Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വോട്ടെണ്ണും മുമ്പ് പൊന്നാനിയിലെ പ്രതീക്ഷ കൈവിട്ട് സിപിഎം; പൊന്നാനിയിൽ പി.വി അൻവർ 35000 വോട്ടിന് തോൽക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി; പാർട്ടി കണക്ക് തെരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസം ബൂത്ത് കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ; സിപിഐക്ക് തന്നേക്കാൾ താൽപ്പര്യം ലീഗിനോട്, പരമാവധി ഉപദ്രവിച്ചെന്നും പരാതിപ്പെട്ട് അൻവർ

വോട്ടെണ്ണും മുമ്പ് പൊന്നാനിയിലെ പ്രതീക്ഷ കൈവിട്ട് സിപിഎം; പൊന്നാനിയിൽ പി.വി അൻവർ 35000 വോട്ടിന് തോൽക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി; പാർട്ടി കണക്ക് തെരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസം ബൂത്ത് കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ; സിപിഐക്ക് തന്നേക്കാൾ താൽപ്പര്യം ലീഗിനോട്, പരമാവധി ഉപദ്രവിച്ചെന്നും പരാതിപ്പെട്ട് അൻവർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറി സിപിഎം പൊന്നാനിയിൽ രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ, ഇക്കുറിയും ഇവിടെ നിന്നു സിപിഎം രക്ഷപെടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇതിന്റെ തെളിവായി സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കണക്കുകൾ പുറത്തുവന്നു. പൊന്നാനിയിൽ പി.വി അൻവർ 35000 വോട്ടിന് തോൽക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കണക്ക്. തൃത്താല, തവനൂർ, പൊന്നാനി നിയോജക മണ്ഡലങ്ങളിൽ അൻവറിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തി അറുപത്തെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഎമ്മിന്റെ കണക്ക്. തെരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസം ബൂത്ത് കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ കണക്ക്. പി.വി അൻവറിന് മൂന്ന് നിയോജക മണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടാകും. പൊന്നാനിയിൽ 11000 വോട്ടാണ് ലീഡ് പ്രതീക്ഷിക്കുന്നത്. മന്ത്രി കെ.ടി ജലീലിന്റെ തവനൂരിൽ 5000 വോട്ടും തൃത്താലയിൽ 4000 വോട്ടും ഭൂരിപക്ഷം കിട്ടുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ട്. വി. അബ്ദുറഹ്മാന്റെ താനൂരടക്കമുള്ള നാല് നിയോജക മണ്ഡലങ്ങളിൽ ഇ.ടി മുഹമ്മദ് ബഷീർ ഭൂരിപക്ഷം നേടും.

തിരൂരങ്ങാടിയിൽ ഇ.ടിക്ക് 22000 വോട്ടാണ് സിപിഎം പ്രതീക്ഷിക്കുന്ന ലീഡ്. കോട്ടക്കലിൽ 15000, തിരൂരിൽ 12000, താനൂരിൽ 6000 വോട്ടിന്റെ ലീഡും ഇ.ടിക്കുണ്ടാകുമെന്നാണ് കണക്ക്. എന്നാൽ ഇ.ടി ലീഡ് നേടുമെന്ന് സിപിഎം പറയുന്ന താനൂരിലും, തിരൂരിലും ഭൂരിപക്ഷം നേടുമെന്നാണ് പി.വി അൻവറിന്റെ കണക്ക്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വി. അബ്ദുറഹ്മാൻ 65000 വോട്ടിന് തോൽക്കുമെന്നായിരുന്നു സിപിഎം കണക്ക്. പക്ഷെ അന്ന് ഇ.ടിയുടെ വിജയം 25410 വോട്ടിനായിരുന്നു.

അതേസമയം തോൽക്കുമെന്ന സൂചന പുറത്തുവന്നതിന് പിന്നാലെ മണ്ഡലത്തിൽ സിപിഐയെ കുറ്റപ്പെടുത്തി അൻവറും രംഗത്തെത്തി. സിപിഐക്ക് തന്നേക്കാൾ താൽപര്യം മുസ്‌ലിം ലീഗിനോടാണെന്ന് അൻവർ കുറ്റപ്പെടുത്തി. മലപ്പുറത്ത് സിപിഐയും ലീഗും തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. തനിക്കും തന്റെ ബിസിനസ് സംരംഭങ്ങൾക്കുമെതിരെ സിപിഐ പ്രവർത്തിച്ചു. സിപിഐയുടെ എതിർപ്പ് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കാമെന്നും അൻവർ വ്യക്തമായി.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് സിപിഐയെ വിമർശിച്ച് അൻവർ രംഗത്തെത്തിയത്. നേരത്തെ തെരഞ്ഞെടുപ്പിൽ തോറ്റാൽ നിലമ്പൂരിലെ എംഎ‍ൽഎ സ്ഥാനം രാജിവെക്കുമെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP