Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാരതാംബയെ നെഞ്ചിലേറ്റിയ മോദി ഭരണത്തിൻ ചാരുത പാടി ബിജെപി; ബീഫ് തിന്നാൽ തൂക്കികൊല്ലൂല്ലേ എന്ന് ചോദിച്ച് സിപിഐ(എം); അൻപത്തൊന്ന് വെട്ടുകൾ വെട്ടി ടി.പിയെ ശരിയാക്കി കോൺഗ്രസ്: എങ്ങോട്ട് നോക്കിയാലും ഇപ്പോൾ പാരഡി ഗാനങ്ങളുടെ കുത്തൊഴുക്ക് മാത്രം

ഭാരതാംബയെ നെഞ്ചിലേറ്റിയ മോദി ഭരണത്തിൻ ചാരുത പാടി ബിജെപി; ബീഫ് തിന്നാൽ തൂക്കികൊല്ലൂല്ലേ എന്ന് ചോദിച്ച് സിപിഐ(എം); അൻപത്തൊന്ന് വെട്ടുകൾ വെട്ടി ടി.പിയെ ശരിയാക്കി കോൺഗ്രസ്: എങ്ങോട്ട് നോക്കിയാലും ഇപ്പോൾ പാരഡി ഗാനങ്ങളുടെ കുത്തൊഴുക്ക് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാരഡി ഗാനങ്ങൾ ഹൃദയത്തിലേറ്റുന്നവരാണ് മലയാളികൾ. പാരഡികളോടുള്ള മലയാളികളുടെ ഈ പ്രേമം കൊണ്ടാണ് വി ഡി രാജപ്പനും നാദിർഷായുമൊക്കെ എളുപ്പത്തിൽ ലൈം ലൈറ്റിൽ എത്തിയതും. തെരഞ്ഞെടുപ്പ് ഗോദയിൽ പാരഡി ഗാനങ്ങൾ പതിവാക്കുന്ന ശീലം നമ്മുടെ നാട്ടുകാർക്കുണ്ട്. ഹൈടെക്ക് പ്രചരണത്തിന്റെ ചൂടിലും ഇക്കാര്യത്തിലും രാഷ്ട്രീയ പാർട്ടികൾ പതിവുപോലെ വിട്ടുവീഴ്‌ച്ചക്കില്ല. പതിവു പോലെ പാരഡി ഗാനങ്ങൾ തയ്യാറാക്കി പരസ്പ്പരം പ്രതിരോധിക്കുകയാണ് മൂന്ന് മുന്നണികളും. കേന്ദ്രം ഭരിക്കുന്ന മോദിയുടെ ഭരണ മികവിനെ പുകഴ്‌ത്തി ബിജെപി പാട്ടുകൾ ചിട്ടപ്പെടുത്തിയപ്പോൾ ബീഫ് രാഷ്ട്രീയം ചർച്ചയാക്കുകയും സിപിഐ(എം). എന്നാൽ, കോൺഗ്രസിന് താൽപ്പര്യം ടി പി വധക്കേസാണ്.. പാരഡികളിൽ നിറയുന്ന രാഷ്ട്രീയ വിഷയങ്ങൾ ഇങ്ങനെ പോകുകയാണ്..

ഭാരതാംബയെ നെഞ്ചിലേറ്റിയ മോദി ഭരണത്തിൻ ചാരുതാ... എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം ചാരുചന്ദ്രികാ... എന്ന പാട്ടിന്റെ ഈണത്തിലാണ് ബിജെപിയുടെ പാരഡി ഗാനം. സാക്ഷാൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വരികൾക്കു സിനിമക്കാർ ഈണം പകർന്നപ്പോൾ രാഷ്ട്രീയക്കാർ മഹാകവിക്ക് പാരഡി തീർത്താണു പാര പണിയുന്നത്. മോദിയെ പുകഴ്‌ത്താൻ ബിജെപിക്കാർ മൊയ്തീനെ കൂട്ടുപിടിച്ചപ്പോൾ, അമർ അക്‌ബർ അന്തോണി എന്ന ഹിറ്റ് ചിത്രത്തിലെ പ്രേമമെന്നാൽ എന്താണു പെണ്ണേ... എന്ന ഗാനത്തിന്റെ പാരഡി ചമച്ചാണ് ഇടതുപക്ഷം തിരിച്ചടിക്കുന്നത്. ബീഫ് തിന്നാൽ തൂക്കികൊല്ലൂല്ലേ, കന്നുകാലി വിറ്റാൽ കെട്ടിതൂക്കൂലേ... എന്നിങ്ങനെ നീങ്ങുന്നു പരിഹാസ ശരങ്ങൾ.

മലയാളത്തിലെ പാരഡികളുടെ തമ്പുരാനായ നാദിർഷ ഒരുക്കിയ ആദ്യ ചിത്രമാണ് അമർ അക്‌ബർ അന്തോണി. അതേ നാദിർഷയ്ക്ക് തന്നെ പണി കൊടുത്താണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രചാരണം. ഇതേ ചിത്രത്തിലെ എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്... എന്ന പാട്ടുകൾ എടുത്താണ് യുഡിഎഫിന്റെ പ്രചരണം കൊഴുക്കിപ്പിക്കുന്നത്. പാട്ടിന്റെ ഈണത്തിനൊപ്പിച്ച് അൻപത്തൊന്ന് വെട്ടുകൾ വെട്ടി ടി.പിയെ ശരിയാക്കി കൊന്നവര് എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ്...എന്ന പറഞ്ഞാണ് പാരഡി പണിതത്.

മലപ്പുറത്തുകാർക്ക് മാപ്പിള പാട്ടിന്റെ ഈണങ്ങളോടാണ് കമ്പമെന്നതിനാൽ മലപ്പുറം മേഖലയിൽ മാപ്പിളപാട്ടിന്റെ ഈണത്തിനൊപ്പിച്ചാണ് പ്രചരണം കൊഴുക്കുന്നത്. കലാഭവൻ മണിയുടെ നാടൻപാട്ടുകളും പാരഡിയാക്കി പ്രചരണം കൊഴുപ്പിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. കലാഭവൻ മണിയുടെ ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ... എന്ന പാട്ടിന് പഠനത്തിനു പുസ്തകമില്ലേലും എല്ലാം ജയിപ്പിച്ച വല്ലാത്ത മന്ത്രിയെ കണ്ടു ഞാൻ... എന്നു പാരഡിയൊരുക്കിയതു ബാപ്പു വെള്ളിപ്പറമ്പ്. 1987ൽ കേരളത്തിലാദ്യമായി ഇടതുമുന്നണിക്കുവേണ്ടി പ്രചാരണഗാനമിറക്കിയതു ബാപ്പുവാണ്. ആറായിരത്തിലധികം മാപ്പിളഗാനങ്ങളാണു ബാപ്പു ഒരുക്കിയിട്ടുള്ളത്.
മലബാറിലെ തെരഞ്ഞെടുപ്പുരംഗത്തു മാപ്പിളപ്പാട്ടുകൾക്കു സ്വീകാര്യതയേറെ. തെക്കൻകേരളത്തിലെ സ്ഥാനാർത്ഥികളും മാപ്പിളപ്പാട്ടുകൾ തയാറാക്കാൻ മലബാറിലെ സ്റ്റുഡിയോകളെ ആശ്രയിക്കുന്നുണ്ട്.

പാട്ട് എഴുതാനും സംഗീതം നൽകാനും പാടാനും കലാകാരന്മാർ റെഡി. മലപ്പുറത്ത് ഇക്കാര്യത്തിൽ അതിവിദഗദ്ധരായവർ തന്നെയുണ്ട്. സ്റ്റുഡിയോകൾ റെഡിമെയ്ഡ് പാട്ടുകൾ തയാറാക്കി വച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളെ കേൾപ്പിച്ച് അവർക്കിഷ്ടപ്പെട്ടാൽ അതിലേക്കു സ്ഥാനാർത്ഥിയുടെ പേരും പാർട്ടിയുടെ പേരും കൂട്ടിച്ചേർക്കുകയേ വേണ്ടൂ.

ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവം. പോസ്റ്റർ ഒട്ടിക്കുന്നതു മുതൽ എതിർ സ്ഥാനാർത്ഥിക്കെതിരേ ട്രോളുകൾ ഒരുക്കുന്നതുവരെയുള്ള എന്തും ഇവർ ഏറ്റെടുക്കും. സോഷ്യൽ മീഡിയ പ്രചാരണം ശക്തമായ തെരഞ്ഞെടുപ്പിൽ അതിന്റ എല്ലാം സാധ്യതയും ഉപയോഗിക്കാൻ മത്സരിക്കുകയാണു സ്ഥാനാർത്ഥികൾ. നാട്ടിലെ വികസനനേട്ടങ്ങൾ, കോട്ടങ്ങൾ, അഴിമതിക്കഥകൾ, വിവാദങ്ങൾ എന്നിവയെല്ലാം പാട്ടിന്റെ ഇതിവൃത്തങ്ങളാണ്. സോഷ്യൽ മീഡിയകൾ വഴിയാണ് ഇക്കുറി പാട്ടുകൾ അധികവും പ്രചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP