Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.കെ ശ്രീമതിയുടെ പേരിലുള്ളത് 46 ലക്ഷത്തിന്റെ ഭൂമിയെന്നും ഭർത്താവിന്റെ പേരിൽ 89 ലക്ഷം രൂപ വിലയുള്ള ഭൂമിയുണ്ടെന്നും വ്യക്തമാക്കി നാമ നിർദ്ദേശ പത്രിക; ബാങ്ക് അക്കൗണ്ടിലുള്ളത് 48,72,492 രൂപ; ആകെ കൈവശമുള്ളത് 5500 രൂപയെന്നും മൂന്ന് ലക്ഷത്തിന്റെ സ്വർണമുണ്ടെന്നും ശ്രീമതി

പി.കെ ശ്രീമതിയുടെ പേരിലുള്ളത് 46 ലക്ഷത്തിന്റെ ഭൂമിയെന്നും ഭർത്താവിന്റെ പേരിൽ 89 ലക്ഷം രൂപ വിലയുള്ള ഭൂമിയുണ്ടെന്നും വ്യക്തമാക്കി നാമ നിർദ്ദേശ പത്രിക; ബാങ്ക് അക്കൗണ്ടിലുള്ളത് 48,72,492 രൂപ; ആകെ കൈവശമുള്ളത് 5500 രൂപയെന്നും മൂന്ന് ലക്ഷത്തിന്റെ സ്വർണമുണ്ടെന്നും ശ്രീമതി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കണ്ണൂർ എൽഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ പി.കെ. ശ്രീമതിക്ക് സ്വന്തം പേരിലുള്ളത് 46 ലക്ഷം രൂപയുടെ ഭൂമി. മാത്രമല്ല ബാങ്ക് അക്കൗണ്ടലുള്ളത് 48,72,492 രൂപയാണെന്ന് എന്നതടക്കമുള്ള വിശദവിവരങ്ങളാണ് ഇന്ന് കണ്ണൂർ ജില്ലാ കലക്ടർ മുൻപാകെ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഭർത്താവിന്റെ പേരിൽ 89 ലക്ഷം രൂപ വില വരുന്ന ഭൂമിയും ഉണ്ട്. കൈവശമുള്ളത് 5500 രൂപയാണെന്നും 3 ലക്ഷം രൂപ വിലവരുന്ന പത്രികയിൽ പറയുന്നു. തിരുവനന്തപുരം, കണ്ണൂർ, വയനാട് എന്നിവിടങ്ങളിലായി പത്ത് കേസുകൾ ഉണ്ടെന്നും വ്യക്തമാക്കുന്നു.

അൽപസമയം മുൻപാണ് പി.കെ ശ്രീമതി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ, സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ, സിപിഐ നേതാവ് സ. രവീന്ദ്രൻ എന്നിവർക്കൊപ്പം എത്തിയാണ് പി.കെ ശ്രീമതി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. എകെജി പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക സമർപ്പിക്കാനെത്തിയത്.

എൽഡിഎഫിന് വേണ്ടി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. പി കെ ശ്രീമതിയെ കൂടാതെ അഞ്ച് മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കാസർഗോഡ് സ്ഥാനാർത്ഥി കെ പി സതീഷ് ചന്ദ്രൻ, കോഴിക്കോട്ടെ സ്ഥാനാർത്ഥി പ്രദീപ് കുമാർ, എറണാകുളം സ്ഥാനാർത്ഥി പി രാജീവ്, ആലപ്പുഴയിലെ സ്ഥാനാർത്ഥി എ എം ആരിഫ്, ആറ്റിങ്ങൽ സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ എ സമ്പത്ത് എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP