Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെട്ടിയിറക്ക് സ്ഥാനാർത്ഥി ഇനി വേണ്ട; ഇവിടെയുമുണ്ട് ജീവിതം പാർട്ടിക്കായി ഹോമിച്ചവർ; അവർക്കും മൽസരിക്കണം; ആന്റോ ആന്റണിയെ പത്തനംതിട്ടയിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുകുൾ വാസ്നിക്കിന് നേതാക്കളുടെ കത്ത്; മൽസരിക്കാൻ തയ്യാർ, പക്ഷേ നിർബന്ധിക്കണമെന്ന് കുര്യൻ; പത്തനംതിട്ടയിലെ യുഡിഎഫിൽ തമ്മിലടി

കെട്ടിയിറക്ക് സ്ഥാനാർത്ഥി ഇനി വേണ്ട; ഇവിടെയുമുണ്ട് ജീവിതം പാർട്ടിക്കായി ഹോമിച്ചവർ; അവർക്കും മൽസരിക്കണം; ആന്റോ ആന്റണിയെ പത്തനംതിട്ടയിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുകുൾ വാസ്നിക്കിന് നേതാക്കളുടെ കത്ത്; മൽസരിക്കാൻ തയ്യാർ, പക്ഷേ നിർബന്ധിക്കണമെന്ന് കുര്യൻ; പത്തനംതിട്ടയിലെ യുഡിഎഫിൽ തമ്മിലടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആന്റോ ആന്റണിക്ക് തുടർച്ചയായ മൂന്നാം വർഷവും ഇവിടെ മൽസരിക്കാൻ സീറ്റ് നൽകുന്നതിനെതിരേ കോൺഗ്രസിലെ പ്രബല വിഭാഗം രംഗത്ത്. 2009 ൽ പത്തനംതിട്ട മണ്ഡലം നിലവിൽ വന്ന കാലം മുതൽ കെട്ടിയിറക്ക് സ്ഥാനാർത്ഥിയായ ആന്റോയാണ് മൽസരിക്കുന്നത്. രണ്ടു വട്ടം ജയിച്ചു കഴിഞ്ഞ ആന്റോ മൂന്നാം അങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ്. ആന്റോ തന്നെ ഇവിടെ മൽസരിക്കുമെന്ന സൂചനയും കഴിഞ്ഞ ദിവസം ഡിസിസി നേതൃയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് നൽകുകയും ചെയ്്തു. എന്നാൽ, യോഗവും കഴിഞ്ഞു മടങ്ങിയ മുകുൾ വാസ്നിക്കിന്റെ കൈയിൽ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജ്, മുൻ ഡിസിസി സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ സജി ചാക്കോ എന്നിവർ ഒരോ കത്തു നൽകി. കെട്ടിയിറക്ക് സ്ഥാനാർത്ഥിയെ ഇവിടെ മൽസരിപ്പിക്കാൻ പാടില്ല എന്നായിരുന്നു മൂന്നു കത്തിന്റെയും ഉള്ളടക്കം.

ആന്റോ ആന്റണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെകെ ഷാജു തുടങ്ങിയ കെട്ടിയിറക്ക് സ്ഥാനാർത്ഥികൾ ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ സാധ്യതകൾ അപഹരിക്കുന്നുവെന്ന സൂചനയാണ് മൂന്നു പേരുടെയും കത്തുകളിലുണ്ടായിരുന്നത്. അടൂരിൽ നിന്ന് മൂന്നു തവണ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിലേക്ക് മൽസരിച്ചു വിജയിച്ചു. അവസാനം അടൂർ സംവരണ മണ്ഡലമായപ്പോൾ ഇട്ടേച്ച് കോട്ടയത്തിന് പോയി. അതു പോലെയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ കാര്യം. ജില്ലയ്ക്ക് സ്വന്തമായി ഒരു മണ്ഡലം രൂപീകൃതമായപ്പോൾ നിരവധി നേതാക്കൾ ഈ സീറ്റിൽ കണ്ണു വച്ചു. പരമ്പരാഗത യുഡിഎഫ് മണ്ഡലമായ ഇവിടെ ആരു നിന്നാലും വിജയിക്കുമെന്ന അവസ്ഥയായിരുന്നു.

2009 ൽ രൂപീകൃതമായ മണ്ഡലത്തിൽ ആദ്യം മൽസരിക്കാനുള്ളവരുടെ കൂട്ടത്തിൽ പീലിപ്പോസ് തോമസ്, പി. മോഹൻരാജ് എന്നിവരുടെ പേരാണ് ഉയർന്നു കേട്ടത്. പക്ഷേ, അവസാന നിമിഷം ആന്റണിയുടെ ഒത്താശയോടെ ആന്റോ സ്ഥാനാർത്ഥിയായി. ഒരു ടേമിൽ മാത്രമേ ആന്റോ മൽസരിക്കൂവെന്നായിരുന്നു കെപിസിസി ഉറപ്പു കൊടുത്ത്. 2014 ൽ വീണ്ടും കളം മാറി. ആന്റോ തന്നെ മൽസരിക്കാൻ വന്നു. ഇതിൽ പ്രതിഷേധിച്ച് എഐസിസി അംഗം പീലിപ്പോസ് തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയായി. ആന്റോയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിൽ നിന്ന് അരലക്ഷമായി കുറയുകയും ചെയ്തു. ഇതൊരു സൂചനയാണെന്ന് നേതാക്കൾ പറയുന്നു. ഇക്കുറി ആന്റോയ്ക്ക് വീണ്ടും സീറ്റു നൽകിയാൽ പരാജയപ്പെടുത്താനുള്ള നീക്കവും അണിയറയിൽ സജീവമാണ്.

പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ളയാളാണ് മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജ്. മുൻപ് പത്തനംതിട്ട നിയമസഭാ മണ്ഡലത്തിൽ നിന്ന് മൽസരിക്കാൻ തയ്യാറെടുത്ത് പോസ്റ്റർ വരെ ഒട്ടിച്ചു. അവസാന നിമിഷം കെകെ നായർക്ക് വേണ്ടി മാറിക്കൊടുത്തു. അടുത്ത തവണ സീറ്റ് ലഭിക്കുമെന്ന ഉറപ്പിലായിരുന്നു അത്. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ ഡിഐസിയുമായുള്ള നീക്കു പോക്കിന്റെ പേരിൽ ശിവദാസൻ നായർക്ക് പത്തനംതിട്ട കൊടുത്തപ്പോൾ മോഹൻരാജ് വീണ്ടും കളത്തിന് പുറത്തായി. പിന്നെയാണ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം രൂപീകൃതമായത്. അന്ന് സീറ്റ് മോഹൻരാജ് ഉറപ്പിച്ചപ്പോഴാണ് ആന്റോ എത്തിയത്.

ശബരിമല വിഷയം നിലനിൽക്കുന്നതിനാൽ ഹിന്ദുവായിരിക്കണം സ്ഥാനാർത്ഥി എന്നൊരു പരിഗണനയും കെപിസിസി നൽകുന്നു. താൻ മൽസരിക്കാനില്ല എന്നാണ് പിജെ കുര്യൻ പുറമേ പറയുന്നത്്. എന്നാൽ, വേറെ ആരേലും തന്റെ പേര് നിർദ്ദേശിച്ച് നിർബന്ധിച്ചാൽ മൽസരിക്കാൻ തയാറാണെന്ന് അദ്ദേഹം അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP