Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോബിൻ പീറ്ററിനായി അടൂർ പ്രകാശ് കടുംപിടുത്തം തുടരുമ്പോൾ ഉയരുന്ന മറ്റൊരു പേര് പി മോഹൻരാജിന്റേത്; സുകുമാരൻ നായരുടെ പിന്തുണയും മോഹൻരാജിനെന്ന് സൂചന; ചെന്നിത്തലയെ കണ്ട് സ്ഥാനാർത്ഥി സാധ്യത തേടി പഴകുളം മധു; റോബിനല്ലാതെ ആരു വന്നാലും രാജി വയ്ക്കുമെന്ന് അറിയിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ; മുൻപ് മൂന്നു തവണ പോസ്റ്ററൊട്ടിച്ച മോഹൻരാജിന്റെ ഇക്കുറിയും അത് കീറേണ്ടി വരുമോ?

റോബിൻ പീറ്ററിനായി അടൂർ പ്രകാശ് കടുംപിടുത്തം തുടരുമ്പോൾ ഉയരുന്ന മറ്റൊരു പേര് പി മോഹൻരാജിന്റേത്; സുകുമാരൻ നായരുടെ പിന്തുണയും മോഹൻരാജിനെന്ന് സൂചന; ചെന്നിത്തലയെ കണ്ട് സ്ഥാനാർത്ഥി സാധ്യത തേടി പഴകുളം മധു; റോബിനല്ലാതെ ആരു വന്നാലും രാജി വയ്ക്കുമെന്ന് അറിയിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ; മുൻപ് മൂന്നു തവണ പോസ്റ്ററൊട്ടിച്ച മോഹൻരാജിന്റെ ഇക്കുറിയും അത് കീറേണ്ടി വരുമോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മുൻ ഡിസിസി പ്രസിഡന്റും കെപിസിസി അംഗവുമായ പി മോഹൻരാജിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനം. ഐ ഗ്രൂപ്പിന് അവകാശപ്പെട്ട കോന്നി തനിക്ക് വേണമെന്ന ആവശ്യവുമായി കെപിസിസി എക്സിക്യൂട്ടിവ് അംഗം പഴകുളം മധു വിലങ്ങി നിൽക്കുന്നു. സീറ്റിനായി പഴകുളം മധുവും പരിശ്രമിക്കുന്നുണ്ട്. ഇന്നലെ രാത്രി ചേർന്ന മുതിർന്ന നേതാക്കളുടെ യോഗം അടൂർ പ്രകാശിന്റെ സ്ഥാനാർത്ഥി റോബിൻ പീറ്ററിനെ നിഷ്‌കരുണം വെട്ടിയിരുന്നു. എന്നാൽ, അടൂർ പ്രകാശ് തന്റെ നിലപാടിൽ ഉറഞ്ഞു നിൽക്കുകയാണ്. റോബിനെ തന്നെ സ്ഥാനാർത്ഥിയാക്കണം എന്നതാണ് അടൂർ പ്രകാശിന്റെ നിലപാട്. ഇതോടെ കോന്നി മണ്ഡലത്തിലെ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നു കഴിഞ്ഞു. റോബിനല്ലാതെ ഏതു സ്ഥാനാർത്ഥി വന്നാലും ഒന്നടങ്കം രാജി വയ്ക്കുമെന്ന് യൂത്ത്കോൺഗ്രസിന്റെ കമ്മറ്റികൾ ഭീഷണി മുഴക്കി കഴിഞ്ഞു.

മാത്രവുമല്ല, എതിർത്ത് പ്രചാരണത്തിന് ഇറങ്ങുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. എൻഎസ്എസ് നോമിനി ആയിട്ടാണ് മോഹൻരാജ് മൽസരിക്കാനെത്തുന്നത്. പഴകുളം മധുവും നായർ സമുദായാംഗമാണെങ്കിലും മോഹൻരാജിന് സീറ്റ് നൽകി പ്രായശ്ചിത്തം ചെയ്യാൻ നേതൃത്വം തയാറാവുകയാണ്. 2001 ലും 2006 ലും പത്തനംതിട്ട മണ്ഡലത്തിൽ മോഹൻരാജിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റർ ഒട്ടിച്ച് പ്രചാരണവും തുടങ്ങി. 2001 ൽ കെകെ നായർക്ക് വേണ്ടി മോഹൻരാജ് മാറിക്കൊടുക്കേണ്ടി വന്നു.

2006 ൽ ശിവദാസൻ നായർക്ക് വേണ്ടിയാണ് മാറി നിൽക്കേണ്ടി വന്നത്. 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും മോഹൻരാജിനെ സ്ഥാനാർത്ഥിയായി കെപിസിസി നിശ്ചയിച്ചു. പക്ഷേ, അന്ന് എകെ ആന്റണി ആന്റോ ആന്റണിയെ ഇവിടേക്ക് കെട്ടിയിറക്കി. പത്തനംതിട്ട നഗരസഭയുടെ മുൻചെയർമാൻ കൂടിയായ മോഹൻരാജിന് നിയമസഭാ സീറ്റ് എന്നേ കിട്ടേണ്ടിയിരുന്നതാണ്. ഓരോ കാലങ്ങളിൽ ഓരോരുത്തർ വന്നപ്പോൾ അദ്ദേഹം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു. കഴിഞ്ഞ തവണയും കോന്നിയിലേക്ക് മോഹൻരാജിനെ പരിഗണിച്ചിരുന്നു. അന്ന് അടൂർ പ്രകാശിന് സീറ്റിന് വേണ്ടി മോഹൻരാജിനെ വെട്ടിയത് തലതൊട്ടപ്പനായ ഉമ്മൻ ചാണ്ടി ആയിരുന്നു.

തന്റെ സർക്കാരിലെ മന്ത്രിമാരായ അടൂർ പ്രകാശിനെയും കെ ബാബുവിനെയും സീറ്റ് നൽകാതെ ഒഴിവാക്കിയാൽ തകരുക സ്വന്തം പ്രതിഛായ ആയിരിക്കുമെന്ന് അറിയാവുന്നതുകൊണ്ടു മാത്രമാണ് ഐ ഗ്രൂപ്പുകാരനായ അടൂർ പ്രകാശിന് വേണ്ടി അന്ന് ഉമ്മൻ ചാണ്ടി മോഹൻരാജിനെ വെട്ടിയത്. ഇപ്പോൾ ഒരിക്കൽ കൂടി മോഹൻരാജ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. പ്രഖ്യാപനം വന്നിട്ടും മാറിയ ചരിത്രമുള്ളതിനാൽ അദ്ദേഹവും ആശങ്കയിലാണ്. ഇതിനിടെയാണ് പഴകുളം മധു എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

നേരത്തേ അടൂർ പ്രകാശിന്റെ സ്ഥാനാർത്ഥിയായ റോബിൻ പീറ്ററിന് എതിരേ ഒന്നിച്ചവരാണ് എ,ഐ ഗ്രൂപ്പുകാർ. അപ്പോൾ ഇവർ പറഞ്ഞത് റോബിൻ ഒഴികെ ആരെങ്കിലും വന്നോട്ടെ എന്നാണ്. ഇപ്പോൾ മോഹൻരാജ് വരുമ്പോൾ 'അങ്ങനെ പറയരുത്' എന്നാണ് ഇവരുടെ നിലപാട്. പഴകുളം മധുവിനെ അനുനയിപ്പിക്കാൻ സാക്ഷാൽ സുകുമാരൻ നായർ തന്നെ രംഗത്ത് ഇറങ്ങുമെന്നാണ് സൂചന. സുകുമാരൻ നായരുടെ നിർബന്ധമാണ് മോഹൻരാജിന് സീറ്റ് കിട്ടാൻ കാരണമായിരിക്കുന്നത്. ആ സ്ഥിതിക്ക് മധുവിനെ മാറ്റാനുള്ള ചുമതലയും അദ്ദേഹം തന്നെ ഏറ്റെടുത്തേക്കും. എൻഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമാണ് മധുവിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP