Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

45587വോട്ട് നേടി പി ജെ ജോസഫ് ഭൂരിപക്ഷത്തിൽ ഒന്നാമനായി; 43381 വോട്ടുമായി ഇ പി ജയരാജൻ രണ്ടാമൻ; ഭൂരിപക്ഷം 40,000 കടന്ന് എട്ട് സ്ഥാനാർത്ഥികൾ; ഉമ്മൻ ചാണ്ടിയുടേതിനേക്കാൾ ഭൂരിപക്ഷം നേടി പി സി ജോർജ്ജ്; കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഒന്നാമൻ തിരുവഞ്ചൂർ: ഈ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം നേടിയവർ ഇവർ

45587വോട്ട് നേടി പി ജെ ജോസഫ് ഭൂരിപക്ഷത്തിൽ ഒന്നാമനായി; 43381 വോട്ടുമായി ഇ പി ജയരാജൻ രണ്ടാമൻ; ഭൂരിപക്ഷം 40,000 കടന്ന് എട്ട് സ്ഥാനാർത്ഥികൾ; ഉമ്മൻ ചാണ്ടിയുടേതിനേക്കാൾ ഭൂരിപക്ഷം നേടി പി സി ജോർജ്ജ്; കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഒന്നാമൻ തിരുവഞ്ചൂർ: ഈ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം നേടിയവർ ഇവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുതരംഗം ദൃശ്യമായ തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷങ്ങളോട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒന്നാമൻ തൊടുപുഴയിൽ നിന്നും മത്സരിച്ച പി ജെ ജോസഫ്. 45587വോട്ട് നേടിയാണ് പി ജെ ജോസഫ് വിജയിച്ചത്. കണ്ണൂരിലാണ് വമ്പൻ ഭൂരിപക്ഷത്തിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ വിജയിച്ച് കയറിയത്. ഉജ്ജ്വല വിജയം നേടിയ കണ്ണൂരിലെ ഇടതു സ്ഥാനാർത്ഥികളിൽ മുമ്പിലെത്തിയത് മട്ടന്നൂരിൽ മത്സരിച്ച ഇ പി ജയരാജനാണ്. ഇ പി ജയരാജൻ 43381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

കല്യാശ്ശേരിയിൽ നിന്നുമാണ് രണ്ടാമത്തെ ഉജ്ജ്വല വിജയം സിപിഐ(എം) നേടിയത്. ഇവിടെ ടി വി രാജേഷ് 42821 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കി. പയ്യന്നൂരിൽ സി കൃഷ്ണൻ 40263 വോട്ടിനും തളിപറമ്പിൽ ജെയിംസ് മാത്യു 40617 വോട്ടിനും വിജയിച്ചു. ആറ്റിങ്ങലിൽ ബി സത്യൻ 40383 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുഖ്യമന്ത്രിയാകാൻ ഇടയുള്ള പിണറായി വിജയൻ 36905 വോട്ടിന്റെ ഭൂരിപക്ഷം നേടി.

മോൻസ് ജോസഫാണ് കേരളാ കോൺഗ്രസിൽ നിന്നും മികച്ച വിജയം നേടിയ മറ്റൊരു യുഡിഎഫ് സ്ഥാനാർത്ഥി. കടുത്തുരുത്തിയിൽ നിന്നു 42256 വോട്ടിന്റെ ഭൂരിപക്ഷമാണ് മോൻസ് ജോസഫ് നേടിയത്. ഇവിടെ സ്‌കറിയ തോമസിന് 31537 വോട്ട് മാത്രമേ നേടാനായുള്ളൂ. കൊല്ലത്ത് ഐഷ പോറ്റിയാണ് വൻ വിജയം നേടിയത്. 42632 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊട്ടാരക്കരയിൽ ഐഷ പോറ്റി നേടിയത്. ഇവിടെ ബാലകൃഷ്ണ പിള്ളയുടെ പിന്തുണയും അവർക്ക് തുണയായത്.

കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മലപ്പുറത്തെ ലീഗ് സ്ഥാനാർത്ഥികൾ ഇത്തവണ വലിയ മാർജ്ജിനിൽ വിജയിച്ചില്ല. എങ്കിലും പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരിയി 38057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മലപ്പുറത്ത് പി ഉബൈദുള്ള 38057 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വണ്ടൂരിൽ അനിൽ കുമാറിന് 23864 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

പാലക്കാട് ജില്ലയിൽ ആലത്തൂർ മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ ഇടതു സ്ഥാനാർത്ഥി വിജയിച്ചു. ഇവിടെ കെ ഡി പ്രസേനൻ 36060 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കയറിയത്. ആലപ്പുഴ ജില്ലയിൽ ഇടതു സ്ഥാനാർത്ഥികൾ മികച്ച വിജയമാണ് നേടിയത്. അരൂരിൽ 38519 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എ എം ആരിഫാണ് ഇതിൽ പ്രധാനി. ആലപ്പുഴ മൺലത്തിൽ ഡോ. തോമസ് ഐസക് 31032 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ലാലി വിൻസന്റിനെ പരാജയപ്പെടുത്തി. മാവേലിക്കരയിൽ 31542 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഇവിടെ ബൈജു കലാശാലയ്ക്ക് 43013 വോട്ടേ ആകെ നേടാൻ സാധിച്ചുള്ളൂ.

വൻ വിജയം നേടിയ തൃശ്ശൂർ ജില്ലയിലെ കയ്‌പ്പമംഗലത്ത് 33440 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ ടി ടൈസൺ മാസ്റ്റർക്ക് ലഭിച്ചത്. ബിഡിജെഎസ് ഭീഷണി ഉണ്ടായിട്ടും ഗീതാ ഗോപി ഉജ്ജ്വല വിജയം നേടി. ഗീത ഗോപി 25189 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം കണ്ടത്. യുഡിഎഫ് സ്ഥാനാർത്ഥികളിൽ ഏറ്റവും മികച്ച വിജയം നേടിയത് കോട്ടയത്ത് മത്സരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. 33632 വോട്ടിനാണ് തിരുവഞ്ചൂർ റെജി സ്‌കറിയയെ പരാജയപ്പെടുത്തിയത്. വൈക്കത്തെ ഇടതു സ്ഥാനാർത്ഥി സി കെ ആശ 24584 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മലമ്പുഴ മണ്ഡലത്തിൽ നിന്നും 27142 ഭൂരിപക്ഷത്തിനാണ് വി എസ് അച്യുതാനന്ദൻ നേരിട്ടത്. പാലക്കാട് ഷൊർണ്ണൂർ മണ്ഡലത്തിൽ നിന്നും പി കെ ശശി 24547 വോട്ടിനും, എ കെ ബാലൻ തരൂരിൽ 23068 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പത്തനംതിട്ട അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാർ 25460 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കാൾ ഭൂരിപക്ഷത്തിനാണ് ഒരു മുന്നണികളുടെയും പിൻബലമില്ലാതെ മത്സരിച്ച പി സി ജോർജ്ജ് പൂഞ്ഞാറിൽ വിജയിച്ചത്. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ 27092 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ പി സി ജോർജ്ജിന്റെ വിജയം 27812 വോട്ടിനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP