Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുൽ ഗാന്ധി വന്നാലും ഇല്ലെങ്കിലും വയനാട്ടിൽ വിജയപ്രതീക്ഷയിലാണ് സുനീർ; എൽ.ഡി.എഫ് ജയിക്കുന്ന ആദ്യ സീറ്റുകളിൽ ഒന്നായി മണ്ഡലം മാറുമെന്ന് സ്ഥാനാർത്ഥി; മുൻ എംപിമാർക്ക് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും സുനീർ; സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള പണം കൈമാറിയത് കെട്ടിട നിർമ്മാണ തൊഴിലാളികൾ

രാഹുൽ ഗാന്ധി വന്നാലും ഇല്ലെങ്കിലും വയനാട്ടിൽ വിജയപ്രതീക്ഷയിലാണ് സുനീർ; എൽ.ഡി.എഫ് ജയിക്കുന്ന ആദ്യ സീറ്റുകളിൽ ഒന്നായി മണ്ഡലം മാറുമെന്ന് സ്ഥാനാർത്ഥി; മുൻ എംപിമാർക്ക് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും സുനീർ; സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള പണം കൈമാറിയത് കെട്ടിട നിർമ്മാണ തൊഴിലാളികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഏറെ ചർച്ചയായ വയനാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീറിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം കൈമാറിയത് കെട്ടിട നിർമ്മാണ തൊഴിലാളികൾ.
മലപ്പുറത്തെ കെട്ടിട നിർമ്മാണ തൊഴിലാളി (എഐടിയുസി) യൂണിയൻ പ്രവർത്തകരാണ് സുനീറിന് പണം കൈമാറിയത്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണദാസ്, അഡ്വ. കെ.മോഹൻദാസ്, നിർമ്മാണ തൊഴിലാളി (എഐടിയുസി) യൂണിയൻ പ്രസിഡന്റ് എം എ റസാഖ്,എൽ ഡി എഫ് കൺവീനർ കെ. ഭാസ്‌ക്കരൻ, കെ പി ബാലകൃഷ്ണൻ ഇ സുജാത, പുലത്ത് കുഞ്ഞു എന്നിവർ പങ്കെടുത്തു.

തികഞ്ഞ വിജയ പ്രതീക്ഷയിൽ

വയനാട് മണ്ഡലത്തിൽ താൻ തികച്ചും വിജയപ്രതീക്ഷയിലാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി. സുനീർ. കേരളത്തിൽ എൽ.ഡി.എഫ് ആദ്യമായി ജയിക്കുന്ന സീറ്റുകളിൽ ഒന്നായി വയനാട് മാറുമെന്നും സുനീർ പറഞ്ഞു. രാഹുൽഗാന്ധി വന്നാലും ഇല്ലെങ്കിലും താൻ പ്രതീക്ഷയിൽതന്നെയാണ്. മുൻകാലങ്ങളിലെല്ലാം വയനാട് പാർലിമെന്റിനെ പ്രതിനിധാനം ചെയ്ത എംപിമാർക്ക് ഇവിടെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. കേന്ദ്ര സർക്കാർ ഇടപെടേണ്ട പലകാര്യങ്ങളും മണ്ഡലത്തിലുണ്ട്, എന്നാൽ ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ കേന്ദ്രത്തിൽ അവതരിപ്പിക്കാനോ, നടപടിയുണ്ടാക്കാനോ ഇവിടുത്തെ ജനപ്രതിനിധികൾക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യുണിസറ്റ് കുടുംബത്തിൽ ജനിച്ച യുവ പോരാളി

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എൽഡിഎഫ് മലപ്പുറം ജില്ലാ കൺവീനർ, കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഹൗസിങ് ബോർഡ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2011 മുതൽ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിൽ കമ്മ്യുണിസറ്റ് കുടുംബത്തിൽ ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായ സുനീർ തൃശ്ശൂർ കേരളവർമ്മ കോളജിൽ എ ഐ എസ് എഫ് നേതാവായിരുന്നു.

രണ്ടു തവണ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർമാനായി. ബിരുദാനന്തര ബിരുദധാരിയാണ്. പൊന്നാനി മേഖലയിൽ കമ്മ്യുണിസ്റ്റ് പാർട്ടിയും വർഗ്ഗ ബഹുജന സംഘടകളും വിദ്യാർത്ഥി-യുവജന പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പ്രവർത്തനം നടത്തി. രണ്ട് തവണ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. എടപ്പാൾ പൂക്കരത്തറ ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപിക കെ കെ ഷാഹിനയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP