Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ചാലക്കുടീൽ വോട്ടിന് പോകുമ്പോ...നമ്മുടെ സാരഥി... ഇന്നസെന്റ് ചേട്ടനാന്നോർക്കേണേ...'; കലാഭവൻ മണിയുടെ ചാലക്കുടി പാട്ട് മുതൽ മാരി 2വിലെ റൗഡി ബേബി പാട്ടിന് വരെ തിരഞ്ഞെടുപ്പ് പാരഡിയുമായി അബ്ദുൾ ഖാദർ കാക്കനാട്; നേട്ടങ്ങളെ ഉയർത്തിയും കോട്ടങ്ങളെ എണ്ണിപ്പറഞ്ഞുമുള്ള പാരഡി ഗാനങ്ങൾ എൽഡിഎഫിനും യുഡിഎഫിനുമായും തയാറാക്കിയിട്ടുണ്ടെന്നും 21 വർഷമായി പാരഡിയിറക്കുന്ന ഖാദർ

'ചാലക്കുടീൽ വോട്ടിന് പോകുമ്പോ...നമ്മുടെ സാരഥി... ഇന്നസെന്റ് ചേട്ടനാന്നോർക്കേണേ...'; കലാഭവൻ മണിയുടെ ചാലക്കുടി പാട്ട് മുതൽ മാരി 2വിലെ റൗഡി ബേബി പാട്ടിന് വരെ തിരഞ്ഞെടുപ്പ് പാരഡിയുമായി അബ്ദുൾ ഖാദർ കാക്കനാട്; നേട്ടങ്ങളെ ഉയർത്തിയും കോട്ടങ്ങളെ എണ്ണിപ്പറഞ്ഞുമുള്ള പാരഡി ഗാനങ്ങൾ എൽഡിഎഫിനും യുഡിഎഫിനുമായും തയാറാക്കിയിട്ടുണ്ടെന്നും 21 വർഷമായി പാരഡിയിറക്കുന്ന ഖാദർ

മറുനാടൻ ഡെസ്‌ക്‌

കലാഭവൻ മണിയുടെ പേര് കേട്ടാൽ ആ ശബ്ദത്തിന്റെ എന്തെങ്കിലുമൊന്ന് മനസിൽ വന്നാൽ പെട്ടന്ന് മനസിൽ ഓടി വരുന്ന ഗാനമാണ് ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ എന്ന ഗാനം. എന്നാൾ ആ പാട്ട് മുതൽ ധനുഷ് നായകനായ ഏറ്റവും പുതിയ ചിത്രം മാരി 2വിലെ റൗഡി ബേബി പാട്ടിന് വരെ തിരഞ്ഞെടുപ്പ് പാരഡിയുമായി രംഗത്തെത്തിയിരിക്കുകയാണ് അബ്ദുൾ ഖാദർ കാക്കനാട്. പാർട്ടി വ്യത്യാസമില്ലാതെ തിരഞ്ഞെടുപ്പ് കാലം വന്നാൽ ഏവരും അബ്ദുൾ ഖാദറിന്റെയടുത്ത് ചെന്നിരിക്കും. സ്ഥാനർത്ഥിക്കായി പാരഡി ഗാനം തയാറാക്കാൻ.

ഇക്കുറി എൽഡിഎഫിലെയും യുഡിഎഫിലെയും എട്ടു സ്ഥാനാർത്ഥികൾക്കു വേണ്ടി അബ്ദുൾ ഖാദർ പാട്ടൊരുക്കി കഴിഞ്ഞു. 'മാരി ടു' സിനിമയിലെ റൗഡി ബേബി എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് ഇത്തവണ കൂടുതൽ ഡിമാൻഡ്. ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റിന് വേണ്ടി കലാഭവൻ മണിയുടെ പാട്ടുകളാണ് പാരഡിയാക്കുന്നത്.

സിനിമയിലെ പുതിയ പാട്ടുകളേക്കാൾ പഴയ പാട്ടുകൾക്കും നാടൻ പാട്ടുകൾക്കുമാണ് ആവശ്യക്കാർ കൂടുതൽ. രാഹുൽ ഗാന്ധിക്ക് സ്വാഗതം പറഞ്ഞും അബ്ദുൾ ഖാദർ പാട്ടെഴുതി കഴിഞ്ഞു. 1998 മുതൽ പാരഡി ഗാനങ്ങളുമായി സജീവമാണ് അബ്ദുൾ ഖാദർ. പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായ ലിജി ഫ്രാൻസിസ്, നിസാജ് ഉൾപ്പെടെയുള്ള ഗായകരാണ് പാട്ടുകൾ ആലപിച്ചിരിക്കുന്നത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ജിമിക്കി കമ്മലായിരുന്നു ട്രെൻഡ്. ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ പഴയ പാട്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഹിറ്റ് പാട്ടുകളില്ല. നാട്ടൻ പാട്ടുകൾക്കൊപ്പം കലാഭവൻ മണിയുടെ പാട്ടുകൾക്കും വലിയ സ്വീകാര്യതയാണ് പാരഡി പാട്ടിലൂടെ ലഭിക്കുന്നത്. രാഷ്ട്രീയ സാഹചര്യവും താള ബോധവുമാണ് പാരഡി പാട്ടൊരുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്നത്. സോഷ്യൽ മീഡിയയുടെ കാലത്തും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പാരഡി പാട്ടുകളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല'- അബ്ദുൽ ഖാദർ കാക്കനാട് പറയുന്നു.

എറണാകുളം, ചാലക്കുടി, കോട്ടയം മണ്ഡലങ്ങൾക്ക് പുറമേ മലബാർ ഭാഗത്ത് നിന്നും ലക്ഷദ്വീപിൽ നിന്നും ഇക്കുറി അബ്ദുൽ ഖാദറിന് പാരഡി പാട്ടൊരുക്കാനുള്ള ബുക്കിംഗുണ്ട്. ലക്ഷദ്വീപിലെ സ്ഥാനാർത്ഥികൾക്കും മലയാളത്തിലാണ് പാട്ടൊരുങ്ങുന്നത്. മാപ്പിളപ്പാട്ട് ശൈലിയിലാണ് അധികവും. നോട്ടു നിരോധനം, റാഫേൽ അഴിമതി ആരോപണം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പാട്ടുകളിലെ പ്രധാന വിഷയം.

സംസ്ഥാനത്തെ വിലക്കയറ്റം, കൊലപാതക രാഷ്ട്രീയം എന്നിവ യു.ഡി.എഫും ബിജെപിയും പാരഡികൾക്ക് വിഷയമാക്കിയിട്ടുണ്ട്.കെ.കരുണാകരൻ, എ.കെ ആന്റണി, ഇ.കെ നായനാർ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പ്രമുഖർക്ക് വേണ്ടി അബ്ദുൽ ഖാദർ പാരഡി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. എന്നാൽ വട്ടംചുറ്റിയത് ക്രിസ്റ്റി ഫെർണാണ്ടസിനുവേണ്ടി പാട്ട് എഴുതാൻ ഇരുന്നപ്പോഴാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്നു ക്രിസ്റ്റി ഫെർണാണ്ടസ്.

ക്രിസ്റ്റിക്കായി പാട്ടെഴുതാൻ ജില്ലാ കമ്മിറ്റി അബ്ദുൾ ഖാദറിനെയാണ് സമീപിച്ചത്. എഴുതാമെന്ന് വാക്കും കൊടുത്തു. എന്നാൽ, പാരഡി എഴുതാനിരുന്നപ്പോഴാണ് പേര് വില്ലനായെത്തിയത്. ഏറെ പണിപ്പെട്ടാണ് ക്രിസ്റ്റി ഫെർണാണ്ടസിനായുള്ള പാരഡി ഗാനം തയാറാക്കിയതെന്ന് അബ്ദുൽ ഖാദർ പറയുന്നു. അബ്ദുൾ ഖാദർ കുത്തിക്കുറിക്കുന്ന വരികൾ ഭാര്യ ഷംനയാണ് ഭംഗിയായി പകർത്തി എഴുതുന്നത്. ഇങ്ങനെ എഴുതുന്നതിനിടെ ഭാര്യയും ചില തിരുത്തലുകൾ വരുത്താറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP