Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിവു തെറ്റിക്കാതെ വോട്ടു കച്ചവടത്തിന്റെ നാണക്കേടുമായി ബിജെപി; അനുകൂല സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടും ബിജെപി വോട്ടിൽ ഉണ്ടായിരുന്നത് വൻചോർച്ച; നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ ബിജെപിക്ക് കുറഞ്ഞത് 6817 വോട്ടുകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞത് 8529 വോട്ടുകളും; ഇക്കുറി വോട്ടു വാങ്ങിയത് എൽഡിഎഫ് സ്ഥാനാർത്ഥി കാപ്പനെന്ന ആരോപണം ബിജെപി വൃത്തങ്ങളിൽ ഉണ്ടാകുന്നത് വമ്പൻ കലാപം; മുന്നണിയുടെ ഭാഗമായി നിന്ന പി സി ജോർജ്ജും തുഷാർ വെള്ളാപ്പള്ളിയും പാലം വലിച്ചതായി ബിജെപി

പതിവു തെറ്റിക്കാതെ വോട്ടു കച്ചവടത്തിന്റെ നാണക്കേടുമായി ബിജെപി; അനുകൂല സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടും ബിജെപി വോട്ടിൽ ഉണ്ടായിരുന്നത് വൻചോർച്ച; നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ ബിജെപിക്ക് കുറഞ്ഞത് 6817 വോട്ടുകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞത് 8529 വോട്ടുകളും; ഇക്കുറി വോട്ടു വാങ്ങിയത് എൽഡിഎഫ് സ്ഥാനാർത്ഥി കാപ്പനെന്ന ആരോപണം ബിജെപി വൃത്തങ്ങളിൽ ഉണ്ടാകുന്നത് വമ്പൻ കലാപം; മുന്നണിയുടെ ഭാഗമായി നിന്ന പി സി ജോർജ്ജും തുഷാർ വെള്ളാപ്പള്ളിയും പാലം വലിച്ചതായി ബിജെപി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ കുറേക്കാലമായി ഏതു മുന്നണി ജയിച്ചാലും കേൾക്കുന്ന കാര്യമാണ് ബിജെപി വോട്ടുമറിച്ചുവെന്നത്. ഇത്തവണ പാലാ ഉപ തെരഞ്ഞെടുപ്പിലും അത് ഫല പ്രഖ്യാപനത്തിനുമുമ്പേ വിവാദമായിരുന്നു. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്ന സൂചനകൾ നൽകി, പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന കുറ്റം ചൂണ്ടിക്കാട്ടി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ എൻ ഹരി സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പിന് ശേഷവും ഇരുമുന്നണികളും ബിജെപിയുടെ വോട്ടിൽ വന്ന കുറവു തന്നെയാണ് എടുത്തുപറയുന്നത്. ബിജെപി വോട്ടുകൾ എൽഡിഎഫിന് കിട്ടിയെന്ന് ജോസ് കെ മാണിയും കൂട്ടരും പറയുമ്പോൾ, പതിനായിരത്തോളം പ്രതീക്ഷിച്ച ഭൂരിപക്ഷം മൂവായിരത്തിനടുത്ത് ഒതുങ്ങിയത്, ബിജെപി യുഡിഎഫിന് വോട്ട് മറിച്ചതുകൊണ്ടാണെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ബിജെപിയുടെ വോട്ട് യുഡിഎഫ് വിലക്കുവാങ്ങിയതിനെ അതിജീവിച്ചാണ് ഇടതുമുന്നി ജയിച്ചതെന്നാണ്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പാലായിലെ തോൽവിക്ക് കാരണമായി കണ്ടെത്തുന്നത് ബിജെപി വേ്ാട്ടുകൾ എൽഡിഎഫിന് കിട്ടിയെന്നാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ സ്ഥാനാർത്ഥി എൻ ഹരിയെ നിർത്തി ബിജെപി നേടിയത് 24,821 വോട്ടുകളാണ്. എന്നാൽ ഇത്തവണ ആറായിരത്തിലേറെ വോട്ടുകൾ കുറഞ്ഞ്, 18,004ൽ എത്തിയത് ബിജെപിയിലും പ്രശ്നമാകുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്കുവേണ്ടി പിസി തോമസ് നേടിയത് 26,533 വോട്ടാണ്. ശബരിമല വിഷയത്തിൽ ഊന്നിയാണ് ബിജെപി ഇത്തവണയും പ്രചരണം നടത്തിയഴതെങ്കിലും അത് ഏശിയില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.

അതേസമയം എൻഡിഎയിലെ ഘടകക്ഷിയായ ബിഡിജെഎസിന്റെ വോട്ടുകൾ ഇത്തവണ ഇടതുമുന്നണിക്കാണ് പോയതെന്ന് വ്യക്തമായിട്ടുണ്ട്. എസ്എൻഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ തന്നെ ഇക്കാര്യം പരസ്യമായി സമ്മതിച്ചു കഴിഞ്ഞു. 'എൽഡിഎഫ് - എസ്എൻഡിപി ധാരണ പരസ്യമായിരുന്നു. പലയിടത്തും സ്ഥാനാർത്ഥി മാണി സി കാപ്പനെ കൂട്ടിയിരുത്തിയായിരുന്നു ഞങ്ങൾ യോഗം ചേർന്നത്. ബിഡിജെഎസിന്റെ കാര്യം എനിക്ക് അറിയില്ല.'- ഇങ്ങനെയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. വെള്ളാപ്പള്ളിയുടെ പരാമർശം വരും ദിനങ്ങളിൽ വലിയ വിവാദം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ബിഡിജെസ് വോട്ടുമറിച്ചു എന്ന ആരോപണം ഇതോടെ യുഡിഎഫ് ഉയർത്തിട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മാണി സി കാപ്പൻ ജയിക്കുമെന്ന് വെള്ളാപ്പള്ളി പ്രസ്താവിച്ചിരുന്നു. നാലുമണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെുടുപ്പ് അടുത്തിരിക്കെ ഇനി അങ്ങോട്ടും എസ്എൻഡിപി - എൽഡിഎഫ് സഹകരണം ഉണ്ടാവുമെന്ന് സൂചനയാണ് വെള്ളാപ്പള്ളി നൽകുന്നത്. നേരത്തെ കോൺഗ്രസ് നേതാവ് അടൂർ പ്രകാശിനെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയത് ഇതിന്റെ സൂചന ആയിട്ടാണ് കരുതുന്നത്.

മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പാലായിലെ തോൽവിക്ക് ബിജെപിയെയാണ് പരോക്ഷമായി കുറ്റപ്പെടുത്തുന്നത്. 'ബിജെപി വോട്ടിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ട്. ബിജെപി വോട്ട് മറിച്ചതിന്റെ പേരിൽ അവരുടെ നേതാവിനെതിരെ നടപടിയെടുത്തിട്ടുണ്ട്.'- ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

വോട്ടിങ്ങ് കഴിഞ്ഞ ഉടനെ തന്നെ,തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനെന്ന് ആരോപിച്ച് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരി സസ്പെൻഡ് ചെയ്തിരുന്നു. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കിടെ ബിനു പുളിക്കണ്ടത്തിന്റെ പേര് ഉയർന്നിരുന്നെങ്കിലും എൻ.ഹരിക്കാണ് വിജയസാധ്യത എന്നത് കണക്കിലെടുത്ത് അത് തള്ളുകയായിരുന്നു. എന്നാൽ ഇതിന്റെ അമർഷം കാരണം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് ബിനു വിട്ടുനിൽക്കുകയായിരുന്നൊണ് ആരോപണം. ഇതേ തുടർന്ന് യുഡിഎഫിന് വോട്ട് മറിക്കുന്നതിനും മറ്റും ബിനു കൂട്ടുനിന്നതായി ആരോപണം ഉയർന്നു. പോളിങ് ദിവസം തന്നെ ബിനുവിനെ സസപെൻഡ് ചെയ്ത് ഉത്തരവ് ഇറക്കുകയും ചെയ്തു.

എന്നാൽ, എൻ.ഹരിയാണ് വോട്ട് മറിച്ചതെന്നും ഇതിന് വേണ്ടി യുഡിഎഫുമായി ധാരണയുണ്ടാക്കിയെന്നും ബിനു പുളിക്കണ്ടത്തിൽ ആരോപിച്ചു. 5000 വോട്ട് മറിക്കാനാണ് യുഡിഎഫുമായി ധാരണയുണ്ടാക്കിയത്. കാശ്് വാങ്ങിയാണ് ഇത് ചെയ്തത്. 2016 ൽ കെ.എം.മാണിക്ക് വേണ്ടിയും ഹരി വോട്ടുമറിച്ചുവെന്നും ബിനു ആരോപിച്ചു.കോൺഗ്രസ് ഐ പ്രവർത്തകനായിരുന്ന ബിനു പുളിക്കണ്ടം സമീപകാലത്താണ് ബിജെപിയിലേക്ക് എത്തിയത്. തുടർന്ന് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി നിയമിക്കുകയായിരുന്നു. ഓരോ ബൂത്തിൽ നിന്നും 35 വോട്ട് വീതം യുഡിഎഫിന് നൽകാൻ ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്ന് ഇടതുസ്ഥാനാർത്ഥി മാണി സി കാപ്പൻ നേരത്തെ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP