Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിലെ കരുത്തനായ പി ജയരാജന്റെ പേര് ഉയർന്നു കേൾക്കുന്നത് മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ; കണ്ണൂർ, കാസർഗോഡ്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ സിപിഎം അണികൾക്ക് ഒരുപോലെ ആഗ്രഹം ജയരാജനെ മത്സരിപ്പിക്കാൻ; കഴിഞ്ഞ തവണ സുധാകരനെ തോൽപ്പിച്ചതും ജില്ലാ സെക്രട്ടറിയുടെ തന്ത്രങ്ങളെന്ന് വിലയിരുത്തൽ; വാർത്തകൾ പലതും വരുമ്പോഴും പ്രതികരിക്കാതെ അണികളുടെ നേതാവ്

കണ്ണൂരിലെ കരുത്തനായ പി ജയരാജന്റെ പേര് ഉയർന്നു കേൾക്കുന്നത് മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ; കണ്ണൂർ, കാസർഗോഡ്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ സിപിഎം അണികൾക്ക് ഒരുപോലെ ആഗ്രഹം ജയരാജനെ മത്സരിപ്പിക്കാൻ; കഴിഞ്ഞ തവണ സുധാകരനെ തോൽപ്പിച്ചതും ജില്ലാ സെക്രട്ടറിയുടെ തന്ത്രങ്ങളെന്ന് വിലയിരുത്തൽ; വാർത്തകൾ പലതും വരുമ്പോഴും പ്രതികരിക്കാതെ അണികളുടെ നേതാവ്

രഞ്ജിത്ത് ബാബു

കണ്ണൂർ: വടക്കേ മലബാറിലെ മൂന്ന് ലോകസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിത്വത്തിലേക്ക് ചർച്ച ചെയ്യപ്പെടുന്ന പേരുകാരിൽ മുൻനിരയിൽ നിൽക്കുന്നത് സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജൻ. കണ്ണൂർ, കാസർഗോഡ്, വടകര ലോകസഭാ മണ്ഡലങ്ങളിൽ സിപിഎം. അണികൾ ആഗ്രഹിക്കുന്നത് പി.ജയരാജനെയാണ്. അണികളുടെ ഹിതം പരിശോധിക്കുകയാണെങ്കിൽ പി.ജയരാജൻ സ്ഥാനാർത്ഥി പട്ടികയിൽ സ്ഥാനം പിടിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ സംഘടനാ ബലമുള്ള കണ്ണൂരിൽ ജില്ലാ സെക്രട്ടറി പദവിയിൽ നിന്നും ജയരാജനെ ലോകസഭാംഗമാക്കുന്നത് ഉചിതമാകുമോ എന്ന ചിന്തയും പാർട്ടിയാണ് എടുക്കണ്ടേത്. എന്നാൽ 7000 ത്തിൽ താഴെ വോട്ടിന്റെ മാത്രം ഭൂരിപക്ഷമുള്ള കണ്ണൂർ, കാസർഗോഡ് ലോകസഭാ മണ്ഡലങ്ങളിൽ പി.ജയരാജനെ ഇറക്കിയാൽ ഭൂരിപക്ഷം വർദ്ധിപ്പിച്ച് പിടിച്ചെടുക്കാമെന്നാണ് പാർട്ടി പ്രവർത്തകരുടെ അഭിപ്രായം. പാർട്ടി അണികളിൽ ഇത്രയും ജനസമ്മതനായ നേതാവ് ഇല്ലെന്നതാണ് വസ്തുത.

കണ്ണൂരിൽ നിലവിലെ എംപി. പി.കെ. ശ്രീമതിയെ മാറ്റേണ്ടതില്ലെന്ന നിലപാടാണ് സിപിഎം. നേതൃത്വത്തിനുള്ളതെങ്കിലും കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ശക്തന്മാർ ആരെങ്കിലും വന്നാൽ പാർട്ടി മാറി ചിന്തിച്ചെന്നു വരും. അത്തരെമാരു സാഹചര്യത്തിൽ ജയരാജനെ ഇറക്കാൻ പാർട്ടി മടികാട്ടുകയില്ല എന്ന വിശ്വാസത്തിലാണ് പാർട്ടി അണികൾ. കാസർഗോട്ടെ പാർട്ടി അണികളിലും പി.ജയരാജനെ മത്സര രംഗത്ത് വേണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ കെ.പി. സതീഷ് ചന്ദ്രന് തന്നെയാണ് ഇവിടെ മുൻതൂക്കം. എന്നാൽ സതീഷ് ചന്ദ്രനെ ഒഴിച്ച് മറ്റാരെയെങ്കിലും പരിഗണിക്കുകയാണെങ്കിൽ അത് പി.ജയരാജൻ തന്നെയാവണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ്സ് സ്ഥാനാർത്ഥി കെ.സുധാകരനെതിരെ പ്രചാരണത്തിനെത്തിയ ജയരാജനെ പാർട്ടി പ്രവർത്തകർ നേരിട്ടറിഞ്ഞതാണ്. കെ.സുധാകരനെതിരെ അക്കമിട്ട് നിരത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം അവരുടെ മനസ്സിൽ ഇപ്പോഴുമുണ്ട്.

കതിരൂർ മനോജ് വധക്കേസിൽ കോടതി കണ്ണൂർ ജില്ലയിൽ പ്രവേശനം നിഷേധിച്ച സമയത്താണ് കുടക് വഴി പി.ജയരാജൻ കാസർഗോഡ് പ്രചാരണത്തിനെത്തിയത്. കെ.സുധാകരന്റെ പരാജയത്തിന് കാരണക്കാരൻ ജയരാജനാണെന്നും അവർ വിശ്വസിക്കുന്നു. വടകരയാണ് പി.ജയരാജനെ മത്സരിക്കാനാവശ്യപ്പെടുന്ന മറ്റൊരു മണ്ഡലം. മുല്ലപ്പള്ളി രാമചന്ദ്രൻ 3306 വോട്ടിന് മാത്രമാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്. കെപിസിസി. പ്രസിഡണ്ടായതിനാൽ ഇത്തവണ മുല്ലപ്പള്ളി മത്സരത്തിന് ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്. വടകര എന്ന പഴയ പാർട്ടി ക്വാട്ട തിരിച്ച് പിടിക്കാൻ സിപിഎം. ന് മികച്ച സ്ഥാനാർത്ഥിയെ തന്നെ വേണം.

വടകര, കുറ്റ്യാടി, നാദാപുരം, നിയമസഭാ മണ്ഡലങ്ങളിൽ ജയരാജന് നല്ല സ്വാധീനവുമുണ്ട്. മാത്രമല്ല നല്ല ലീഡ് സിപിഎം. ന് നൽകുന്ന തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളും വടകര ലോകസഭാ മണ്ഡലത്തിൽ പെട്ടതാണ്. ഇതിൽ കുറ്റ്യാടി മാത്രമാണ് യു.ഡി.എഫിനെ തുണക്കുന്നത്. എന്നിട്ടും സിപിഎം. കഴിഞ്ഞ രണ്ട് തവണ പരാജയപ്പെട്ടത് മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തി പ്രഭാവം കൊണ്ടാണെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ഈ മണ്ഡലങ്ങളിലെല്ലാം കൂടി 60,000 ലേറെ വോട്ടിന്റെ ലീഡ് സിപിഎം ന് ഉണ്ട്. എൽ.ഡി.എഫിന് ലീഡുള്ള ഈ മണ്ഡലം തിരിച്ച് പിടിക്കാൻ കരുക്കൾ തന്നെ വേണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. അത് ജയരാജനാവണമെന്നാണ് വടകരയിലെ എൽ.ഡി.എഫ് പ്രവർത്തകർക്കിടയിലെ ചർച്ച. മുല്ലപ്പള്ളിക്ക് സമനായ ഒരു കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ ഇറക്കിക്കളിക്കാൻ ഇല്ലാത്തതും സിപിഎം. ന് അനുഗ്രഹമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP