്ഥി നിർണയമെന്ന് കേന്ദ്രനേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഓരോ ജില്ലാകമ്മറ്റിയും സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയാറാക്കി വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP