Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലത്തൂരിലെ ഇടതു സ്ഥാനാർത്ഥി പി കെ ബിജുവിന് 23 ലക്ഷം രൂപയുടെ ആസ്തി; 30,000 രൂപ വിലവരുന്ന ഒരു ഓട്ടുപുര വീടും പതിനാറു ലക്ഷം രൂപ വിലവരുന്ന ഇന്നോവ കാറും കൈവശം; ഭാര്യ വിജി വിജയനുള്ളത് 15 ലക്ഷം രൂപയുടെയും മകൻ ബോബിക്ക് രണ്ട് ലക്ഷം രൂപയുടെയും ആസ്തി; പൊതുപ്രവർത്തനം തൊഴിലായി രേഖപ്പെടുത്തിയ ബിജുവിന്റെ പ്രധാന വരുമാന സ്ത്രോതസ്സ് എം പി അലവൻസുകൾ

ആലത്തൂരിലെ ഇടതു സ്ഥാനാർത്ഥി പി കെ ബിജുവിന് 23 ലക്ഷം രൂപയുടെ ആസ്തി; 30,000 രൂപ വിലവരുന്ന ഒരു ഓട്ടുപുര വീടും പതിനാറു ലക്ഷം രൂപ വിലവരുന്ന ഇന്നോവ കാറും കൈവശം; ഭാര്യ വിജി വിജയനുള്ളത് 15 ലക്ഷം രൂപയുടെയും മകൻ ബോബിക്ക് രണ്ട് ലക്ഷം രൂപയുടെയും ആസ്തി; പൊതുപ്രവർത്തനം തൊഴിലായി രേഖപ്പെടുത്തിയ ബിജുവിന്റെ പ്രധാന വരുമാന സ്ത്രോതസ്സ് എം പി അലവൻസുകൾ

മറുനാടൻ മലയാളി ബ്യൂറോ

ആലത്തൂർ: ലോക്‌സഭയിലേക്കുള്ള നാമനിർദേശ പത്രികാ സമർപ്പണം പുരോഗമിക്കുകയാണ്. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ ഇക്കുറി നടക്കുന്നത് കടുത്ത പോരാട്ടമാണ്. ഇവിടെ രണ്ട് തവണ എംപിയായ പി കെ ബിജുവാണ് എൽഡിഎഫ് സ്ഥാനാർത്ഥി. അദ്ദേഹം ഇന്ന് പത്രിക നൽകി. ഇതോടെ പി കെ ബിജുവിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു. പി കെ ബിജുവിന്റെ മൊത്തം ആസ്തി 23,24826 രൂപയാണ്. 30000 രൂപ വിലവരുന്ന ഒരു ഓട്ടുപുര വീടും ഉണ്ട്.

ഭാര്യ വിജി വിജയന് 1526177 രൂപയും മകൻ ബോബിക്ക് 2 ലക്ഷം രൂപയും ആസ്തിയുണ്ട്. കൈയിൽ പണമായുള്ളത് പതിനായിരം രൂപയും ഭാര്യയുടെ കൈയിൽ 23000 രൂപയും 'അമ്മ ഭവാനിയുടെ കൈയിൽ 2000 രൂപയുമുണ്ടെന്ന് പട്ടികയിൽ ചൂണ്ടിക്കാട്ടുന്നു. മലയാളം കമ്മ്യൂണിക്കേഷനിൽ പതിനായിരം രൂപയുടെ ഓഹരിയും പതിനാറു ലക്ഷം രൂപ വിലവരുന്ന 2015 മോഡൽ ഇന്നോവ കാറുമുണ്ട്. ഒരു ലക്ഷം രൂപ വിലവരുന്ന 40 ഗ്രാം വീതം സ്വർണം ബിജുവിനും മകനുമുണ്ട്.

ഭാര്യയുടെ കൈയിൽ ആറുലക്ഷം രൂപ വിലവരുന്ന 240 ഗ്രാം സ്വർണ്ണമാണുള്ളത്. വൈക്കം മണ്ണൂരിൽ മുപ്പതിനായിരം രൂപ വിലവരുന്ന 500 ൂെ ഫീറ്റ് ഓടിട്ട വീടാണ് സ്ഥാവര ആസ്തിയിൽ ഉള്ളത്. പാർലമെന്റ് സ്ട്രീറ്റിലെ എസ്‌ബിഐ ബാങ്കിൽ കാറിനായി എടുത്ത 519379 രൂപയാണ് ബാധ്യത. തൊഴിലായി പൊതുപ്രവർത്തനം രേഖപ്പെടുത്തിയ പികെ ബിജു വരുമാന സ്ത്രോതസ്സായി കാണിച്ചിരിക്കുന്നത് എം പി അലവൻസുകളാണ്.

ഭാര്യ ന്യൂഡൽഹി എൻ ഐ ഐയിൽ സയന്റിസ്റ്റായി താത്കാലിക തസ്തികയിൽ ജോലിചെയ്യുന്നു. ഡൽഹിയിൽ സർക്കാർ അനുവദിച്ച താമസസ്ഥലവും ബിജുവിനുണ്ട്. 2014- 15 വർഷത്തിൽ ആദായനികുതി ഇനത്തിൽ ഏഴുലക്ഷത്തി എൺപതിനായിരം രൂപ കാണിച്ച ബിജു 2018 - 19 വർഷത്തിൽ കാണിച്ചിരിക്കുന്നത് നാലുലക്ഷത്തി പന്ത്രണ്ടായിരത്തി എഴുനൂറ്റി നാൽപ്പത്തി ഏഴു രൂപയാണ്. മുമ്പ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ എന്ന നിലയിൽ കേസുകൾ ബിജുവിന്റെ പേരിൽ ഉണ്ടായിരുന്നെങ്കിലും നിലവിൽ ഒരു ക്രിമിനൽകേസും അദ്ദേഹത്തിന്റെ പേരിലില്ല.

ഇന്ന് രാവിലെ ജില്ലാ വരണാധികാരിയായ കലക്ടർ ഡി ബാലമുരളി മുൻപാകെ രാവിലെ 11 30 ഓടെയെത്തിയാണ് പത്രികാ സമർപ്പണം നടത്തിയത്. മന്ത്രിമാരായ എ കെ ബാലൻ,എ സി മൊയ്തീൻ, കെ കൃഷ്ണൻ കുട്ടി, മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, വിജയൻ കുനിശ്ശേരി തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.പത്രിക സമർപ്പനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പി കെ ബിജു ഗൗരവമായ രാഷ്ട്രീയ വിഷയങ്ങളെ വഴിതിരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ജനം ഇത് തിരിച്ചറിയുമെന്നും പറഞ്ഞു. ബിജെപിക്കെതിരെ ഇടത് പക്ഷത്തിനെ പ്രതിരോധം ഉയർത്താൻ കഴിയൂ എന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ രമ്യ ഹരിദാസാണ് യുഡിഎഫ് സ്ഥാനാർത്ഥി. ഇത്തവണ ശക്തമായ മത്സരമാണ് ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നടക്കുന്നത്. രാഹുൽ ബ്രിഗേഡിലെ അംഗമായ രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ഉണർവാണ് ഉണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP