Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

15 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫിന് 13 വാർഡുകളിൽ വിജയം; നാല് സീറ്റുകൾ പിടിച്ചെടുത്ത് കോൺഗ്രസ്; മലപ്പുറത്തെ അട്ടിമറി തോൽവിയിൽ ഞെട്ടി യുഡിഎഫ്; ഒഞ്ചിയത്ത് ഭരണം നിലനിർത്തി ആർ എം പി; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സൂചികയെന്ന് വിശേഷിക്കപ്പെടുന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം; സീറ്റൊന്നുമില്ലാതെ നിരാശരായി ബിജെപി: സമ്പൂർണ്ണ ഫലങ്ങൾ മറുനാടനിൽ

15 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫിന് 13 വാർഡുകളിൽ വിജയം; നാല് സീറ്റുകൾ പിടിച്ചെടുത്ത് കോൺഗ്രസ്; മലപ്പുറത്തെ അട്ടിമറി തോൽവിയിൽ ഞെട്ടി യുഡിഎഫ്; ഒഞ്ചിയത്ത് ഭരണം നിലനിർത്തി ആർ എം പി;  ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സൂചികയെന്ന് വിശേഷിക്കപ്പെടുന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം; സീറ്റൊന്നുമില്ലാതെ നിരാശരായി ബിജെപി: സമ്പൂർണ്ണ ഫലങ്ങൾ മറുനാടനിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിവാദം കത്തികയറുമ്പോഴും സംസ്ഥാനത്തെ 10 ജില്ലകളിലായി 30 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന ഉപതരിഞ്ഞെടുപ്പിൽ പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫും യുഡിഎഫും. 15 ഇടത്ത് എൽഡിഎഫും 13 ഇടങ്ങളിൽ യുഡിഎഫും ജയിച്ചപ്പോൾ ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. ഒരിടത്ത് യുഡിഎഫ് വിമതനും ഒരു സ്വന്തനും ജയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പു വന്ന ഫലങ്ങൾ സിപിഎമ്മിന് ഏറെ ആശ്വാസം നൽകുന്നതാണ്. മലപ്പുറത്ത് മുസ്ലിം ലീഗ് സീറ്റും സിപിഎം പിടിച്ചെടുത്തു. കണ്ണൂർ ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിലും എൽ.ഡി.എഫിന് വിജയം. തിരുവനന്തപുരത്ത് യുഡിഎഫിനാണ് മുൻതൂക്കം. ബിജെപിക്ക് ഇവിടേയും സീറ്റൊന്നും നേടാനായില്ല. അവരുടെ സിറ്റിങ് സീറ്റിലൊന്നും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. എങ്കിലും ചില സ്ഥലത്ത് അവർ വാശിയേറിയ പ്രചരണം നടത്തി വിജയ പ്രതീക്ഷ പുലർത്തിയിരുന്നു. ഇതാണ് അസ്ഥാനത്തായത്. പാലക്കാട് ബിജെപിക്ക് തിരിച്ചടിയും നേരിട്ടും

മുപ്പത് വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് നേട്ടം. എൽഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തത് കൂടാതെ വയനാട് നെന്മേനി പഞ്ചായത്തിലെ ഭരണവും സ്വന്തമാക്കാനായി. വാശിയേറിയ മൽസരം നടന്ന കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആർ.എംപി നിലനിർത്തി. ഒഞ്ചിയം പുതിയോട്ടുംകണ്ടി വാർഡിൽ ആർ.എംപി സ്ഥാനാർത്ഥി പി. ശ്രീജിത്ത് വിജയിച്ചു. സിപിഎം സ്ഥാനാർത്ഥി രാജാറാം തൈപ്പള്ളിയെ 308 വോട്ടുകൾക്കാണ് പി. ശ്രീജിത്ത് തോൽപ്പിച്ചത്. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി കാവുമ്പായി വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ. രാജൻ 245 വോട്ടിന് വിജയിച്ചു. യു.ഡി.എഫിലെ പി. മാധവനെയാണ് തോൽപ്പിച്ചത്. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹനൻ 639 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രമോദിനെയാണ് തോൽപ്പിച്ചത്. കീഴല്ലൂർ പഞ്ചായത്ത് എളംമ്പാറ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.കെ കാർത്തികേയൻ 269 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം പ്രേമരാജനെയാണ് തോൽപിച്ചത്.

മലപ്പുറം ജില്ലയിലെ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂർ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ഒ. ബാബുരാജ് ജയിച്ചു. ഇതോടെ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണനഷ്ടമായി. എറണാകുളം കോട്ടപ്പടി പഞ്ചായത്ത് ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചു. കൊച്ചി കോർപറേഷൻ 52ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചു. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മൽസരിച്ച ബി. മെഹ്ബൂബ് വിജയിച്ചു. കുന്നുകര പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി. കൈനകരി പഞ്ചായത്തിലെ അഞ്ചാം വാർഡിലും കായംകുളം നഗരസഭയിലെ പന്ത്രണ്ടാം വാർഡിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. തിരുവനന്തപുരം ചാമ വിളപുറം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ഒറ്റശേഖരമംഗലം പ്ലാമ്പിഴിഞ്ഞി വാർഡ് യു.ഡി.എഫ് നിലനിർത്തി.

പാലക്കാട് കൽപ്പാത്തിയിൽ യു.ഡി.എഫ് വിജയിച്ചു. ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റം വാർഡ് യു.ഡി.എഫ് നിലനിർത്തി. റാന്നിയിലെ പുതുശ്ശേരിമല വാർഡ് എൽ.ഡി.എഫ് നിലനിർത്തി. അഗളിയിലെ പാക്കുളം നാലാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ജയം.

മലപ്പുറത്ത് അട്ടിമറി വിജയം

മലപ്പുറം കാവനൂർ പഞ്ചായത്തിൽ ലീഗ് സീറ്റ് പിടിച്ചെടുത്ത് എൽ.ഡി.എഫ്. കാവനൂർ പഞ്ചായത്തിലെ പതിനാറാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷാഹിന 40 വോട്ടിനാണ് വിജയിച്ചത്. പഞ്ചായത്ത് ഭരണം ഇതോടെ യു.ഡി.എഫിന് നഷ്ടമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂർ ഡിവിഷനിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സി.ഒ.ബാബുരാജ് ജയിച്ചു. ഇതോടെ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി.

ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് നാരായണ വിലാസം വാർഡ് എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ് പ്രതിനിധി സുകുമാരിയമ്മ 102 വോട്ടുകൾക്ക് വിജയിച്ചു. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് വിമതൻ ബി മെഹബൂബാണ് വിജയിച്ചത്. കായംകുളം നഗരസഭാ 12ആം വാർഡ് എൽ.ഡി.എഫ് നിലനിർത്തി 424 വോട്ടുകൾക്ക് സുഷമയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൈനകരി പഞ്ചായത്ത് ഭജനമഠം വാർഡ് ഇടതുമുന്നണി നിലനിർത്തി. 105 വോട്ടുകൾക്ക് ബീന വിനോദ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

പാലക്കാട് നഗരസഭ 2ാം വാർഡ് കൽപാത്തിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.എസ്. വിബിൻ 421 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വിബിന് 885 വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥികളായ ബിജെപിയുടെ എൻ. ശാന്തകുമാരന് 464 വോട്ടും സിപിഎമ്മിന്റെ പി. സത്യഭാമ 309 വോട്ടും നേടി. നിലവിൽ കോൺഗ്രസിന്റെ കൗൺസിലറായ വി. ശരവണൻ നാടകീയമായി രാജിവച്ചതോടെയാണു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. നെല്ലിയാമ്പതി പഞ്ചായത്തിൽ 166 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥിയും തിരുമിറ്റക്കോട് പഞ്ചായത്ത് 16- ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി.സലാം 248 വോട്ടിന്റെ ഭൂരിപക്ഷത്തിലും, അഗളി പഞ്ചായത്ത് മൂന്നാം വാർഡിൽ കോൺഗ്രസിലെ ജയറാം 13 വോട്ടിനും വിജയിച്ചു.

കോട്ടയം നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്നു കേരള കോൺഗ്രസ് (എം) സീറ്റു പിടിച്ചെടുത്തു. കേരള കോൺഗ്രസിലെ ഷിബു ചാക്കോ വിജയിച്ചു. പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ വാർഡിൽ സിപിഎമ്മിന്റെ പി.ആർ.രാഗേഷ് 167 വോട്ടിനു ജയിച്ചു. എൽഡിഎഫിനു ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ ഇനി സിപിഎമ്മിനു പ്രസിഡന്റ് സ്ഥാനം ലഭിക്കും. എൽഡിഎഫിനു സംവരണ അംഗം ഇല്ലാത്തതിനാൽ ഇതുവരെ കോൺഗ്രസാണു പഞ്ചായത്ത് ഭരിച്ചിരുന്നത്. ജനറൽ സീറ്റിലെ അംഗത്തെ രാജിവയ്‌പ്പിച്ചാണ് എൽഡിഎഫ് മത്സരത്തിനിറങ്ങിയത്.

കോട്ടൂർ പഞ്ചായത്ത് നരയംകുളം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ മേപ്പാടി ശ്രീനിവാസൻ 308 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ചെങ്ങോടുമലയിലെ ക്വാറി ഉടമയിൽനിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയർന്നപ്പോൾ പഞ്ചായത്തംഗം ടി.കെ.രഗിൻലാൽ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൊല്ലം ജില്ലയിലെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പെരുമൺ ഡിവിഷനിൽ സിപിഎം സീറ്റ് നിലനിർത്തി. സിപിഎമ്മിലെ ഗീതാ ബാലകൃഷ്ണൻ വിജയിച്ചു. ഭൂരിപക്ഷം 1055 വോട്ട്. ഗീതാ ബാലകൃഷ്ണനു 3083 വോട്ടും ബിജെപി യിലെ എ. ഗീതയ്ക്കു 2028 വോട്ടും കോൺഗ്രസിലെ അശ്വതി അശോകിനു 1473 വോട്ടും കിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP